412.COLD EYES(KOREAN,2013),|Action|Thriller|Crime|,Dir:-Ui-seok Jo, Byung-seo Kim,*ing:-Hyo-ju Han, Kyung Jin, Woo-sung Jung
കൊറിയന്‍ സിനിമയിലെ പണം വാരി ചിത്രങ്ങളില്‍ ഒന്നാണ് 2013 ല്‍ റിലീസ് ആയ Cold Eyes.ഈ ആക്ഷന്‍ /ത്രില്ലര്‍ ചിത്രം ഹീസ്റ്റ് മൂവി ആയാണ് അവതരിപ്പിച്ചിരിക്കുന്നത്.ബുദ്ധിപൂര്‍വ്വം ആയി കരുക്കള്‍ നീക്കി വലിയ മോഷണങ്ങള്‍ നടത്തുന്ന കൊള്ള സംഘവും അവരും പോലീസും ആയുള്ള Cat & Mouse കളി ആണ് ചിത്രം.ഹോളിവുഡ് ചിത്രങ്ങളോട് കിട പിടിക്കുന്ന രീതിയില്‍ നിര്‍മിച്ച ഈ ചിത്രം ആധുനിക രീതിയില്‍ കുറ്റവാളികളെ പിടി കൂടാനും കുറ്റ കൃത്യങ്ങള്‍ കുറയ്ക്കാനും ലക്ഷ്യമിട്ട് നീങ്ങുന്ന ഒരു പോലീസ് ടീമിന്റെ കഥയാണ് അവതരിപ്പിക്കുന്നത്.
ചിത്രം ആരംഭിക്കുന്നത് തന്നെ വളരെയധികം ഹോംവര്‍ക്ക് ചെയ്ത് നടപ്പിലാക്കിയ ഒരു ബാങ്ക് മോഷണത്തോടെ ആണ്.പുതുതായി സര്‍വീസില്‍ കയറിയ ഹാ യൂന്‍ ജൂയുടെ ഏറ്റവും വലിയ കഴിവ് അവളുടെ ഫോട്ടോഗ്രാഫിക് മെമ്മറി ആയിരുന്നു.ആ ടീമിന് വേണ്ടതും അത് തന്നെ ആയിരുന്നു.കാരണം അവര്‍ കേസ് അന്വേഷണങ്ങള്‍ നടത്തുന്നത് കൂടുതലും Surveillance Camera ഉപയോഗിച്ചുള്ള മാര്‍ഗങ്ങളിലൂടെ ആയിരുന്നു.കുറ്റവാളികള്‍ എന്ന് കരുതുന്ന ആളുകളുടെ പ്രൊഫൈലുകള്‍ ഉണ്ടാക്കുകയും അവരുടെ നീക്കങ്ങളെ ഒരു പടി മുന്നില്‍ ചിന്തിച്ചു വീഴ്ത്തുകയും ചെയ്യുന്നതായിരുന്നു അവരുടെ പ്രവര്‍ത്തന രീതി.ചീഫ് ഹ്വാങ്ങിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ ടീമിന്റെ ഇപ്പോഴത്തെ ആവശ്യം ജെയിംസ് എന്ന അതി ബുദ്ധിമാന്‍ ആയ കൊള്ള സംഘ നേതാവിനെ വീഴ്ത്തുക എന്നതായിരുന്നു.
ചടുല വേഗത്തില്‍ പോകുന്ന ഈ ചിത്രം വളരെയധികം മികവോടെ ആണ് ഷൂട്ട് ചെയ്തിരിക്കുന്നത്.കൊറിയന്‍ ചിത്രങ്ങളില്‍ ഉള്ള സാധാരണ രീതികളില്‍ നിന്നും വിഭിന്നമായി കൊമേര്‍ഷ്യല്‍ ചിത്രങ്ങളുടെ ഇടയില്‍ പെടുത്താവുന്ന രീതിയില്‍ ആവിഷ്ക്കരിച്ചിരിക്കുന്ന ഈ ചിത്രം എന്നാല്‍ സിനിമയുടെ കാര്യം മാത്രം നോക്കുമ്പോള്‍ നല്ല ഹീസ്റ്റ് മൂവിക്കു വേണ്ടിതെല്ലാം ചേര്‍ത്താണ് ഇറക്കിയിരിക്കുന്നത് .തീര്‍ച്ചയായും കാണാന്‍ ശ്രമിക്കാവുന്ന കൊറിയന്‍ ക്രൈം/ത്രില്ലര്‍ ചിത്രം ആണ് Cold Eyes.
More movie suggestions @www.movieholicviews.blogspot.com

No comments:
Post a Comment