Friday 14 August 2015

467.ME,MYSELF & IRENE(ENGLISH,2000)

467.ME,MYSELF & IRENE(ENGLISH,2000),|Comedy|,Dir:-Bobby Farrelly, Peter Farrelly,*ing:-Jim Carrey, Renée Zellweger, Anthony Anderson .

  ആളുകള്‍ പ്രശ്നങ്ങളെ നേരിടുന്ന രീതി പലതായിരിക്കും.ചിലര്‍ വൈകാരികമായ സമ്മര്‍ദം അനുഭവിക്കുകയും അതിന്‍റെ ഫലമായി പ്രതികരിക്കുകയും ചെയ്യും.അവര്‍ അങ്ങനെ അവരുടെ ദേഷ്യം,ദു:ഖം തുടങ്ങിയ വികാരങ്ങള്‍ക്ക് ഒരു പരിധി വരെ നിയന്ത്രണം കൊണ്ട് വരാന്‍ ശ്രമിക്കാറുണ്ട്.എന്നാല്‍ മറ്റൊരു കൂട്ടര്‍ ഉണ്ട്.എന്ത് സംഭവിച്ചാലും വളരെയധികം നോര്‍മല്‍ ആയി അതിനെ നേരിടുന്നവര്‍.പ്രശ്നങ്ങള്‍ ജീവിതത്തില്‍ ഉണ്ടാകുമ്പോഴും പുറത്ത് എപ്പോഴും അവര്‍ ഒന്നും സംഭവിച്ചില്ല എന്ന രീതിയില്‍ അവരുടെ ജിവിതം ജീവിച്ചു തീര്‍ക്കുന്നു.ഇതില്‍ രണ്ടാം ഗണത്തില്‍ ഉള്ള ആളാണ്‌ ചാര്‍ളി ബെയ്‌ലി ഗേറ്റ്സ്.അയാള്‍ റോഡ്‌ ഐലന്‍ഡ്‌ എന്ന അമേരിക്കയിലെ തന്നെ ഏറ്റവും ചെറിയ സംസ്ഥാനത്തിലെ പോലീസില്‍ ആണ് ജോലി ചെയ്യുന്നത്.

  ചാര്‍ളിയുടെ ജീവിത കഥ Narrator ((Rex Allen, Jr.) ആണ് അവതരിപ്പിക്കുന്നത്‌.പതിനെട്ടു വര്‍ഷങ്ങള്‍ക്കു മുന്‍പ് ആദ്യ വിവാഹം ചെയ്ത ചാര്‍ളിയുടെ ജീവിതത്തില്‍ പിന്നീട് സംഭവിച്ചത് ദുരന്തം ആയിരുന്നു.തമാശകളിലൂടെ അ ദുരിതം അവതരിപ്പിച്ചിരിക്കുന്നു ചിത്രത്തില്‍.പതിനെട്ടു വര്‍ഷങ്ങള്‍ക്കു ശേഷം ആദ്യ വിവാഹത്തില്‍ നിന്നും ലഭിച്ച സമ്മാനങ്ങളുമായി സന്തോഷമായി ജീവിക്കുന്ന ചാര്‍ളിയുടെ ജിവിതത്തില്‍ എന്നാല്‍ പുതിയ പ്രശ്നങ്ങള്‍ ഉണ്ടാകുന്നു.  Schizophrenia യുടെ    കൂടിയ  അവസ്ഥയില്‍ ഹാങ്ക് എന്ന ഒരു Split Personality അയാളില്‍ ഉടലെടുക്കുന്നു.അയാളുടെ പ്രതികരികരണ ശേഷി ഉള്ള ഭാഗം ആണ് ഹാങ്ക്.ഹാങ്ക് അപകടകാരി ആയിരുന്നു.

  സര്‍വീസില്‍ നിന്നും പോലും നീക്കം ചെയ്യപ്പെടും എന്ന അവസ്ഥയില്‍ അയാള്‍ക്ക്‌  പോലീസില്‍  നിന്നും താല്‍ക്കാലിക  അവധി നല്‍കുന്നു.ആ സമയം ആണ് ഐറിന്‍ എന്ന സ്ത്രീയെ പോലീസ് അറസ്റ്റ് ചെയ്യുന്നത്.ഇല്ലാത്ത കുറ്റങ്ങളുടെ പേരില്‍ അറസ്റ്റ് ചെയ്യപ്പെടുന്ന അവളുടെ ജീവന്‍ ആഗ്രഹിക്കുന്നവര്‍ ഉണ്ടായിരുന്നു.ചാര്‍ളിയെ പോലീസ് മേധാവികള്‍ ഐറീനെ റോഡ്‌ ഐലന്‍ഡില്‍ നിന്നും ന്യൂയോര്‍ക്കില്‍ എത്തിക്കാന്‍ ആവശ്യപ്പെടുന്നു.ചാര്‍ളിയും ഒപ്പം ഹങ്കും ഐരീന്റെ സംരക്ഷണം ഏറ്റെടുക്കുമ്പോള്‍ ഉണ്ടാകുന്ന രസകരമായ സംഭവങ്ങള്‍ ആണ് ബാക്കി ചിത്രം.പതിവ് ജിം കാരി ചിത്രങ്ങളിലെ പോലെ തന്നെ തമാശകളും മുഖ പേശികള്‍  കൊണ്ടുള്ള അഭിനയവും എല്ലാം നിറഞ്ഞ സിനിമ.ഒന്ന് റിലാക്സ് ചെയ്യാന്‍ വേണ്ടി കണ്ടു നോക്കാവുന്ന ചിത്രം ആണ് ഇത്.പ്രത്യേകിച്ചും ജിം കാരി സിനിമകളുടെ ആരാധകര്‍ക്ക്.

 More movie suggestions @www.movieholicviews.blogspot.com

No comments:

Post a Comment

1823. Persumed Innocent (English, 1990)