Friday 21 August 2015

476.MANJHI:THE MOUNTAIN MAN(HINDI,2015)

476.MANJHI:THE MOUNTAIN MAN(HINDI,2015),|Biography|Drama|,Dir:-Ketan Mehta,*ing:- Nawazuddin Siddiqui, Radhika Apte, Ashutosh Acharya .


   ഷാജഹാന്‍ പണിയിപ്പിച്ച താജ്മഹല്‍ ആണ് ഏറ്റവും മനോഹരമായ പ്രണയ നിര്‍മിതി എന്ന് കരുതിയിരുന്നെങ്കില്‍ അതില്‍ നിന്നും വ്യത്യസ്തവും അതിലും ഏറെ മനോഹരവും ആയ പ്രണയ ചിഹ്നം ആണ് ദശരധ് മാഞ്ചി എന്ന ബീഹാറുകാരന്‍ നിര്‍മ്മിച്ചത്‌.ഷാജഹാന്‍ തന്‍റെ അധികാരവും പണവും ഉപയോഗിച്ചാണ് താജ്മഹല്‍ പണിതതെങ്കില്‍ മാഞ്ചി തീര്‍ത്തും സാധാരണക്കാരന്‍ ആയിരുന്നു.സമൂഹത്തിലെ തൊട്ടു കൂടായ്മ സ്വാതന്ത്ര്യാനന്തര ഭാരതത്തിലും അനുഭവിക്കേണ്ടി വന്ന ബീഹാറിലെ ഗ്രാമത്തില്‍ ജനിച്ചവന്‍.ദാരിദ്ര്യം നിറഞ്ഞ ചുറ്റുപ്പാടില്‍ നിന്നും ഒളിച്ചോടിയ മാഞ്ചി 7 വര്‍ഷങ്ങള്‍ക്കു ശേഷം നാട്ടില്‍ എത്തിയപ്പോള്‍ ഇന്ത്യയുടെ ഭരണഘടന നിര്‍മിച്ച സമയം ആയിരുന്നു.

  പിന്നീട് ബാല വിവാഹത്തില്‍ തന്റെ വധു ആയിരുന്ന ഫഗൂനിയയെ അവളുടെ വീട്ടില്‍ നിന്നും ഇറക്കി കൊണ്ട് വന്നു വിവാഹം ചെയ്ത മാഞ്ചി അവരെ ജീവന് തുല്യം സ്നേഹിച്ചിരുന്നു.രണ്ടു മക്കളെയും ഏല്‍പ്പിച്ചു മരണത്തെ ഫഗൂനിയ പുണര്‍ന്നു.മലയുടെ മുകളില്‍ നിന്നും പൂര്‍ണ ഗര്‍ഭിണി  ആയ ഫഗൂനിയ വീണു പരിക്കേറ്റു.70 കിലോമീറ്റര്‍ അകലെ ഉള്ള ആശുപത്രിയില്‍ എത്താന്‍ അയാള്‍ക്ക്‌ ഗെലോര്‍ മലനിരകള്‍ കടന്നു പോകണമായിരുന്നു.എന്നാല്‍ ആ ദൂരം എത്തി ചേര്‍ന്നപ്പോള്‍ ഫഗൂനിയ മരണപ്പെട്ടിരുന്നു.മാഞ്ചി തന്‍റെ ഗ്രാമത്തില്‍ യാത്രയ്ക്ക് തടസ്സമായ ആ മലനിരയില്‍ ഒരു പാത  നിര്‍മിക്കാന്‍ ശ്രമിക്കുന്നു.മാഞ്ചിയെ സഹായിക്കാന്‍ ആരും ഇല്ലായിരുന്നു.അയാള്‍ ഒരു ഭ്രാന്തന്‍ ആണെന്ന് വരെ ആളുകള്‍ പറഞ്ഞു.അതിന്‍റെ ഇടയ്ക്ക് അധികാരികളുടെ ,ജന്മിയുടെ ക്രൂരതകള്‍ എല്ലാം അയാള്‍ക്ക്‌ വിലങ്ങു തടി ആയി വന്നു.എന്നാല്‍ മലയോടു പൊരുതുന്ന മാഞ്ചിയ്ക്ക് അതൊന്നും  അല്ലായിരുന്നു.അയാള്‍ തന്റെ ലക്‌ഷ്യം മാത്രം മുന്നില്‍ വച്ച് തന്റെ ജോലി ആരംഭിച്ചു .

  മാഞ്ചിയുടെ ഐതിഹാസികമായ 22 വര്‍ഷത്തെ ജീവിത കഥയാണ് Manjhi:The Mountain Man അവതരിപ്പിക്കുന്നത്‌.നവാസുധീന്‍ സിദ്ധിഖി,ഹിന്ദി സിനിമയിലെ ഇപ്പോഴത്തെ ഏറ്റവും മികച്ച അഭിനേതാവാണ് എന്ന് പറയേണ്ടി വരും.അയാള്‍ തന്റെ വേഷങ്ങള്‍ കൈ കാര്യം ചെയ്യുന്ന അനായാസത അമ്പരിപ്പിക്കുന്നതാണ്."അയാളുടെ വേഷം കാണുമ്പോള്‍ നമ്മള്‍ കാണുന്നത് സിനിമ ആണോ എന്ന് പോലും ഇടയ്ക്ക് സംശയിച്ചു പോകും".എത്ര അതിഭാവുകത്വം ആണ് ആ വരികള്‍ എന്ന് തോന്നിയാലും എന്നെ സംബന്ധിച്ച് നവാസുധീന്‍ സിദ്ധിഖി ഒരു അത്ഭുതം ആണ്.110 മീറ്റര്‍ നീളത്തില്‍ ഉള്ള ഒരു പാത.അതും 25 ഉം 30ഉം അടി നീളമുള്ള മല പൊട്ടിച്ച് നിര്‍മിച്ച ആള്‍ അല്ലെ ഏറ്റവും മനോഹരമായ പ്രണയ സൗധം നിര്‍മ്മിച്ചത്‌?ഈ വര്‍ഷത്തെ മികച്ച ചിത്രങ്ങളുടെ ഇടയില്‍ ഈ ചിത്രവും ഇടം പിടിച്ചേക്കാം.

  More movie suggestions @www.movieholicviews.blogspot.com

No comments:

Post a Comment

1823. Persumed Innocent (English, 1990)