Monday 17 August 2015

473.RESOLUTION(ENGLISH,2012)


473.RESOLUTION(ENGLISH,2012),|Mystery|Thriller|,Dir:-Justin Benson, Aaron Moorhead,*ing:-Peter Cilella, Vinny Curran, Zahn McClarnon

  Resolution-  One of the most under- rated movies എന്ന വിശേഷണത്തിന് അര്‍ഹം ആണെന്ന് തോന്നുന്നു.ഒരു പക്ഷെ സിനിമ കാണുന്ന പ്രേക്ഷകന് കഥ മനസ്സിലാകുമോ ഇല്ലയോ എന്നതില്‍ ഉപരി സിനിമയില്‍ പ്രേക്ഷകന്‍റെ മനസ്സിന്റെ ക്രിയേറ്റിവിറ്റി  കൂടി ഉള്‍ക്കൊള്ളിക്കാന്‍ ശ്രമിക്കുന്ന പല ചിത്രങ്ങളുടെയും അവസ്ഥ ആണ് ഈ under-rated category യിലേക്ക് ഉള്ള യാത്ര.സ്പൂണ്‍ ഫീഡിംഗ്  നടത്തി സിനിമയുടെ ഓരോ മൂലയും വിശദം ആക്കുന്ന സിനിമകള്‍ കൂടുതല്‍ ആയി ഇറങ്ങുന്ന കാലഘട്ടത്തില്‍ ഈ ചിത്രങ്ങള്‍ എല്ലാം പരീക്ഷണ ചിത്രം മാത്രം ആയി ഒതുങ്ങി പോകുന്നു.ഒരു ഹൊറര്‍ സിനിമ എന്ന് തോന്നിപ്പിക്കുമ്പോഴും മുഖ്യ കഥാപാത്രങ്ങള്‍ എന്തിനെ ആണ് നേരിടുന്നത് എന്നുള്ള ചോദ്യം പ്രേക്ഷകനില്‍ അവശേഷിപ്പിക്കുമ്പോള്‍ വീണ്ടും ചോദ്യം ആയി "can we try another way?!" എന്ന്  വരുമ്പോള്‍ Plain Horror  സിനിമ concept ആയി കാണുന്നവര്‍ പോലും  തീര്‍ച്ചയായും കണ്ഫ്യൂഷനില്‍  ആകും.

    എന്നാല്‍ ഈ സങ്കീര്‍ണത ഒക്കെ ഉണ്ടെങ്കിലും വളരെ സിമ്പിള്‍ ആയ കഥയാണ് ഈ ചിത്രത്തില്‍ ഉള്ളത്.വിവാഹ ശേഷം ഭാര്യയും ആയി കഴിയുന്ന മൈക്കിന്റെ ലാപ്പില്‍ ഒരു ദിവസം സുഹൃത്തായ ക്രിസ് മയക്കുമരുന്ന് ഉപയോഗിച്ചതിനു ശേഷം കാട്ടി കൂട്ടുന്നതൊക്കെ കാണിച്ച് അതിനോടൊപ്പം ക്രിസ് എവിടെ ആണെന്നും ഉള്ള വിവരങ്ങളും ഉള്‍പ്പെടുത്തിയ മാപ്പിനോപ്പം മെയില്‍ ആയി ലഭിക്കുന്നു.ഉറ്റ സുഹൃത്തായ ക്രിസ്സിന്റെ ജീവിതം രക്ഷപ്പെടുത്താന്‍ മൈക്ക് തീരുമാനിക്കുന്നു,ഭാര്യയുടെ സമ്മതപ്രകാരം അവിടെ എത്തിയ മൈക്ക്,ക്രിസ് താമസിക്കുന്ന ചെറിയ വീട്ടില്‍ എത്തുന്നു,ആകെ അലങ്കോലം ആയ ജീവിതം ആയിരുന്നു ക്രിസിനു ഉള്ളത്.ആരും സ്നേഹിക്കാന്‍ ഇല്ല,ജീവിതത്തില്‍ സുഖങ്ങള്‍ ഇല്ല എന്നതൊക്കെ ആണ് പരിഭവം.അതിനായി അഭയം കണ്ടെത്തിയത് മയക്കു മരുന്നിലും.മൈക്ക് ക്രിസ്സിനെ തന്ത്രപരമായ നീക്കങ്ങളിലൂടെ Handcuff ചെയ്യുന്നു .

   സുഹൃത്തുക്കള്‍ തമ്മില്‍ ഉള്ള സംസാരവും ചെറിയ വഴക്കുകളും ജീവിത കാഴ്ചപ്പാടും ആയി പോകുമ്പോള്‍ ആണ് ക്രിസ്സിന്റെ മോശം കാലത്തുള്ള  സുഹൃത്തുക്കളും മറ്റൊരു കൂട്ടരും അവരെ കാണാന്‍ എത്തുന്നത്‌.മൈക്ക് പ്രശ്നങ്ങള്‍ എല്ലാം ഇഴിവാക്കി എങ്കിലും അവര്‍ അപകടകാരികള്‍ ആയിരുന്നു.ഈ സമയത്താണ് മൈക്കിനു കുറച്ചു വീഡിയോകള്‍ കിട്ടുന്നത്."Sinister" ല്‍ ഒക്കെ ഉപയോഗിച്ച ഒരു പ്ലോട്ടിലേക്ക് ചിത്രം എന്നാല്‍ പോകുന്നില്ല.പകരം വേറെ ഒരു രീതിയില്‍ പോവുകയും അവസാന അഞ്ചു മിനിറ്റില്‍ ഉള്ള  "can we try another way?!" എന്ന ചോദ്യവും ആയി പ്രേക്ഷകനെ അമ്പരിപ്പിക്കുന്നു.ചിത്രത്തിന് അവസാനം ഒരു Plain Explanation മുതല്‍ സൈക്കോളജിക്കല്‍ ആയ explanations വരെ കൊടുക്കാന്‍ സാധിക്കും.തീര്‍ച്ചയായും കണ്ടിരിക്കണ്ട ചിത്രങ്ങളില്‍ ഒന്നാണ് Resolution.ജോണര്‍ ,ചിത്രം കണ്ടതിനു ശേഷം ഏതാണ് എന്ന് തീരുമാനിക്കുക.

More movie suggestions @www.movieholicviews.blogspot.com




No comments:

Post a Comment

1823. Persumed Innocent (English, 1990)