439.SINISTER(ENGLISH,2012),|Horror|Mystery|,Dir:-Scott Derrickson,*ing:-Ethan Hawke, Juliet Rylance, James Ransone.
ഹൊറര്‍ സിനിമകളില്‍ ഭയം തോന്നിപ്പിക്കാനായി മുടിയും അഴിച്ചു നടക്കുന്ന പ്രേതങ്ങളെക്കാളും പലര്‍ക്കും ഇഷ്ടം ഇടയ്ക്കിടെ അപ്രതീക്ഷിതമായി ഭയപ്പെടുത്തുന്ന കുറച്ചു രംഗങ്ങള്‍ ആണെന്ന് തോന്നുന്നു .ഒരു ത്രില്ലര്‍ /മിസ്റ്ററി സിനിമ പോലെ കാണുന്ന സമയത്ത് ഉള്ള ചില ചലനങ്ങള്‍.ഹെഡ് ഫോണ്‍ വച്ച് സിനിമ കാണുമ്പോള്‍ പേടിക്കാന്‍ അതൊക്കെ ധാരാളം ആണ്.അത് കൊണ്ട് തന്നെ ആണ് സൂപ്പര്‍ നാച്ചുറല്‍ ഹൊറര്‍ ത്രില്ലര്‍ ആയ ഈ ചിത്രം എനിക്ക് ഇഷ്ടം ആയതും.
Sinister എന്ന ചിത്രത്തിലെ മുഖ്യ കഥാപാത്രം ഹൊറര്‍ നോവലുകള്‍ എഴുതുന്ന എലിസന്‍ ഒസ്വാല്ട്ട് ആണ്.കുടുംബവും ആയി അയാള്‍ പുതിയ വെട്ടിലേക്ക് മാറുന്നു.തന്‍റെ അവസാനത്തെ നോവല്‍ ഹിറ്റ് എന്ന് പറയാവുന്നത് അയാള്‍ പത്തു വര്‍ഷം മുന്‍പ് ഇറക്കിയ "Kentucky Blood" ആണ്.അതിനു ശേഷം വന്ന രണ്ടു നോവലുകളും ഹിറ്റ് ആയില്ല.അയാള്‍ പുതുതായി താമസിക്കാന്‍ വന്ന സ്ഥലം ഒരു ക്രൈം സീന്‍ ആണ്.ഒരു കുടുംബത്തിലെ നാല് പേര്‍ കൊല്ലപ്പെടുകയും ഒരു കുട്ടിയെ കാണാതെ ആവുകയും ചെയ്ത വീടാണ് ആ സ്ഥലം.എലിസന്‍ തന്റെ ഭാര്യയേയും കുട്ടികളെയും ഈ വിവരം അറിയിക്കുന്നില്ല.ആ സ്ഥലത്തെ ഷരീഫ് ആ സ്ഥലത്ത് നിന്നും മാറി പോകാന്‍ പറയുന്നുണ്ടെങ്കിലും തന്‍റെ പുതിയ കഥ എഴുതാന്‍ ആ മരണങ്ങള്‍ നടന്ന സ്ഥലം തന്നെയാണ് എന്നയാള്‍ വിചാരിക്കുന്നു.
എലിസന്‍ കഥ എഴുതുന്നതിനായുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങുന്നു.അവിചാരിതം ആയാണ് അയാള്‍ ആ പെട്ടി കാണുന്നത്.അതില്‍ ഉണ്ടായിരുന്നത് 8 mm ഫിലിമുകളും.ആ ഫിലിമുകളില്‍ ഉള്ളത് അതീവ ഭയാനകവും ആയിരുന്നു.എന്തായിരുന്നു ആ ഫിലിമുകളിലെ ദൃശ്യം?കൂടുതല്‍ അറിയാന്‍ ചിത്രം കാണുക.ചിത്രത്തിന്‍റെ ആദ്യ സീന്‍ ശ്രദ്ധിക്കാതെ ഇരുന്നപ്പോള്‍ ആണ് പെട്ടന് ഒരു കാര്യം ശ്രദ്ധിച്ചത്.ആദ്യ സീന്‍ തന്നെ നന്നായിട്ടുണ്ട് ഒരു ഹൊറര്‍ പടം എന്ന നിലയില്‍.ചിത്രത്തിലെ ഹൈ ലൈറ്റ് ആണ് 8 mm ഫിലിമുകളില്‍ ഉള്ള വിവരങ്ങള്‍.കുറച്ചൊക്കെ പേടിക്കാന്‍ വേണ്ടി ഹെഡ് ഫോണ്‍ വച്ച് പടം കണ്ടാല്‍ മതിയെന്ന് തോന്നുന്നു.ഇതിന്‍റെ രണ്ടാം ഭാഗം ഓഗസ്റ്റില്‍ റിലീസ് ആകുന്നുണ്ട് .
More movie suggestions @www.movieholicviews.blogspot.com

No comments:
Post a Comment