Monday 10 August 2015

462.BLACK HOUSE(KOREAN,2007)

462.BLACK HOUSE(KOREAN,2007),|Mystery|Thriller|,Dir:-Terra Shin,*ing:- Su-han Choi, Jeong-min Hwang, In-gi Jeong.

  എന്താണ്  Psychopath,Psycho എന്നിവര്‍  തമ്മില്‍  ഉള്ള വ്യത്യാസം?രണ്ടു  കൂട്ടരും  സമൂഹത്തിനു അപകടകാരികള്‍ ആണ്.എന്നാല്‍ ഏറ്റവും അപകടകാരി ആരാണെന്ന് ചോദിച്ചാല്‍ ഉള്ള ഉത്തരം Psychopath എന്നാണ്.ചികിത്സ അധികം ഫലിക്കാത്ത  ഇവരെ സമൂഹത്തില്‍ നിന്നും മാറ്റി നിര്‍ത്തേണ്ട അത്ര ക്രൂരത ഉള്ളവരായിരിക്കും.കാരണം അവര്‍ക്ക് ഹൃദയം എന്നൊന്നില്ല.മറ്റൊരാളെ അപകടപ്പെടുത്തുമ്പോള്‍ അവര്‍ ഒരിക്കലും അയാളെ കുറിച്ച് പശ്ചാത്തപിക്കുകയോ ചെയ്യാറില്ല.മാത്രമല്ല Psycho യില്‍  നിന്നും വ്യത്യസ്തമായി അവര്‍ ചെയ്യുന്ന  കാര്യങ്ങള്‍ അവരുടെ മനസ്സിന്‍റെ അറിവോടെ ആയിരിക്കും.അവര്‍ ചെയ്യുന്നത് ക്രൂരത എന്താണെന്ന്  അവര്‍ക്ക് വ്യക്തമായ ബോധം ഉണ്ടായിരിക്കും.ഈ ഒരു പ്രമേയം ആണ് കൊറിയന്‍ സൈക്കോ ത്രില്ലര്‍ ചിത്രം ആയ Black House ല്‍ അവതരിപ്പിച്ചിരിക്കുന്നത്.

   യുസുകെ കിഷി എഴുതിയ ജാപ്പനീസ് നോവലിനെ ആസ്പദം  ആക്കിയാണ് ഈ ചിത്രത്തിന്‍റെ കഥ എഴുതപ്പെട്ടിട്ടുള്ളത്.ജുന്‍ -ഹോ ഒരു ഇന്ഷുറന്സ് കമ്പനിയില്‍ അവിടെ പോളിസികളുടെ മേല്‍ നഷ്ട പരിഹാരം കൊടുക്കുന്നത് വിലയിരുത്തുന്ന ജോലി ആണ് ജുന്‍-ഹോയ്ക്ക്  ഉള്ളത്.ഇന്ഷുറന്സ് കമ്പനിയില്‍ ആണ് ജോലി ചെയ്യുന്നതെങ്കിലും നല്ലൊരു മനസ്സിന് ഉടമയായിരുന്നു അയാള്‍.ഒരു ദിവസം അയാള്‍ക്ക്‌ ഒരു ഫോണ്‍ കോള്‍ വന്നു.മറുതലയ്ക്കല്‍ ഉള്ള ആള്‍ ചോദിച്ചത് ഇതായിരുന്നു "ആത്മഹത്യ ചെയ്ത ഒരാളുടെ കുടുംബത്തിനു അയാളുടെ പേരില്‍ ഇന്ഷുറന്സ് കിട്ടുമോ എന്ന് ".ആത്മഹത്യ ചെയ്ത ആള്‍ക്ക് ഇന്ഷുറന്സ് പണം അയാളുടെ കുടുംബത്തിനു കിട്ടാന്‍ ഉള്ള നിബന്ധനകള്‍ അയാള്‍ പറയുന്നു.ഒപ്പം ഒരു തെറ്റും അയാള്‍ ചെയ്യുന്നു.ഒരിക്കലും തങ്ങളുടെ പേര് ഫോണിലൂടെ ക്ലൈന്റിനു  പറഞ്ഞു കൊടുക്കരുത് എന്നുള്ളതായിരുന്നു അത്.അല്‍പ്പ ദിവസങ്ങള്‍ക്കു ശേഷം ഒരു ക്ലൈന്റ് ജൂന്‍-ഹോ തന്നെ അയാളുടെ ഇന്ഷുറന്സ് പോളിസി കൈകാര്യം ചെയ്യണം എന്ന്  ആവശ്യപ്പെട്ട പ്രകാരം അയാളുടെ വീട്ടില്‍ പോകുന്നു.

  സാധാരണയില്‍ നിന്നും വ്യത്യസ്തമായ പെരുമാറ്റം പ്രകടിപ്പിച്ച അയാള്‍ തന്റെ മകനെ അതിഥി വന്നിടുണ്ട് എന്നും പറഞ്ഞു വിളിക്കുന്നു.എന്നാല്‍ അവന്‍ റൂമില്‍ നിന്നും വരാതെ ആയപ്പോള്‍ അവിടെ പോയി നോക്കാന്‍ ആവശ്യപ്പെടുന്നു ജൂന്‍ -ഹോയോട്.അവിടെ കണ്ട കാഴ്ച അയാളെ നടുക്കി കളഞ്ഞു.ജൂന്‍-ഹോയെ തേടി ഇരിക്കുന്നത് ഭയാനകമായ കുറെ കാര്യങ്ങള്‍ ആയിരുന്നു ഇനി മുതല്‍.അത് എന്താണെന്ന് അറിയാന്‍ ചിത്രം കാണുക.അപ്രതീക്ഷിതമായ ഒരു ട്വിസ്റ്റ് പിന്നീട് വരുന്നതോടു കൂടി ചിത്രം നല്ലൊരു സൈക്കോ ത്രില്ലര്‍ ആയി മാറുന്നു.കൊറിയന്‍ ചിത്രങ്ങളുടെ ആരാധകര്‍ക്ക് തീര്‍ച്ചയായും ഈ ചിത്രം ഇഷ്ടം ആകും എന്ന് കരുതുന്നു.

More movie suggestions @www.movieholicviews.blogspot.com

No comments:

Post a Comment

1823. Persumed Innocent (English, 1990)