Thursday 13 August 2015

465.SESSION 9(ENGLISH,2001)

465.SESSION 9(ENGLISH,2001),|Mystery|,Dir:-Brad Anderson,*ing:-David Caruso, Stephen Gevedon, Paul Guilfoyle.

  പലപ്പോഴും  തോന്നിയിട്ടുണ്ട് രണ്ടു തരം പ്രേക്ഷകര്‍ ആണ് സിനിമയ്ക്ക് ഉള്ളതെന്ന്.ഒരു കൂട്ടര്‍ Entertainment എന്ന വാക്കിനെ ചിരി,കളി,തമാശ,പാട്ട് തുടങ്ങിയ ഘടകങ്ങളില്‍ ഒതുക്കി ഇട്ടതു പോലെ തോന്നിപ്പിക്കും.അവര്‍ ആഗ്രഹിക്കുന്നത് സിനിമ ഒരു റിലാക്സിംഗ് മീഡിയം ആയാണ്.അത് കൊണ്ട് തന്നെ സിനിമയുടെ മുഴുവന്‍ കഥയും സംവിധായകന്‍ പറഞ്ഞു തരണം.അല്ലെങ്കില്‍ അവര്‍ അത് അംഗീകരിക്കില്ല.ഒരു തരം സ്പൂണ്‍ ഫീഡിംഗ് പോലെ.  എന്നാല്‍ അടുത്ത  കൂട്ടര്‍ സിനിമകളെ കുറിച്ചും Entertainment എന്ന വാക്കിന് വേറെ അര്‍ത്ഥ തലം കൊടുത്തവര്‍ ആയിരിക്കും.സംവിധാകന്‍ ഒളിപ്പിച്ചുവെച്ച അല്ലെങ്കില്‍ ശൂന്യതയില്‍ നിന്നും ഒരു കഥ മനോധര്‍മം അനുസരിച്ചു മെനഞ്ഞെടുക്കാന്‍ തയ്യാര്‍ ആയവര്‍ ആകും.പറഞ്ഞു വരുന്നത് ഈ ചിത്രവും അങ്ങനെ ഒന്നാണ് അത്യാവശ്യം interpretation ആവശ്യം ആയ ഒന്ന്.

  പ്ലെയിന്‍ ആയ ഒരു കാഴ്ചപ്പാടില്‍ ഒരു സാധാരണ ഹൊറര്‍ ചിത്രം ആയി ഇതിനെ കാണാം.എന്നാല്‍ അല്‍പ്പം കൂടി ചികഞ്ഞാല്‍ ബുദ്ധിപരമായി മെനഞ്ഞെടുത്ത ഒരു സൈക്കോ  ത്രില്ലര്‍ ആയും കാണാം.എണ്‍പതുകളുടെ പകുതിയില്‍ അടച്ച Danvers State Hospital എന്ന ഹോസ്പ്പിറ്റലില്‍ ഗോര്‍ഡന്‍ ആസ്ബസ്റ്റോസ് മാട്ടനായുള്ള പണികള്‍ ഏറ്റെടുക്കുമ്പോള്‍ അയാളുടെ ആവശ്യം കുറച്ചു പണം മാത്രം ആയിരുന്നു.വര്‍ഷങ്ങള്‍ക്കു ശേഷം ഒരു കുട്ടിയുടെ അച്ഛനായ അയാള്‍ക്ക്‌ പണത്തിന്റെ ആവശ്യം വരുന്നത് സ്വാഭാവികം.മൂനാഴ്ച കൊണ്ട് ചെയ്യണ്ട ജോലി ഒരാഴ്ച കൊണ്ട് ചെയ്യാം എന്നയാള്‍ സമ്മതിക്കുന്നു.അങ്ങനെ ചെയ്‌താല്‍ പതിനായിരം ഡോളര്‍ ബോണസ് ലഭിക്കും എന്നുള്ള മെച്ചവും ഉണ്ട്.ഗോര്‍ഡന്റെ കമ്പനിയിലെ ജോലിക്കാരാണ് മൈക്ക് എന്ന പഴയക്കാല നിയമ വിദ്യാര്‍ഥി.അയാള്‍ക്ക്‌ ആശുപത്രിയുടെ കഥകള്‍ അത്യാവശ്യം അറിയാം.ഫില്‍,ഹാന്ക് എന്നിവരില്‍ ഫില്ലിന്റെ കാമുകിയെ ഹാന്ക് സ്വന്തമാക്കി.അതിന്‍റെ ശത്രുതയില്‍ ആണ് ഇരുവരും.ഗോര്‍ഡന്റെ ബന്ധുവായ ജെഫും അവരുടെ ഒപ്പം ഉണ്ട്.അവനു ഇരുട്ടിനെ ഭയം ആണ്.

   അവര്‍ പണി തുടങ്ങിയ സമയം ആണ് മൈക്ക് "എവിടെന്ചെ" എന്ന് രേഹപ്പെടുത്തിയ കുറച്ചു ടേപ്പുകള്‍ കാണുന്നത്.അയാള്‍ ആരും ഇല്ലാത്ത സമയം അത് കെട്ടു തുടങ്ങുന്നു.മേരി എന്ന സ്ത്രീയെ ഹിപ്നോട്ടിസം ചെയ്യുന്ന ഡോക്റ്റര്‍ രേഖപ്പെടുത്തിയതാണ് ആ റെക്കോര്‍ഡ്സ്.ഈ സമയം ,പണ്ട് കാലത്ത് വളരെയധികം അപകടകരമായ സംഭവങ്ങള്‍ക്ക് സാക്ധി ആകേണ്ടി വന്ന ആ പഴയ ആശുപത്രിയില്‍ അസാധാരണമായ സംഭവങ്ങള്‍ ആരംഭിച്ചു തുടങ്ങുന്നു.മനസ്സിന്റെ മനസ്സ് അവന്റെ തന്റെ ശത്രു ആയു തീരുന്ന അവസ്ഥകള്‍ ഉണ്ട്.അതിനെ ആളിക്കത്തിക്കാന്‍ ആവശ്യം ഉള്ളത് ചെറിയ അളവില്‍ ഉള്ള ഭയം,കോപം എന്നിവയാണ്.അവിടെ എന്താണ് സംഭവിച്ചത്?കൂടുതല്‍ അറിയാന്‍ ചിത്രം കാണുക.നേരത്തെ പറഞ്ഞത് പോലെ ചിത്രത്തെ എങ്ങനെ വേണമെങ്കിലും വ്യാഖ്യാനിക്കാം.ഒരു ഹൊറര്‍ ചിത്രം ആയോ  സൈക്കോ ത്രില്ലര്‍ അയോ..ചിത്രത്തിന്‍റെ അവസാന വരികള്‍ ശ്രദ്ധിക്കുക .

More movie suggestions @www.movieholicviews.blogspot.com

No comments:

Post a Comment

1823. Persumed Innocent (English, 1990)