408.WHO AM I-KEIN SYSTEMIST SICHER(GERMAN,2014),|Mystery|Thriller|,Dir:-Baran bo Odar,*ing:-Tom Schilling, Elyas M'Barek, Wotan Wilke Möhring.
സാങ്കല്‍പ്പികം ആയ ഒരു രാജ്യം ആയി ഇന്റര്‍നെറ്റിനെ കണക്കാക്കിയാല്‍ ആ രാജ്യത്തെ പൗരന്മാര്‍ ആണ് നമ്മളില്‍ പലരും.യഥാര്‍ത്ഥ ലോകത്തില്‍ ആഗ്രഹിച്ചതൊക്കെ ആകാന്‍ പറ്റാതെ വരുമ്പോള്‍ ഇന്റര്‍നെറ്റ് എന്ന രാജ്യത്തില്‍ അദൃശ്യമായ ,അജ്ഞാതമായ ഒരു പേരില്‍ ആര്‍ക്കും വിഹരിക്കാം.യഥാര്‍ത്ഥ ലോകത്തില്‍ ആള്‍മാറാട്ടം ,മറ്റൊരാളെ പറ്റിക്കുക മുതലായ കുറ്റങ്ങള്‍ക്ക് ശിക്ഷകള്‍ ധാരാളം ഉണ്ടെങ്കിലും ഇന്റര്‍നെറ്റ് ലോകത്തിലെ കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷ കൊടുക്കണമെങ്കില്‍ മജ്ജയും മാംസവും ഉള്ള മനുഷ്യനെ ചുറ്റി പറ്റിയുള്ള അന്വേഷണത്തിലും മുന്നില്‍ നില്‍ക്കുന്നത് ചെയ്‌താല്‍ മാത്രമേ മതിയാകൂ.കാരണം പലപ്പോഴും വന്‍ രീതിയില്‍ നടത്തുന്ന ഇന്റര്‍നെറ്റ് ലോകത്തിലെ കബളിക്കപ്പെടല്‍ ഡിസൈന്‍ ചെയ്യുന്നത് അതി വിദഗ്ദ്ധരായ ഹാക്കര്‍മാര്‍ ആണ്.അത് കൊണ്ട് തന്നെ ഒരു സംവിധാനവും കമ്പ്യൂട്ടറും സുരക്ഷിതം അല്ല.ഈ ചിത്രം ചര്‍ച്ച ചെയ്യുന്ന പ്രമേയവും ഇതാണ്.
ചിത്രം ആരംഭിക്കുന്നത് ബെഞ്ചമിന്‍ എന്ന യുവാവിനെ ചോദ്യം ചെയ്യുന്ന അന്വേഷണ ഉദ്യോഗസ്ഥരിലൂടെ ആണ്.എന്നാല്‍ അവരുടെ മുന്നില്‍ മിണ്ടാതിരുന്ന ബെഞ്ചമിന്‍ താന്‍ ഹന്നെ ലിന്റ്ബെര്‍ഗ് എന്ന സര്‍ക്കാര്‍ വിഭാഗത്തിലെ സൈബര്‍ കേസുകള്‍ അന്വേഷിക്കുന്ന വിഭാഗത്തിലെ മുന്‍ മേധാവിയോടു ആയിരിക്കും എന്ന് പറയുന്നു.അന്വേഷണ സംഘം ലിന്റയെ ബെഞ്ചമിന്റെ അടുക്കല്‍ എത്തിക്കുന്നു.ലിന്റ ബെഞ്ചമിനെ ചോദ്യം ചെയ്തു തുടങ്ങുന്നു.ഒരു ഹാക്കര്‍ ആയി താന്‍ മാറിയത്, ബെര്‍ലിനില്‍ ആ സമയം നടന്ന ഹാക്കിംഗ് ഗ്രൂപ്പുകള്‍ തമ്മില്‍ ഉള്ള മത്സരങ്ങളെ കുറിച്ചും എല്ലാം ബെഞ്ചമിന് അവരോടു പറയാന്‍ ഉണ്ടായിരുന്നു.ലിന്ടയുടെ ജോലി പോകാന്‍ കാരണക്കാരന്‍ ആയി ബെഞ്ചമിന്‍ എങ്ങനെ മാറുന്നു എന്നുള്ള രഹസ്യവും എല്ലാം ലിന്റ മനസ്സിലാക്കുന്നു.ബെഞ്ചമിന് എന്നാല്‍ എല്ലാ പ്രശ്നങ്ങളും തീര്‍ത്തെ തീരൂ.അത് പോലെ ലിന്റയ്ക്ക് വേണ്ടി ബെഞ്ചമിന്‍ അവസാനമായി ഒരു ജോലിയും ചെയ്യണം.എന്താണ് സംഭവിച്ചത്?ഒരു ഹാക്കറുടെ ആത്മാഭിമാനം അവരുടെ യഥാര്‍ത്ഥ ലോകത്തില്‍ വട്ട പൂജ്യം ആയി പോയാല്‍ വെര്‍ച്ച്വല്‍ ലോകത്തില്‍ അതിനു എന്ത് മാത്രം വില ഉണ്ടെന്ന് ഈ ചിത്രം അവതരിപ്പിക്കുന്നുണ്ട്. ദുരൂഹമായ ആ സംഭവങ്ങളുടെ ബെഞ്ചമിന്‍ വേര്‍ഷന്‍ ആണ് ചിത്രം.
ഒരു സമയത്ത് ചിത്രം Usual Suspects ആയി മാറുമോ എന്ന് പോലും കരുതിയിരുന്നു.എങ്കിലും ഒരു ത്രില്ലര്‍ ചിത്രത്തിന് ഉള്‍ക്കൊള്ളാവുന്ന നല്ല ക്ലൈമാക്സ് ആണ് ചിത്രത്തിന് ഉള്ളത്.പശ്ചാതല സംഗീതം ചിത്രത്തിന്‍റെ വേഗത്തിന് അനുസരിച്ചുള്ളതായിരുന്നു.അത് കൊണ്ട് തന്നെ ഒരു ത്രില്ലിംഗ് അനുഭവം ആയിരുന്നു ചിത്രം.ഹാക്കിംഗ് ലോകത്തിലെ സംഭവങ്ങള്‍ നിലവരാമുള്ള മേക്കിങ്ങിലൂടെ അവതരിപ്പിച്ചത് തന്നെ ആണ് ഈ ചിത്രത്തിന്‍റെ മേന്മയും .ത്രില്ലര്‍ ചിത്രങ്ങളുടെ പ്രേമികള്‍ക്ക് ഇഷ്ടം ആകും ഈ ജര്‍മന്‍ ചിത്രം എന്ന് കരുതുന്നു.
More movie suggestions @www.movieholicviews.blogspot.com

No comments:
Post a Comment