422.MAN OF VENDETTA(KOREAN,2010),|Crime|Thriller|,Dir:-Min-ho Woo,*ing:-Myung-min Kim, So-hyun Kim, Byung-joon Lee
കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന കഥകള്‍ പ്രമേയം ആയി ധാരാളം കൊറിയന്‍ സിനിമകള്‍ വന്നിട്ടുണ്ട്.ഇത്തരത്തില്‍ ഉള്ള കുറ്റകൃത്യങ്ങള്‍ അധികരിക്കുന്നത് കൊണ്ടും ആകാം ഈ പ്രമേയത്തില്‍ ഉള്ള ചിത്രങ്ങളുടെ എണ്ണം കൂടുന്നതും.ജൂ യംഗ് ഒരു പാസ്റ്റര്‍ ആണ്.അയാളുടെ 5 വയസ്സുള്ള മകളെ ഒരാള്‍ തട്ടിക്കൊണ്ട് പോകുന്നു.പോലീസില്‍ വിവരം അറിയിക്കരുതെന്നും മകളെ തിരിച്ചു കിട്ടാനായി പണവും അയാള്‍ ആവശ്യപ്പെടുന്നു.എന്നാല്‍ ജൂ യംഗിന്റെ ഭാര്യ ആ വിവരം പോലീസിനെ അറിയിക്കുന്നു.ഐസ് ഹോക്കി രിങ്കിന്റെ അടുത്ത് വരാന്‍ ആവശ്യപ്പെട്ട അയാള്‍ എന്നാല്‍ പോലീസ് അവിടെ എത്തി എന്ന് മനസ്സിലാക്കിയപ്പോള്‍ ആ പെണ്‍ക്കുട്ടിയെയും കൊണ്ട് രക്ഷപ്പെടുന്നു.
എട്ടു വര്‍ഷങ്ങള്‍ക്കു ശേഷം ഉള്ള ജീവിതത്തിന്റെ ഇടയില്‍ ജൂ യംഗ് തന്റെ പാസ്റ്റര്‍ വേഷം ഉപേക്ഷിക്കുന്നു.ദൈവത്തില്‍ വിശ്വാസം ഇല്ലാതായി തീര്‍ന്ന അയാള്‍ തന്റെ ജീവിതം മൊത്തം മാറ്റുന്നു.സ്വന്തമായി ബിസിനസ് ചെയ്യാന്‍ ആരംഭിക്കുന്നു അയാള്‍.അയാളുടെ ഭാര്യ എന്നാല്‍ മകളെ അന്വേഷിക്കുന്നു ഈ എട്ടു വര്‍ഷവും.അവര്‍ പ്രതീക്ഷയോടെ മകളുടെ എട്ടു വര്‍ഷങ്ങള്‍ക്കു ശേഷം ഉള്ള രൂപത്തെ ഊഹിച്ചെടുത്തു ചിത്രം ഉണ്ടാക്കി അത് നോട്ടീസിലാക്കി ആളുകള്‍ക്ക് നല്‍കുന്നു.ജൂ യംഗ് എന്നാല്‍ മകള്‍ മരിച്ചു എന്ന് തന്നെ വിശ്വസിക്കുന്നു.
കടത്തില്‍ അകപ്പെട്ട ജൂ യംഗ് ഭാര്യയോടു അവര്‍ താമസിച്ചിരുന്ന അപ്പാര്‍ട്ട്മെന്റ് വില്കാന്‍ ആവശ്യപ്പെടുന്നു.എന്നാല്‍ തങ്ങളുടെ മകള്‍ ജനിച്ച ആ സ്ഥലം ആര്‍ക്കും കൊടുക്കില്ല എന്നവര്‍ പറയുന്നു.ഈ സമയത്താണ് അവര്‍ ഒരു കാഴ്ച കാണുന്നത്.പ്രതീക്ഷയോടെ അതിനെ പിന്തുടര്‍ന്ന അവരുടെ ജീവിതത്തില്‍ അപകടം സംഭവിക്കുന്നു.അവര്‍ എന്താണ് കണ്ടത്?ഈ ചിത്രത്തിന്‍റെ ബാക്കി കഥ ആ ചോദ്യത്തിന്‍റെ ഉത്തരം അനുസരിച്ചിരിക്കുന്നു.വില്ലന്‍ കഥാപാത്രത്തെ എല്ലാം തുടക്കം മുതല്‍ കാണിക്കുന്നുണ്ടെങ്കിലും അപ്രതീക്ഷിതമായ ഒരു ട്വിസ്റ്റ് കാരണം ചിത്രം കൂടുതല്‍ സഞ്ചരിക്കുന്നു.കൊറിയന്‍ ക്രൈം/ത്രില്ലര്‍ ചിത്രങ്ങളുടെ ആരാധകര്‍ക്ക് താല്‍പ്പര്യം ഉണ്ടാകാവുന്ന ഒരു ചിത്രം ആണിത്.കൊറിയന്‍ ചിത്രങ്ങളിലെ രഹസ്യ സ്വഭാവം ചിത്രത്തില്‍ അധികം കാണിക്കാന്‍ ശ്രമിച്ചിട്ടില്ല.എന്നാലും മോളെ രക്ഷിക്കാന്‍ വേണ്ടി നായക കഥാപാത്രം ചെയ്യുന്നത് ശരി ആണോ തെറ്റാണോ എന്നൊക്കെ ഉള്ളില്‍ നിന്നും ഉത്തരം അന്വേഷിക്കാന്‍ ശ്രമിക്കാന്‍ തുടങ്ങും ഈ ചിത്രം.
More movie suggestions @www.movieholicviews.blogspot.com

No comments:
Post a Comment