Wednesday 25 September 2013

43.THE BAADER MEINHOFF COMPLEX (GERMAN,2008)

THE BAADER MEINHOFF COMPLEX aka "Der Baader Meinhof Komplex"(GERMAN,2008), Action | Biography | Crime | Drama | History,Dir:-Uli Edel,*ing:- Martina GedeckMoritz BleibtreuJohanna Wokalek
   ഒരു കാലഘട്ടത്തിന്റെ കഥയുമായി "THE BAADER MEINHOFF COMPLEX"

ഒരിക്കല്‍ ജര്‍മനിയെ പിടിച്ചു കുലുക്കിയ കമ്മ്യുണിസ്റ്റ്  പ്രസ്ഥാനം ആണ് "RAF(Red Army Faction).ചുവപ്പിന്‍റെ പ്രഭയില്‍ മുതലാളിത്തത്തിന് എതിരെ ആഞ്ഞു വീശിയ ആ സംഘടന ഒരിക്കല്‍ ലോകത്ത് ഭയപ്പെടേണ്ട ഒന്നായിരുന്നു..ഇന്ന് സജീവമായ,ആശയങ്ങളില്‍ ഊന്നിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു മാര്‍ഗരേഖയായി പലപ്പോഴും ഈ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തപ്പെടാറുണ്ട്..പ്രധാനമായും ഒരു സമൂഹത്തിലെ ജനങ്ങളുടെ പൊതു വികാരങ്ങളെ മുതലെടുത്ത്‌ അതിന്‍റെ ബാക്കി പത്രമായി നടക്കുന്ന ഇത്തരം ആശയ പ്രകടനങ്ങള്‍ ഭീകരവാദത്തിന്റെ വഴിയിലൂടെ നടക്കുമ്പോള്‍ അതിനു ഉണ്ടാകുന്ന, സാധാരണ ജനങ്ങളുടെ ഇടയില്‍ ഉള്ള ഭീതി പലപ്പോഴും ഇത്തരം സംഘടനകളുടെ അവസാനത്തില്‍ ആണ് എത്തിച്ചേരുക ...അഭിപ്രായ ഭിന്നത പലപ്പോഴും പല രീതിയിലും പലരും പ്രകടിപ്പിക്കുമ്പോഴും ,സമാധാന പൂര്‍ണമായ ജീവിതം ആഗ്രഹിക്കുന്ന സാധാരണ ജനങ്ങള്‍ ഇത്തരം സംഘടനകളെ എതിര്‍ക്കാറുണ്ട് ..ഭരണ സംവിധാനങ്ങളോടുള്ള വെറുപ്പ് അത്തരം അവസ്ഥകളില്‍ ഒരു തരം അനുകമ്പ എന്ന വികാരത്തിലേക്ക് മാറി മറിയുകയും ചെയ്യുന്നു ...എന്നാല്‍ തങ്ങളുടെ സിരകളില്‍ ആശയങ്ങള്‍ കുത്തി വച്ച പ്രവര്‍ത്തകര്‍ ഇത്തരം അവസ്ഥകള്‍ മനസ്സിലാകാതെ ,തങ്ങളുടെ ജീവിതങ്ങള്‍ക്ക് വില ഇടാതെ ആശയങ്ങളുടെ സാക്ഷാത്കാരത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ..അത് അവരെ എത്തിക്കുന്നത് പരാജയത്തിന്‍റെ പാതയിലേക്ക് ആണ് ..അത്തരം ഒരു സംഭവത്തിന്‍റെ നേര്‍ സാക്ഷ്യമാണ് ഈ ചിത്രം ...

    ഇനി സിനിമയിലേക്ക് ..സാധാരണ ഗതിയില്‍ ഒരു ചിത്രം എന്നുള്ളതിന്റെ പരിധിയില്‍ വരുന്ന സംഭവങ്ങള്‍ പലപ്പോഴും അതിശയോക്തി കലര്‍ന്ന സംഭവങ്ങള്‍ ആയിരിക്കും ..യഥാര്‍ത്ഥ സംഭവങ്ങളുടെ പുറകെ പോകുന്ന ചിത്രങ്ങള്‍ അവസാനിക്കുന്നത് മറ്റൊരു വിഭാഗത്തില്‍ ആണ് ...ഡോക്യുമെന്‍ററി എന്ന വിഭാഗത്തില്‍ പെടുന്ന അവയ്ക്ക് ഒരു സിനിമ  നല്‍കുന്ന ഒരു അനുഭൂതി നല്‍കുവാന്‍ കഴിയുകയും ഇല്ല ...എന്നാല്‍ അത്തരം ചിന്തകളെ ഒക്കെ മാറ്റി മറിച്ച് മികച്ചത് എന്ന് വിശേഷണത്തിന് തീര്‍ച്ചയായും അര്‍ഹമായ ഒരു ചിത്രമാണ് "THE BAADER MEINHOFF COMPLEX"..

  ജര്‍മനിയിലേക്ക്‌ സന്ദര്‍ശനത്തിനായി വരുന്ന ഇറാനിലെ ഷായോടുള്ള ജനരോഷത്തില്‍ നിന്നും ഈ ചിത്രം തുടങ്ങുന്നു ..തന്‍റെ ഭരണത്തില്‍ ഉള്ള അപാകതകള്‍ ലോകം എങ്ങും അറിയുന്ന സമയം ...പ്രബുദ്ധരായ ,ആശയങ്ങളുടെ ചിറകിലേറി സഞ്ചരിക്കുന്ന ജര്‍മന്‍ ജനത തങ്ങളുടെ പ്രതിഷേധം അറിയിക്കുന്നു ...ആ പ്രതിഷേധത്തില്‍ ബെന്നോ എന്ന യുവാവ്‌ മരിക്കുന്നു..അതിനെ അപലപിച്ചു കൊണ്ട് Meinhoff എന്ന ഇടതു പക്ഷ പ്രവര്‍ത്തക തന്‍റെ കോളങ്ങളില്‍ എഴുതുന്നു ..അതിനു വന്‍ രീതിയില്‍ ജന സമ്മിതി ലഭിക്കുന്നു ...പ്രതിഷേധത്തിന്റെ കാറ്റ് ആഞ്ഞു വീശി ഗുഡ്റണ്‍,ബാദേര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഒരു തുണി കട കത്തിക്കുന്നു ...ജന ശ്രദ്ധ ലഭിച്ച അവരുടെ പ്രവര്‍ത്തിയില്‍ നിന്നും Meinhoff ന്‍റെ തൂലികയുടെ ശക്തിയില്‍ നിന്നും ലഭിച്ച ജന സമ്മതിയില്‍ അവരെ വെറുതെ വിടുന്നു അമേരിക്ക വിയട്നാമില്‍ നടത്തിയ ആക്രമണങ്ങള്‍ ,ഇസ്രായേലിന്റെ ആക്രമണങ്ങള്‍ എല്ലാം ആ സമയത്തെ ജന സമൂഹങ്ങളെ ഭിന്നിപ്പിക്കുന്നു ...ജനങ്ങള്‍ ഭരണ കൂടാതെ ഒരു ശത്രുവിനെ എന്നത് പോലെ കാണുന്നു ....തന്നോട്  വിശ്വസ്തതയില്ലാത്ത ഭര്‍ത്താവിനെ വിട്ട് തന്‍റെ രണ്ടു കുട്ടികളോടും കൂടി Meinhoff തന്‍റെ വീട് വിടുന്നു ...ഗുഡ്റണ്‍,ബാദേര്‍ എന്നിവരോടൊപ്പം Meinhoff തന്‍റെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നു ..

  എന്നാല്‍ ഒരു ദിവസം പോലീസിന്റെ പിടിയില്‍ ആയ ബാദേറിനെ സഹായിക്കാനായി  Meinhoff തന്‍റെ പത്ര പ്രവര്‍ത്തനത്തില്‍ ഉള്ള സ്വാധീനം ഉപയോഗിക്കുന്നു ..അനീതിക്കെതിരെ  പോരാടുന്ന ഒരു സംഘടന എന്ന നിലയില്‍ ജനങ്ങളുടെ ഇടയില്‍ ലഭിച്ച പ്രശസ്തി എന്നാല്‍ അവരെ കൊണ്ടെത്തിച്ചത് ആക്രമങ്ങളുടെ വഴിയിലേക്കാണ്‌ ...ധാരാളം യുവാക്കള്‍ ചോരത്തിളപ്പില്‍ സംഘടനയുടെ ഭാഗം ആയെങ്കിലും ജനങ്ങള്‍ അവരെ വെറുത്തു തുടങ്ങിയിരുന്നു ...തങ്ങളുടെ ആയുധ പോരാട്ടങ്ങള്‍ക്ക് ശക്തി പകരുവാനായി അവര്‍ പാലസ്തീന്‍ തീവ്രവാദികളോടൊപ്പം ചേരുന്നു ..എന്നാല്‍ മതപരമായുള്ള ചട്ട കൂട്ടില്‍ പ്രവര്‍ത്തിക്കുന്ന പലസ്തീന്‍കാരുമായി ഒത്തു പോകാന്‍ RAF കാര്‍ക്ക് കഴിയുന്നില്ല ..എന്നാല്‍ തന്‍റെ കുട്ടികളുടെ രക്ഷയ്ക്കായി ,പിന്നീടൊരിക്കലും കാണാന്‍ കഴിയില്ല എന്നറിഞ്ഞിട്ടും Meinhoff  അവരുടെ ഒപ്പം വിടുന്നു ..എന്നാല്‍ പിന്നീട് കുട്ടികള്‍ അവരുടെ പിതാവിന്റെ അടുക്കല്‍ തന്നെ എത്തി ചേരുന്നു ...

പിന്നീട് കാണുന്നത് ജര്‍മനിയില്‍ മുഴുവന്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചുക്കൊണ്ട് ആ സംഘടന നടത്തുന്ന ബാങ്ക് കൊള്ളകള്‍  ആണ് ..പെട്ര എന്ന അവരുടെ പ്രവര്‍ത്തകന്റെ മരണം അവരെ രോഷാകുലരാക്കുന്നു ..അവര്‍ ആക്രമണങ്ങള്‍ അഴിച്ചു വിടുന്നു .എന്നാല്‍ അത് അവരെ ജനങ്ങളുടെ ഇടയില്‍ നിന്നും കൂടുതല്‍ അകല്ച്ചയിലേക്ക് നയിക്കുന്നു ..ഈ അവസരം മുതലെടുത്ത ഭരണകൂടം RAF പ്രവര്‍ത്തകരെ വേട്ടയാടാന്‍ തുടങ്ങുന്നു ..അതിനു ജനങ്ങളുടെ സഹായവും ലഭിക്കുന്നു ...പ്രവര്‍ത്തകര്‍ പലരും പോലീസിന്റെ പിടിയില്‍ ആകുന്നു ....ഗുഡ്റണ്‍,ബാദേര്‍ ,Meinhoff  എന്നിവര്‍ ഉള്‍പ്പടെ പല പ്രമൂഖരും പോലിസ് പിടിയില്‍ ആകുന്നു ...എന്നാല്‍ അടുത്ത കാലഘട്ടത്തിന്‍റെ വിമോചന പോരാളികള്‍ ആയി RAF ല്‍ ആകൃഷ്ടരായ യുവാക്കള്‍ സഞ്ചരിക്കുന്ന പാത അതിലും ഭീകരം ആയിരുന്നു ..ജയിലില്‍ അടയ്ക്കപ്പെട്ട ഗുഡ്റണ്‍,ബാദേര്‍ ,Meinhoff  തുടങ്ങിയവരുടെ സജീവ പ്രവര്‍ത്തകരുടെ ബാക്കി ഉള്ള ജീവിതവും രണ്ടാം തലമുറയില്‍ പെട്ട RAF അനുഭാവികളുടെ ജീവിതവും ആണ് ബാക്കി ചിത്രം ...

 കഥ കേള്‍ക്കുമ്പോള്‍ തീര്‍ച്ചയായും ഒരു രാഷ്ട്രീയ സിനിമ എന്ന തോന്നല്‍ ഉണ്ടാവുക സാധാരണം ..എന്നാല്‍ അതില്‍  ഉപരി പ്രവര്‍ത്തകരുടെ ജീവിതത്തിലേക്കുള്ള എത്തി നോട്ടങ്ങള്‍ ,ആവേശത്തിന്റെ പുറത്തു സംഘടനയില്‍ പ്രവര്‍ത്തിച്ച യുവാക്കളുടെ ജീവിതങ്ങള്‍ എല്ലാം :ചിത്രത്തിന്‍റെ പൊതുവായി വരും എന്ന് പലരും പ്രതീക്ഷിച്ച ഒരു രാഷ്ട്രീയ സിനിമ എന്ന നിലയില്‍ നിന്നും മറ്റൊരു തലത്തിലേക്ക് മാറ്റി ..അപ്പോള്‍ ഒരു ഡ്രാമയുടെ മുഖം കാണിച്ച ഈ ചിത്രം എന്നാല്‍ വ്യാപകമായി പരാമര്‍ശിക്കപ്പെടുന്ന കുട്ടാ കൃത്യങ്ങളിലൂടെ ഒരു ക്രൈം ത്രില്ലര്‍ ആയും അനുഭവപ്പെടുന്നു ...ചരിത്ര സംഭവങ്ങളോട് വളരെ അധികം അടുത്ത് ഉള്ള ഒരു സമീപനം മൂലം ഒരു ചരിത്ര സിനിമ എന്ന നിലയിലും പ്രാധാന്യം ഉള്ള ചിത്രം ..ആപല്‍ക്കരമായ രംഗങ്ങള്‍ ഒരു ആക്ഷന്‍ ചിത്രം എന്ന പ്രതീതിയും നല്‍കുന്നു ..മൊത്തത്തില്‍ രണ്ടര മണിക്കൂര്‍ ഈ ചിത്രം സഞ്ചരിക്കുന്ന വഴികള്‍ ശ്രദ്ധിച്ചാല്‍ മതി ഈ ചിത്രത്തിന്‍റെ നിലവാരം മനസ്സിലാക്കാന്‍ ...തീര്‍ച്ചയായും ലോകത്തില്‍ ഇന്ന് വരെ ഇറങ്ങിയ സിനിമകളില്‍ മഹത്തരമായ ഒരു സ്ഥാനത്തിനു അര്‍ഹത ഈ ചിത്രത്തിനുണ്ട് ..

 പലപ്പോഴും ശ്രദ്ധിച്ച ഒന്നുണ്ട് ..ജര്‍മനിയില്‍ നിന്നും ഇറങ്ങിയ ചിത്രങ്ങള്‍ പലപ്പോഴും നിലവാരം ഉള്ള സിനിമകളുടെ പട്ടികയില്‍ പെടുത്തി പലപ്പോഴും കണ്ടിട്ടില്ല ..എന്നാല്‍ തീര്‍ച്ചയായും അവര്‍ അവതരിപ്പിക്കുന്ന വിഷയങ്ങള്‍ ,അവരുടെ വീക്ഷണങ്ങള്‍ ഒരിക്കലും മറ്റു ഭാഷകളില്‍ കാണുവാന്‍ സാധിക്കില്ല ...അപകടകരമായ പ്രവര്‍ത്തികള്‍ മനസ്സിനെ സുഖിപ്പിക്കുന്ന ഒരു കാലത്ത് നടക്കുന്ന സംഭവങ്ങള്‍,തങ്ങളുടെ ആശയ പരാജയത്തിലേക്ക് എത്തി ചേര്‍ന്നു എന്ന് മനസ്സിലാകുന്നിടത് തുടങ്ങുന്നു അടുത്ത തലമുറയുടെ പ്രവര്‍ത്തനങ്ങള്‍ ...എന്ന് ഭരണ കൂടങ്ങള്‍ ഭയപ്പെട്ടിരുന്ന ജനങ്ങള്‍ ഒന്നിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ ,പലരുമായുള്ള ആശയ കുഴപ്പത്തില്‍ അവരുടെ ലക്ഷ്യങ്ങളെ തകര്‍ക്കുന്നു ....മരണങ്ങളുടെ പിന്നില്‍ ഉള്ള യദാര്‍ത്ഥ സംഭവങ്ങള്‍ പലരും പ്രവര്‍ത്തകരില്‍ ആവേശം നിറയ്ക്കാന്‍ ആണ് ഉപയോഗിച്ചത് ..ആത്മഹത്യകള്‍ പലപ്പോഴും പ്രവര്‍ത്തകരെ രക്തസാക്ഷികള്‍ ആക്കി ...ജര്‍മന്‍ ഭാഷയില്‍ ഇറങ്ങിയ സിനിമയുടെ അതെ പേരില്‍ ഉള്ള പുസ്തകം ആയിരുന്നു സിനിമയ്ക്ക് പ്രചോദനം എങ്കിലും ആ സമയത്ത് നടന്ന പ്രവര്‍ത്തനങ്ങള്‍ അതിന്‍റെ ഭാവങ്ങള്‍ക്ക് ഒരു മാറ്റവും നല്‍കാതെ ഈ ചിത്രത്തില്‍ അവതരിപ്പിച്ചിട്ടുണ്ട് ...തീര്‍ച്ചയായും ഞാന്‍ കണ്ടത്തില്‍ വച്ച് മികച്ച ചിത്രങ്ങളില്‍ ഒന്ന് തന്നെ ആണ് ഇതിനു സ്ഥാനം ...ചുവപ്പിന്‍റെ രാഷ്ട്രീയം എനിക്ക് ഇഷ്ടമല്ലെങ്കില്‍ പോലും ചിത്രങ്ങളില്‍ ഇത്തരം ആശയങ്ങള്‍ കടഞ്ഞെടുക്കുന്ന ഒ/രു വികാരം പലപ്പോഴും പ്രതീക്ഷകള്‍ക്ക് അപ്പുറം  ആയിരിക്കും ...എന്നിരുന്നാലും ഈ ചിത്രം ഒരിക്കലും ഈ സംഘടനയെ വെള്ള പൂശാന്‍ ശ്രമിക്കുന്നില്ല എന്നതും ശ്രദ്ധേയം ആണ് .. ...

  An absolute superb movie based on a period in Germany about RAF (Red Army Faction).It all started as a noble cause as a protest against the visiting of the Shah of Iran,who was notorious for his rule in Iran.A group of young people under Gudrun and Bader torched a department store.But the left activist Meinhoff was there to save them from their trials with her writings.The team regained a powerful impact on the people.Leaving her unfaithful husband,Meinhoff left the house to stay with the group.Under the leadership of Baader and Gudrun ,they began a new era in Germany.They were getting ready for a revolution.At that time,Baader was arrested by the cops..But later ,an organised drama with Meinhoff's help they were able to free him.But with that they went for military training in Palestine.But  strict life styles of the Palestine militants made them to movie from it.Then the group reaches back to Germany and there they started a series of bank robberies which made them become enemies of common people.The government utilized the situation and with the help of people,they were able to take them before the law.The rest of the story deals mainly with what had happened to the faction members and the future of RAF.This is one of the best movies I have ever watched.It has everything..drama,action,crime,thriller,love,lust ..A complete package ...will love this movie to the core if you have 2 and a half hours to spend.My rating for this movies is 9/10 !!

  More reviews @ www.movieholicviews.blogspot.com

4 comments:

  1. മച്ചാനെ ... സമ്മതിക്കണം ...
    "THE BAADER MEINHOFF COMPLEX".. നല്ല ഒരു റിവ്യൂ ... കുറച്ചു കൂടി ലളിതമാക്കാമായിരുന്നു...
    വീണ്ടും വരാം ....
    സസ്നേഹം,
    ആഷിക്ക് തിരൂർ

    ReplyDelete
    Replies
    1. ആഷിക്ക് ഭായ് ...എന്‍റെ ബ്ലോഗില്‍ കയറി നോക്കിയതിനു നന്ദി ...യാത്ര ബ്ലോഗ്‌ ഞാന്‍ കണ്ടു ..ഇഷ്ടപ്പെട്ടു...പിന്നെ ഈ റിവ്യൂ ..സിനിമ കുറച്ചു കട്ടി ആയിരുന്നു..അതാ റിവ്യൂ അങ്ങനെ ആയി പോയത് ..ഭാഷയിലെ പൊടി കൈകള്‍ പഠിച്ചു വരുന്നതേ ഉള്ളു ...അതാ..

      Delete
  2. Replies
    1. സിയാഫ് അബ്ദുള്‍ഖാദര്‍ ചേട്ടാ ..ഇവിടെ വന്നു നോക്കിയതിനു നന്ദി ...ഞാന്‍ ചേട്ടന്റെ രണ്ടു ബ്ലോഗും കണ്ടു ..ഇഷ്ടമായി ...ബ്ലോഗ്‌ എഴുത്തിലെ മഹാരഥന്മാരെ കണ്ടു മുട്ടാനായതില്‍ സന്തോഷം ...

      Delete

1835. Oddity (English, 2024)