428.CHINATOWN(ENGLISH,1974),|Thriller|Mystery|Crime|,Dir:-Roman Polanski,*ing:-Jack Nicholson, Faye Dunaway, John Huston .
1975 ലെ ഓസ്ക്കാര്‍ വേദിയില്‍ പതിനൊന്ന് നാമനിര്‍ദേശം ലഭിച്ച ലോകത്തെ തന്നെ മികച്ച ചിത്രങ്ങളില്‍ ഇപ്പോഴും സ്ഥാനം കണ്ടെത്തുന്ന ചിത്രം ആണ് Chinatown.ലോസ് ഏഞ്ചലസ് നഗരവും കാലിഫോര്‍ണിയയിലെ കര്‍ഷകരും തമ്മില്‍ ഉണ്ടായ പ്രശ്നങ്ങളുടെ ചുവടു പിടിച്ചാണ് റോമന്‍ പൊലന്‍സ്കി ഈ ചിത്രം അവതരിപ്പിച്ചത്.ഗിറ്റിസ് ഒരു പ്രൈവറ്റ് ഡിട്ടക്ട്ടീവ് ആണ്.അയാളുടെ അടുക്കല്‍ ഒരു ദിവസം ഒരു സ്ത്രീ ആവശ്യവും ആയി എത്തുന്നു.ഈവ്ലിന്‍ മല്രേ എന്ന് സ്വയം പരിചയപ്പെടുത്തിയ അവര്‍ തന്റെ ഭര്‍ത്താവായ ഹോളിസ് മല്രേയെ കുറിച്ച് അന്വേഷിക്കണം എന്ന് പറയുന്നു.ടൌണ്‍ ചീഫ് എഞ്ചിനീയര്‍ ആയ മല്രേ മറ്റൊരു സ്ത്രീയും ആയി ബന്ധം ഉണ്ടെന്നു ഈവ്ലിന്‍ വിശ്വസിക്കുന്നു.അതിന്‍റെ തെളിവുകള്‍ ശേഖരിക്കുകയാണ് ഗിറ്റിസിന്റെ ജോലി.
ഗിറ്റിസ് ആ ഉദ്യമം ഏറ്റെടുക്കുന്നു.തന്‍റെ നെറ്റ് വര്‍ക്ക് ഉപയോഗിച്ച് ഗിറ്റിസ് മല്രേ ആ സ്ത്രീയും ആയി ഉള്ള ഫോട്ടോകള്‍ എടുക്കുന്നു.ഈവ്ലിന് ആ ഫോട്ടോകള്‍ അയാള്‍ കൈ മാറുകയും ചെയ്യുന്നു.എന്നാല്‍ അടുത്ത സിവസം തന്നെ പത്രത്താളുകളില്‍ ആ ഫോട്ടോകള്‍ സ്ഥാനം പിടിക്കുന്നു.അപ്പോഴാണ് അപ്രതീക്ഷിതമായി ഒരു സ്ത്രീ ഗിട്ടീസിനെ അന്വേഷിച്ച് എത്തുന്നത്.അവര്‍ ഈവ്ലിന്‍ മല്രേ ആണെന്ന് സ്വയം പരിചയപ്പെടുത്തുന്നു.അവര്‍ ഒരിക്കലും തന്റെ ഭര്‍ത്താവിന്റെ വിവരങ്ങള്‍ അറിയാന്‍ ആരെയും ഏര്‍പ്പാട് ആക്കിയിട്ടില്ല എന്ന് പറയുന്നു.ആദ്യം വന്ന സ്ത്രീ മറ്റൊരാള്‍ ആണെന്ന് ഗിട്ടീസ് മനസ്സിലാക്കുന്നു.ഗിട്ടീസിന്റെ പേരില്‍ ആ സ്ത്രീ കേസ് കൊടുക്കുന്നു.എന്താണ് ചുറ്റും നടക്കുന്നത് എന്ന് ഗിറ്റീസ് മനസ്സിലാക്കുന്നതിനു മുന്‍പ് അപകടത്തില്‍ പെട്ട് ഹോളിസ് മല്രേ മരണപ്പെടുന്നു.
ഗൌരവപൂര്‍ണമായ എന്തോ ദുരൂഹതകള്‍ തന്റെ ചുറ്റും ഉണ്ടെന്നു മനസ്സിലാക്കുന്ന ഗിറ്റീസ് തന്നെ കരുവാക്കി നീക്കം നടത്തിയവരെ കണ്ടെത്താന്‍ തീരുമാനിക്കുന്നു.അതിനായി അയാള്‍ക്ക് തന്നെ ആദ്യം സമീപിച്ച സ്ത്രീയെ കുറിച്ചും അവരുടെ ഉധേശത്തെ കുറിച്ചും അറിയണമായിരുന്നു.അതയാള്‍ക്ക് പുതിയ ശത്രുക്കളെ ഉണ്ടാക്കുന്നു.ആ നാട്ടില്‍ നടക്കുന്ന ഒരു വലിയ ചതിയോടൊപ്പം കെട്ടുകഥകളെ പോലും തോല്‍പ്പിക്കുന്ന കഥകള്‍ ഗിറ്റീസ് കേള്‍ക്കുന്നു.ഗിറ്റീസ് കണ്ടെത്തുന്ന രഹസ്യങ്ങള്‍ ആണ് ചിത്രത്തില്‍ ബാക്കി ഉള്ളത്.ഈ ചിത്രത്തിന്‍റെ രണ്ടാം ഭാഗം ആയി "The Two Jakes" എന്ന ചിത്രം പിന്നീട് വന്നിരുന്നു.മിസ്റ്ററി സിനിമകളുടെ വിഭാഗത്തില്‍ രണ്ടാമത്തെ മികച്ച ചിത്രമായി American Film Institute ഈ ചിത്രത്തെ തിരഞ്ഞെടുത്തിരുന്നു.ഭാവിയിലേക്ക് സൂക്ഷിച്ചു വയ്ക്കണ്ട ചിത്രങ്ങളുടെ കൂട്ടത്തില്‍ ചൈന ടൌണ്‍ പിന്നീട് ഇടം പിടിച്ചു.മികച്ച തിരക്കഥയ്ക്കുള്ള ഓസ്ക്കാര്‍ പുരസ്ക്കാരം റോബര്‍ട്ട് ടൌണ്‍ ഈ ചിത്രത്തിലൂടെ നേടിയിരുന്നു.തീര്‍ച്ചയായും കണ്ടിരിക്കണ്ട ക്ലാസിക് മിസ്റ്ററി ചിത്രം ആണ് ചൈന ടൌണ്‍.
More movie suggestions @www.movieholicviews.blogspot.com

No comments:
Post a Comment