429.MANORAMA SIX FEET UNDER(2007,HINDI),|Mystery|Thriller|Crime|,Dir:-Navdeep Singh,*ing:-Abhay Deol, Gul Panag, Raima Sen
റോമന്‍ പൊലന്‍സ്കിയുടെ വിശ്വവിഖ്യാതമായ ക്ലാസിക് "ചൈന ടൌണ്‍" ആസ്പദം ആക്കി നിര്‍മിച്ച ചിത്രം ആണ് Manorama Six Feet Under.ആറടി മണ്ണിന്റെ താഴ്ച്ചയില്‍ മനോരമയ്ക്ക് എന്താണ് പറയാന്‍ ഉണ്ടായിരുന്നത് എന്ന് അന്വേഷിച്ച് പോകുന്ന സസ്പെന്‍ഷനില്‍ ആയ സര്‍ക്കാര്‍ അസിസ്റ്റന്റ് എഞ്ചിനീയറും പരാജയപ്പെട്ട ഡിട്ടക്ട്ടീവ് നോവലിസ്റ്റും ആയ സത്യവീര്‍ സിംഗ് രന്ധവയുടെ കഥയാണ് ഈ ചിത്രം."ചൈന ടൌണ്‍ " ആയി മൂല കഥയില്‍ സാദൃശ്യം ഉണ്ടെങ്കിലും കഥ അവതരിപ്പിച്ചിരിക്കുന്നത് മറ്റൊരു രീതിയില്‍ ആണ്.ചൈന ടൌണ്‍ ഇന്ത്യന്‍ പശ്ചാത്തലത്തില്‍ അവതരിപ്പിച്ചിരിക്കുന്നു എന്നൊന്നും പറയാന്‍ പറ്റില്ലെങ്കിലും ഈ ചിത്രത്തിലും സര്‍ക്കാരും കര്‍ഷകരും തമ്മില്‍ രാജസ്ഥാനിലെ ലഖോട്ട് എന്ന സ്ഥലത്ത് നടക്കുന്ന പ്രശ്നങ്ങള്‍ ആണ് ചിത്രം തുടക്കത്തില്‍ അവതരിപ്പിക്കുന്നത്.
വര്‍ഷത്തില്‍ രണ്ടു പ്രാവശ്യം വാര്‍ത്തകളില്‍ സ്ഥാനം പിടിക്കുന്ന സ്ഥലം ആണ് ലഖോട്ട്.അതി ശൈത്യം,കൊടും ചൂട് എന്നിവയില്‍ മരിക്കുന്ന ആളുകളുടെ വിവരണം ആയിരിക്കും ആ വാര്‍ത്തകളില്‍.സാധാരണക്കാരന്‍ ആയ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ആണ് സത്യവീര്‍ സിംഗ്.കൈക്കൂലി വാങ്ങിയ കേസില്‍ അയാള്‍ സസ്പെന്‍ഷനില്‍ ആണ്.പ്രണയിച്ചു വിവാഹം ചെയ്ത ഭാര്യ അവരുടെ കഷ്ടപ്പാടുകളെ കുറിച്ച് പറഞ്ഞു അയാളെ സമ്മര്‍ദ്ദത്തില്‍ ആക്കാറുണ്ട്.ഒരു ദിവസം രാത്രി ആണ് ആ സ്ത്രീ സത്യവീരിനെ കാണാന്‍ എത്തുന്നത്,ജലസേചന വകുപ്പ് മന്ത്രിയുടെ ഭാര്യ ആണെന്ന് പരിചയപ്പെടുത്തിയ അവര്‍ സത്യവീറിന്റെ പരാജയപ്പെട്ട നോവലായ "മനോരമ"യുടെ വലിയ ആരാധിക ആണെന്നും പറയുന്നു.ഡിട്ടക്ട്ടീവ് രഘു എന്ന സത്യവീരിന്റെ കഥാപാത്രത്തിന്റെ ബുദ്ധി അതിന്‍റെ എഴുത്തുകാരന്റെ ആണെന്നുള്ള വിശ്വാസം ആണ് അവരെ സത്യവീറിന്റെ അടുക്കല്‍ എത്തിക്കുന്നത്.അവര്‍ക്ക് ഒരു ആവശ്യം ഉണ്ടായിരുന്നു.ജലസേചന മന്ത്രിയായ പഴയ രാജകുടുംബാംഗം അവരുടെ ഭര്‍ത്താവ് രാത്തോരിന്റെ രഹസ്യ കാമുകിയെ കുറിച്ച് അന്വേഷിക്കണം എന്നതായിരുന്നു ആവശ്യം.
പണത്തിനു ബുദ്ധിമുട്ടിയിരുന്ന സത്യവീര്‍ ആ കേസ് ഏറ്റെടുക്കുന്നു.അയാള്‍ രാത്തോറും അയാളുടെ രഹസ്യ കാമുകി ആണെന്ന് വിശ്വസിക്കുന്ന സ്ത്രീയുടെയും ഫോട്ടോ എടുക്കുന്നു.അത് അയാള്‍ ആ സ്ത്രീയെ ഏല്‍പ്പിക്കുന്നു.എന്നാല്‍ അല്‍പ്പ ദിവസങ്ങള്‍ക്കുള്ളില്‍ സത്യവീര്‍ ആ സ്ത്രീ രാത്തോറിന്റെ ഭാര്യ അല്ലന്നു മനസ്സിലാക്കുന്നു.ഒരു രാത്രി അവരെ വീണ്ടും അയാള്‍ കാണുന്നു.അവര്‍ അയാളോട് പറയുന്നു.അവരുടെ പേര്‍ മനോരമ ആണെന്നും അവരുടെ വയസ്സ് 32 ആണെന്നും അവര്‍ക്ക് എന്ത് സംഭവിച്ചാലും ഈ വിവരങ്ങള്‍ ഓര്‍ക്കണം എന്നും .പിറ്റേന്ന് അവര്‍ അപകടത്തില്‍ മരിച്ചു എന്ന് സത്യവീര്‍ അറിയുന്നു.ആരായിരുന്നു ആ സ്ത്രീ?അവര്‍ കളിച്ച നാടകം എന്തായിരുന്നു?എന്തിനായിരുന്നു?കൂടുതല്‍ രഹസ്യങ്ങള്‍ അറിയണം എങ്കില്‍ ഈ ചിത്രം കാണുക.
ഹിന്ദി സിനിമകളില്‍ മികച്ച മിസ്റ്ററി ചിത്രങ്ങളില്‍ ഒന്നായി ഈ ചിത്രത്തെ കാണാന്‍ കഴിയും.ക്ലൈമാക്സ് പോലും വലിയ ശബ്ദ കോലാഹലം ഇല്ലാതെ പണം ആണ് ശക്തി എന്ന് വിശ്വസിക്കുന്ന ആള്‍ക്ക് നല്‍കാന്‍ കഴിയുന്ന ഏറ്റവും മികച്ച "ക്ലൈമാക്സ്" ആണ് ചിത്രത്തില്‍.കഥയില്‍ പല തരത്തില്‍ ഉള്ള ദുരൂഹ സംഭവങ്ങള്‍ സത്യവീര്‍ നേരിടുന്നുണ്ട്/ചൈന ടൌണ്‍ സിനിമയിലെ ഗിറ്റീസിന്റെ ഒപ്പം നില്‍ക്കുന്ന കഥാപാത്ര സൃഷ്ടി ആണ് സത്യവീറും.ഹിന്ദിയിലെ മികച്ച മിസ്റ്ററി/ത്രില്ലറുകളുടെ ഒപ്പം കൂട്ടി ചേര്‍ക്കാവുന്ന പേരാണ് മനോരമയുടെ ആറടി താഴ്ച്ചയില്‍ പറയാന്‍ ഉണ്ടായിരുന്ന കഥയ്ക്ക്.
More movie suggestions @www.movieholicviews.blogspot.com

No comments:
Post a Comment