Sunday 9 August 2015

458.BEDEVILLED(KOREAN,2010)

458.BEDEVILLED(KOREAN,2010),|Crime|Drama|,Dir:-Cheol-soo Jang,*ing:-Yeong-hie Seo, Seong-won Ji, Min-ho Hwang.

    Bedevilled- ഈ സിനിമയെ  കുറിച്ച് ഏറ്റവും ആദ്യം  പറയേണ്ടത് ഇതിന്‍റെ അവസാന അമ്പത് മിനിറ്റിനെ കുറിച്ച്  ആണ്.വല്ലാത്ത ഒരു വികാരം ആണ് മനസ്സില്‍ ഉണ്ടാവുക.ഈ ചിത്രത്തിലെ കഥാപാത്രങ്ങള്‍ പലരും ശരിക്കും വെറുപ്പ്‌ തോന്നിപ്പിക്കും.Hillbilly കഥാപാത്രങ്ങള്‍ സ്ക്രീനില്‍ വരുമ്പോള്‍ ഉള്ളതിനേക്കാളും വെറുപ്പ്‌ ആ ദ്വീപിലെ പല താമസക്കരോടും തോന്നി പോകും.പല കാര്യങ്ങളിലും അവരുടെ അഭിപ്രായങ്ങള്‍ കേള്‍ക്കുമ്പോള്‍ ഇങ്ങനെ  ഉള്ള മനുഷ്യര്‍ ജീവിച്ചിരിക്കണ്ട കാര്യം ഉണ്ടോ എന്ന് ഒരാള്‍ വിചാരിച്ചാലും തെറ്റ് പറയാന്‍ ഇല്ല.Pervert ആയ കഥാപാത്രങ്ങള്‍ തന്‍റെ സിനിമകളിലൂടെ അവതരിപ്പിച്ച കിം-കി-ഡുക്കിന്റെ സംവിധാന സഹായി ചുള്‍ സൂ ജാംഗ് തന്റെ ആദ്യ ചിത്രത്തില്‍ ഗുരുവിന്‍റെ പാതയില്‍ അധികം പോകാതെയും എന്നാല്‍ കഥാപാത്രങ്ങളുടെ നോട്ടം,സംഭാഷണം എന്നിവയിലൂടെ പ്രേക്ഷകനില്‍ ഭീതിയും വെറുപ്പും  ഉണ്ടാക്കാന്‍ സാധിച്ചു.Secretly,Greatly പോലെ ഉള്ള ചിത്രം രണ്ടാം ചിത്രം ആയി എടുത്ത ഒരാള്‍ ആണ് ചുള്‍ സൂ ജാംഗ് എന്ന് വിശ്വസിക്കാന്‍ തന്നെ പ്രയാസം തോന്നുന്നു.

   ഇതിലെ കഥാപാത്രങ്ങള്‍ക്ക് എല്ലാം തന്നെ ഇരുണ്ട വശം ആണ് ജീവിതത്തില്‍ കൂടുതല്‍.അത് സാഹചര്യങ്ങള്‍ അനുസരിച്ച് ഏറ്റക്കുറച്ചിലുകള്‍ ഉണ്ട്.എന്നാല്‍ ബോക്-നാം പ്രേക്ഷകനില്‍ അനുകമ്പ ഉണ്ടാക്കുന്നുണ്ട്.സിനിമയിലെ പ്രധാന കഥാപാത്രത്തിനെ പിന്തുണയ്ക്കാന്‍  പ്രേക്ഷകനെ കൊണ്ട് എത്തിക്കുന്നതില്‍ സിനിമയുടെ ആദ്യ ഭാഗങ്ങള്‍ക്ക് നല്ലത് പോലെ കഴിഞ്ഞിട്ടുണ്ട്.നാഗരിക ജീവിതത്തിന്റെ ഭാഗമായിരുന്നിട്ടും ഗ്യൂം-ഹീ എന്ന യുവതിക്ക് അവളുടെ ജോലി സ്ഥലത്തെ ധാര്‍ഷ്ട്യം അവളുടെ ജോലിയില്‍ പ്രശ്നം ആയി തീരുന്നുണ്ട്.ഒരു പക്ഷെ ആ ഒറ്റപ്പെട്ട ദ്വീപിലെ ആളുകളില്‍ ഉള്ള ജീന്‍ ആയിരിക്കും അവളിലും ഉണ്ടാവുക.എന്നാല്‍ ബോക്-നാം എന്ത് കൊണ്ട് അവിടെ വ്യത്യസ്ത ആകുന്നു എന്നത് ആണ് ചിത്രം മുഴുവന്‍ അവതരിപ്പിക്കുന്നത്‌.നല്ലൊരു മനസ്സിനുടമയും ജീവിതത്തില്‍ മേല്‍ ഗതി വേണം എന്നും ഒക്കെ കരുതുന്ന കഠിന അധ്വാനി ആയ അവള്‍ക്കു എന്നാല്‍ ജീവിതം സമ്മാനിച്ചത്‌ എന്നും ക്രൂരത നിറഞ്ഞ സമീപനം ആയിരുന്നു ചുറ്റും നിന്നും.അവള്‍ ഉറ്റ സുഹൃത്തായ കരുതിയ ഗ്യൂം-ഹീ പോലും വ്യത്യസ്ത അല്ലായിരുന്നു.ഒന്നുമില്ലെങ്കിലും എത്ര പ്രാവശ്യം ആണ് ബോക്-നാം അവളെ സഹായിച്ചത്?എന്നാല്‍ ജീവിതത്തില്‍ അവള്‍ക്കു രക്ഷ വേണ്ട ഒരു സ്ഥലത്ത് അവളുടെ കൂടെ ആരും ഇല്ലായിരുന്നു.

   എന്നും കഷ്ടപ്പെട്ട് ഉരുളക്കിഴങ്ങ് തോട്ടത്തിലും,തേന്‍ ശേഖരിക്കുന്ന  പണി എടുത്താലും അവള്‍ക്കു എന്നും കുറ്റം മാത്രം ആണ് കേള്‍ക്കാന്‍ കഴിഞ്ഞത്.അവളുടെ മനസ്സു ശരിക്കും കല്ലായി മാറി.ഒരു സാധാരണ സ്ത്രീ ആയി ജീവിക്കണം എന്ന നിഷ്കളങ്കത അവളുടെ മനസ്സില്‍ ഉണ്ടായിരുന്നു എങ്കിലും ഭര്‍ത്താവ്,ബന്ധുക്കള്‍ എന്നിവര്‍ ഉള്ള ആ ദ്വീപില്‍ നടന്ന ക്രൂരമായ സംഭവങ്ങളും അതിന്‍റെ പ്രതിഫലനം ആയു നടന്ന സംഭവങ്ങളും ആണ് ബാക്കി ചിത്രം.സിയോ-യംഗ് ഹീ ,സമ്മതിച്ചിരിക്കുന്നു .മികച്ച അഭിനയം.അവസാന രംഗങ്ങളില്‍ ഒക്കെ നിങ്ങളെ ഇഷ്ടപ്പെടാത്ത ആരും ഉണ്ടാകില്ല.വെറുതെ അല്ല മിക്ക അന്താരാഷ്‌ട്ര ചലച്ചിത്ര മേളകളിലും മികച്ച അഭിനേത്രി ആയി നിങ്ങള്‍ തിരഞ്ഞെടുക്കപ്പെട്ടത്.എന്‍റെ ഇഷ്ടപ്പെട്ട കൊറിയന്‍ സിനിമകളില്‍ എന്നും മനസ്സില്‍ ഡിപ്രഷന്‍ നല്‍കിയ ഈ ചിത്രം ഉണ്ടാകും.

More movie suggestions @www.movieholicviews.blogspot.com

No comments:

Post a Comment

1823. Persumed Innocent (English, 1990)