Wednesday 21 August 2013

THE EXPERIMENT aka DAS EXPERIMENT (GERMAN,2001)

THE EXPERIMENT aka DAS EXPERIMENT (GERMAN,2001) Drama | Thriller ,Dir:-(Oliver Hirshbeigel) ,*ing :- 

 ആശയങ്ങള്‍ സമൂഹത്തില്‍ കൊണ്ട് വരുന്ന മാറ്റങ്ങള്‍ പോലെ തന്നെ ആണ് ഒരാള്‍ തന്‍റെ സ്ഥായിയായ വ്യക്തിത്വം ഉപേക്ഷിച്ച് മറ്റൊരാള്‍ ആയി മാറുമ്പോള്‍ ഉണ്ടാകുന്നതും ...പലപ്പോഴും മനുഷ്യര്‍ ഒരു പോലെ ആണ് ...കള്ളനും ,നല്ലവനും ,കൊലപാതകിയും ,രക്ഷകനും എല്ലാം അവന്‍റെ ഉള്ളില്‍ ഉണ്ട് ...സാഹചര്യങ്ങള്‍ ഈ വ്യക്തിത്വങ്ങളെ പുറത്തേക്ക് കൊണ്ട് വരുന്നു ...ഒരിക്കലും നിലയ്ക്കാത്ത ഒരു പ്രക്രിയ പോലെ ഈ സ്വഭാവരൂപാന്തരം കാലാകാലങ്ങളായി നടക്കുകയും ചെയ്യുന്നു ...അത്തരം സ്വഭാവ വിശേഷങ്ങള്‍ ഒരു സമൂഹത്തിനു മുന്നില്‍ അവലോകനം ചെയ്യപ്പെടുന്ന അവസ്ഥ വരുമ്പോള്‍ ഉണ്ടാകുന്ന പ്രതികരണങ്ങള്‍ ഭീകരമാകാം ...ഒരാളുടെ ഉള്ളില്‍ ഉള്ള മറ്റൊരു വേഷം നിര്‍മ്മിക്കുന്ന സാഹചര്യം പലപ്പോഴും അത്തരം വ്യക്തികളുമായി പരിചയം ഉള്ളവരെ പോലും ആശങ്കപ്പെടുത്തുവാന്‍ സാധ്യത ഉണ്ട് ....മനുഷ്യരില്‍ നടത്തുന്ന ഇത്തരം ഒരു പരീക്ഷണം ചലച്ചിത്ര ഭാഷ്യത്തില്‍ അവതരിപ്പിച്ചിരിക്കുന്നു "പരീക്ഷണം " എന്ന് അര്‍ത്ഥം വരുന്ന " Das Experiment " എന്ന ജര്‍മ്മന്‍ ചിത്രത്തില്‍ ..

    കഥ ആരംഭിക്കുന്നത് നാലായിരം ജര്‍മ്മന്‍ ഫ്രാങ്ക്സിനു വേണ്ടി മനുഷ്യനെ വച്ചുള്ള പരീക്ഷണത്തില്‍ പങ്കെടുക്കുവാന്‍ താല്‍പ്പര്യം ഉള്ളവരെ ക്ഷണിക്കുന്നു എന്ന പത്ര പരസ്യം വായിക്കുന്ന നായകനിലൂടെ ആണ് ...നായകനായ ഫഹദ് ഒരു ടാക്സി ഡ്രൈവര്‍ ആണ് ...നാലായിരം ഫ്രാങ്ക് എന്ന പ്രലോഭനത്തില്‍ വീണ ഫഹദ് ആ പരീക്ഷണത്തിന്റെ ഭാഗം ആകുവാന്‍ തീരുമാനിക്കുന്നു ...ഇരുപതു ആളുകളെ ആ പരീക്ഷണത്തിന്‌ തിരഞ്ഞെടുക്കുന്നു ...ജയിലറയില്‍ കയറുന്ന മനുഷ്യന്റെ സ്വഭാവത്തില്‍ വരുന്ന മാറ്റങ്ങള്‍ പഠിക്കുവാന്‍ വേണ്ടി ഉള്ള പതിന്നാല് ദിവസത്തെ പരീക്ഷണം പ്രത്യേകമായി നിര്‍മ്മിച്ച ജയില്‍ സജ്ജീകരണത്തില്‍ നടക്കുന്നു ..പരീക്ഷണത്തില്‍ പങ്കെടുക്കുവാന്‍ വന്നവര്‍ പലരും കിട്ടുന്ന തുകയുടെ മഞ്ഞളിപ്പില്‍ വീണവരായിരുന്നു ...ചിലര്‍ ഒരു വ്യത്യസ്തതയ്ക്കും ...കുറ്റവാസനയും മാനസിക പ്രശ്നങ്ങളും ഇല്ലാത്ത ഇരുപത് പേര്‍ പരീക്ഷണത്തില്‍ പങ്കെടുക്കുന്നു ...അവരില്‍ പന്ത്രണ്ടു പേര്‍ കുറ്റവാളികളുടെ വേഷവും ബാക്കി എട്ടു പേര്‍ പോലീസുകാരുടെ വേഷത്തിലും പരീക്ഷണത്തില്‍ പങ്കെടുക്കുന്നു ..ഏതു സാഹചര്യം ഉണ്ടായാലും പരസ്പ്പരം ആക്രമിക്കാതെ പോകണം എന്നതായിരുന്നു ഒരു നിബന്ധന ...അത് പോലെ തന്നെ എപ്പോള്‍ വേണമെങ്കിലും പരീക്ഷണത്തില്‍ നിന്നും പുറത്തു പോകാനുള്ള അനുവാദവും ഉണ്ടായിരുന്നു ..അവിടെ നില്‍ക്കുന്ന സമയം അത്രയും പലതരത്തില്‍ ഉള്ള സാഹചര്യങ്ങളും അഭിമുഖികരിക്കേണ്ടി വരും ..മാത്രമല്ല ഭരണഘടന നല്‍ക്കുന്ന ചില അവകാശങ്ങള്‍ ഈ പരീക്ഷണത്തിന്റെ ഇടയ്ക്ക് കിട്ടിയില്ലെന്നും വരാം ..ജയിലിലെ നിയമങ്ങള്‍ പാലിക്കുന്നതിനോടൊപ്പം സ്വന്തമായുള്ള പേരിന് പകരം അവര്‍ക്ക് കൊടുത്തിരിക്കുന്ന നമ്പറുകളില്‍ മാത്രമേ ജയില്വാസികളെ അഭിസംബോധന ചെയ്യാന്‍ പാടുകയുള്ളൂ ..വാര്‍ഡന്‍ ആയവരെ സര്‍ എന്നും ...ഇതൊക്കെ ആയിരുന്നു പ്രധാന നിബന്ധനകള്‍ ..

ആദ്യ ദിനം രസകരമായി പോയെങ്കിലും രണ്ടാം ദിവസം മുതല്‍ അവരില്‍ അവര്‍ അഭിനയിക്കുന്ന കഥാപാത്രത്തിന്റെ ഭാവങ്ങള്‍ അവരെ കീഴ്പ്പെടുത്താന്‍ തുടങ്ങി ...പോലീസുകാരുടെ ഇടയില്‍ ബെറുസ് എന്ന അന്ത:മുഖന്‍ ആയ ആളും തടവുകാരുടെ ഇടയില്‍ നിന്നും ഫഹദും അപ്രഖ്യാപിത നേതാക്കള്‍ ആകുന്നു ...ആദ്യ ദിവസം പാല്‍ അലര്‍ജി ആയിരുന്ന ജയില്‍വാസിയെ നിര്‍ബന്ധിച്ചു പാല്‍ രണ്ടാം ദിവസം കുടിപ്പിക്കുന്നു...അതോടു കൂടി എല്ലാം മാറി മറിയുന്നു ...ജയില്‍വാസികളെ അനുസരിപ്പിക്കുവാന്‍ വാര്‍ഡന്‍ വേഷം ചെയ്യുന്നവര്‍ ശ്രമിക്കുന്നു ..

ബെറൂസിന്റെ അഭിപ്രായത്തില്‍ "Humiliation is the only way to solve all the problems" എന്നാണ് ....അവിടെ തുടങ്ങുന്നു മനുഷ്യമനസ്സുകള്‍ തമ്മില്‍ ഉള്ള പരീക്ഷണങ്ങള്‍ ..ചിത്രത്തെ രസകരമാക്കുന്ന ധാരാളം സംഭവങ്ങള്‍ ഇനിയും ഉണ്ട് ..എന്നാല്‍ കണ്ട് തന്നെ ആസ്വദിക്കേണ്ട സന്ദര്‍ഭങ്ങള്‍ ഉള്ളതിനാല്‍ കൂടുതല്‍ കഥയെ കുറിച്ച് പറയുന്നത് ശരി ആകില്ല ..പരീക്ഷണത്തിന്റെ ബാക്കിയുള്ള ദിവസങ്ങള്‍ പ്രക്ഷുബ്ധം ആകുന്നു ...പരീക്ഷണത്തിന്റെ ഇടയ്ക്കുണ്ടാകുന്ന സംഭവങ്ങള്‍ അതിന്‍റെ ഭീകരതയോടു കൂടി തന്നെ അവതരിപ്പിച്ചിട്ടുണ്ട് ചിത്രത്തില്‍ ...കടിഞ്ഞാന്‍ ഇടാന്‍ ഒരിക്കലും കഴിയാത്ത മനുഷ്യമനസ്സ് എന്ത് മാത്രം അപകടകരമായ അവസ്ഥയില്‍ മറ്റുള്ളവരെ എത്തിക്കും എന്നതാണ് ബാക്കി ചിത്രം ..

അപകടകരമായ ഈ പരീക്ഷണം Stanford Prison Experiment എന്ന പേരില്‍ 1971 ല്‍ വിദ്യാര്‍ഥികളെ ഉപയോഗിച്ച് നടന്നിട്ടുണ്ട് സമാനമായ സാഹചര്യങ്ങളില്‍ ..ആ പരീക്ഷണം ചിത്രത്തില്‍ ഉള്ള അത്രയും ഭീകരത കൈവരിചില്ലെങ്കിലും അതിന്‍റെ അടുത്ത് എത്തിയിരുന്നു ...മനുഷ്യന്‍ കേവലം പരീക്ഷണങ്ങള്‍ക്ക് വേണ്ടി ..അതിന്‍റെ ഉദ്ദേശ്യ ശുദ്ധി എന്താണെങ്കിലും ഇരയാകുന്നത് മാനുഷിക മൂല്യങ്ങള്‍ക്ക് തികച്ചും എതിരാണ് ...ഒരു കേട്ട് കഥ പോലെ പലപ്പോഴും കേള്‍ക്കുന്ന രോഗം മനുഷ്യരില്‍ ഉണ്ടാക്കി അതിനായി മരുന്നുകള്‍ നിര്‍മ്മിച്ച്‌ മനുഷ്യനെ വെറും ഗിനി പന്നികള്‍ ആക്കുന്ന പരീക്ഷണങ്ങള്‍ പലപ്പോഴും വായിച്ചു പോകുന്ന വാര്‍ത്തകള്‍ മാത്രമായി ഒതുങ്ങാറുണ്ട് ...അത്തരം പരീക്ഷണങ്ങളുടെ അന്തിമഫലം പലപ്പോഴും ഭീകരം ആയിരിക്കും ..കുറച്ചു പേരുടെ നേട്ടങ്ങള്‍ക്ക്‌ വേണ്ടി ഉള്ള ഇത്തരം പരീക്ഷണങ്ങളുടെ ഭീകരത തുറന്നു കാണിക്കുകയാണ് ഈ ചിത്രത്തില്‍ ..പലപ്പോഴും നിയന്ത്രണം വിട്ടു പോകുന്ന ഇത്തരം പരീക്ഷണങ്ങള്‍ മനുഷ്യകുലത്തോട്‌ ചെയ്യുന്ന യുദ്ധങ്ങള്‍ തന്നെ ആണ് ...ഒരു സിനിമ എന്ന നിലയില്‍ ആപല്‍ക്കരമായ ഒരു മുന്‍ പരീക്ഷണത്തെ തുറന്ന് കാട്ടുന്ന ഈ ചിത്രം അവാര്‍ഡുകള്‍ വാരി കൂട്ടിയ ഒന്നായിരുന്നു ..എന്നാല്‍ കാശിനു വേണ്ടി മനുഷ്യ സമൂഹത്തെ എന്തിലെക്കും തിരിക്കാം എന്ന് കാണിച്ചു തരുകയും ചെയ്തു ഈ ജെര്‍മ്മന്‍ ചിത്രം ..

  Das Experiment is a sheer class n it's own standard..picturing the impacts of a social experiment and its result on the subjects.Humanity have no place in such experiments which proves to be a life achievement for some,while it clearly understates human minds.As a movie..it surely stands as one of the best thrillers from German ...Not the usual way of presenting a movie...but an unusual way of presenting an unusual subject...Cool feelings between hearts could be altered with such variations in characters of humans under this experiment...Though not in the genre of butchering movies..this clearly shows cruelness when closed in a place with alteration of one's character.My rating for this movie is 8/10 !!

More reviews @ www.movieholicviews.blogspot.com

No comments:

Post a Comment

1835. Oddity (English, 2024)