407.THE WORLD OF SILENCE(KOREAN,2006),|Thriller|Crime|Mystery|,Dir:-Ui-seok Jo,*ing:-Eun-jeong Ham, Bo-bae Han, Gyu-su Jeong.
കൊറിയന്‍ ക്രൈം/ത്രില്ലറുകള്‍ കാണുമ്പോള്‍ ഉള്ള ഫീല്‍ പ്രത്യേകം തന്നെയാണ്.പതിഞ്ഞ താളത്തില്‍ പോവുകയും പ്രതീക്ഷിക്കാത്ത രീതിയില്‍ അവസാനിക്കുകയും ചെയ്യുന്ന ആ സിനിമകള്‍ പലപ്പോഴും പ്രേക്ഷകന് മറക്കാന്‍ ആകാത്ത അനുഭവം ആയി മാറാറുണ്ട്.എന്നാല്‍ കൂടി പ്രതീക്ഷിക്കാത്ത എന്തെങ്കിലും പ്രതീക്ഷിക്കാന്‍ പ്രേക്ഷകന്‍ ശ്രമിക്കുന്ന സ്ഥലത്ത് പോലും ബുദ്ധിപരമായി കഥാപാത്രങ്ങളെ മെനഞ്ഞു അവരുടെ ശ്രദ്ധ തിരിച്ചു വിടുന്നു.സിനിമയുടെ ആകെ മൊത്തം ഉള്ള മൂഡ് നിലനിര്‍ത്താന്‍ ഇതിലും നല്ല വഴി ഉണ്ടെന്നു തോന്നുന്നില്ല.അതേ തത്വം പിന്തുടരുന്ന മറ്റൊരു കൊറിയന്‍ ചിത്രം ആണ് World of Silence.
കൊറിയയില്‍ അടുത്തടുത്തായി നടന്ന കുട്ടികളുടെ കൊലപാതകങ്ങള്‍ ഒരേ രീതിയില്‍ ഉള്ളവയായിരുന്നു.അധികം പ്രായം ഇല്ലാത്ത കുട്ടികളെ കൊല്ലപ്പെടുത്തിയ ശേഷം നഗരത്തിന്‍റെ പല ഭാഗത്തും കണ്ടു തുടങ്ങുന്നു.കേസ് അന്വേഷണം ഏറ്റെടുത്ത ഡിറ്റക്ട്ടീവ് കിം ആദ്യ കൊലപാതകത്തില്‍ തന്നെ തെളിവുകള്‍ അവശേഷിപ്പിക്കാതെ നടത്തിയത് മനസ്സിലാക്കി ഇനിയും കൂടുതല്‍ കൊലപാതകങ്ങള്‍ ഉണ്ടാകും എന്ന് വിശ്വസിക്കുന്നു.വിശ്വാസം തെറ്റിയില്ല.ഈ സമയം ആണ് അമ്മ ആശുപത്രിയില്‍ കോമയില്‍ കടക്കുന്ന ഹാന്‍ ബോയുടെ താല്‍ക്കാലിക ഉത്തരവാദിത്തം ജംഗ് ഹോ എന്ന ഫോട്ടോഗ്രാഫര്‍ക്ക് തന്‍റെ വിദേശ യാത്രയ്ക്ക് ശേഷം ഏറ്റെടുക്കേണ്ടി വരുന്നത്.ജംഗ് ഹോയ്ക്ക് പ്രത്യേകമായ ഒരു കഴിവുണ്ടായിരുന്നു.എന്നാല്‍ ആ കഴിവ് അയാളുടെ ജീവിതത്തില്‍ ഉപദ്രവപരം ആയി മാറുന്നു.
ജോംഗ് ഹോ,ഡിറ്റക്ട്ടീവ് കിം,ഹാന്‍ ബോ എന്നിവര്‍ ഈ കൊലപാതക കേസിലെ നിര്‍ണായകമായ അവസ്ഥയില്‍ ഉള്‍പ്പടേണ്ടി വരുന്നു.അപ്രതീക്ഷിതമായി നടക്കുന്ന സംഭവങ്ങള്‍ ജോംഗ് ഹോ,ഹാന്‍ ബോ എന്നിവരുടെ ബന്ധത്തില്‍ വ്യതിയാനങ്ങള്‍ വരുത്തുന്നു.ആരാണ് യഥാര്‍ത്ഥ കൊലപാതകി?കൂടുതല്‍ അറിയാന്‍ ചിത്രം കാണുക.കൊറിയന്‍ മിസ്റ്ററി/ത്രില്ലര്‍ ചിത്രങ്ങളുടെ ആരാധകര്‍ക്ക് ഇഷ്ടം ആകും ഈ ചിത്രം എന്ന് പ്രതീക്ഷിക്കുന്നു.
More movie suggestions @www.movieholicviews.blogspot.com

No comments:
Post a Comment