410.INGLOURIOUS BASTERDS(ENGLISH,2009)Drama|War|Adventure|,Dir:-Quentin Tarantino,*ing:-Brad Pitt, Diane Kruger, Eli Roth.
രണ്ടാം ലോക മഹായുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ നാസികളുടെ ജൂത വിരോധം അതിന്‍റെ മൂര്‍ദ്ധന്യതയില്‍ എത്തിയപ്പോള്‍ ഉള്ള സംഭവങ്ങളുടെ ടരാന്റിനോ വേര്‍ഷന്‍ ആണ് ഈ ചിത്രം.Jew Hunter എന്ന പേരില്‍ അറിയപ്പെട്ടിരുന്ന കേണല്‍ ഹാന്‍സ് ലണ്ട ജൂതന്മാരെ തിരഞ്ഞു പിടിച്ചു കൊന്നിരുന്ന സമയത്താണ് ശോശന്നയുടെ കുടുംബത്തിലെ എല്ലാവരെയും കൊല്ലുന്നത്..Inglourious Basterds എന്നറിയപ്പെടുന്ന പട്ടാള ഗ്രൂപ്പിനെ അമേരിക്ക പിന്നീട് നിര്‍മിക്കുന്നു.അല്‍ടോ റെയിന്‍ എന്ന ഓഫീസറുടെ ഒപ്പം ജൂതന്മാരായ അമേരിക്കന്‍ പട്ടാളക്കാരും ഉള്‍പ്പെട്ടതായിരുന്നു അവരുടെ ടീം. Inglourious Basterds ന്‍റെ പ്രവര്‍ത്തന രീതി രസകരം ആയിരുന്നു അതിനൊപ്പം അതി ക്രൂരവും.തങ്ങള്‍ കൊല്ലുന്ന നാസികളുടെ ശിരോചര്‍മം അവര്‍ മുറിച്ചു എടുത്തിരുന്നു.അഭിമാന ചിഹ്നം ആയി.അവര്‍ വിട്ടയക്കുന്നവരുടെ നെറ്റിയില്‍ സ്വാസ്തിക മുദ്ര ചാപ്പ കുത്തുകയും ചെയ്തിരുന്നു.
കേണല്‍ ഹാന്‍സ് ലണ്ടയ്ക്ക് ചേര്‍ന്ന എതിരാളികള്‍ ആയിരുന്നു നാസികളുടെ ഇടയില്‍ ഭീതി പകര്‍ത്തിയ Inglourious Basterds.യുദ്ധ തന്ത്രങ്ങള്‍ വിദഗ്ധമായി ഉപയോഗിച്ചിരുന്ന കണ്ണില്‍ ചോര ഇല്ലാത്തവരുടെ ഇടയില്‍ അവരുടെ സഹായികള്‍ ആയി പലരും ഉണ്ടായിരുന്നു മറ്റു വേഷങ്ങളില്‍.ടരാന്റിനോയുടെ ഈ ചിത്രം യുദ്ധ സിനിമയായി കണക്കാക്കാം എങ്കിലും ഹിറ്റ്ലര്‍ തന്‍റെ അവസാന നിമിഷങ്ങള്‍ ചിലവഴിച്ചതൊക്കെ ഫിക്ഷണല്‍ രീതിയില്‍ സ്വന്തമായി ഉണ്ടാക്കിയ ഭാവനാ പൂര്‍ണം ആയ കഥയിലൂടെ ആണ് അവതരിപ്പിച്ചിരിക്കുന്നത്.നാസികളുടെ യുദ്ധ നായകന്‍ ആയ സോലറുടെ വീര നായക പരിവേഷം Pride of the Nation ആയി തിരയില്‍ അവതരിപ്പിക്കുന്ന ക്ലൈമാക്സ് രംഗങ്ങള്‍ ഒക്കെ ടരാന്റിനോ സ്റ്റൈലില്‍ രക്ത വരണം ആയിരുന്നു.വയലന്‍സിന്റെ പ്രസരിപ്പ് കൂറ്റന്‍ എന്ന വണ്ണം ഒഴുക്കുന്ന ചോര ടരന്റിനോ സ്പെഷ്യല്‍ ആണ്.
തീര്‍ച്ചയായും കണ്ടിരിക്കണ്ട ചിത്രങ്ങളില്‍ Inglourious Basterds നെ ഉള്‍പ്പെടുത്തണം.കാരണം ഈ ചിത്രത്തില്‍ എല്ലാം ഉണ്ട്.വളച്ചൊടിച്ച ചരിത്രം ആണെങ്കില്‍ കൂടി ഹിറ്റ്ലര്‍ ഒക്കെ തമാശ രൂപേണ അവതരിപ്പിക്കപ്പെട്ടതൊക്കെ രസകരം ആയിരുന്നു.പടത്തില്‍ അസാധ്യ അഭിനയം കാഴ്ച വച്ചത് കേണല്‍ ഹാന്‍സ് ലണ്ടയെ അവതരിപ്പിച്ച ക്രിസ്ടോഫ് വാള്‍ട്സ് ആയിരുന്നു.ബ്രാഡ് പിറ്റിന്റെയും മികച്ച വേഷങ്ങളില്‍ ഒന്നായിരുന്നു ഈ ചിത്രം.ഓസ്ക്കാര്‍ നാമനിര്‍ദേശം എട്ടു വിഭാഗങ്ങളില്‍ നേടിയെങ്കിലും ക്രിസ്ടോഫ് വാല്‍ത്സിലൂടെ മികച്ച സഹനടന് ഉള്ള പുരസ്ക്കാരം മാത്രമേ ലഭിച്ചിരുന്നുള്ളൂ.പതിവ് പോലെ ഓസ്ക്കാര്‍ പ്രതീക്ഷ ഉണ്ടായിരുന്നു ആ വര്‍ഷം ഈ ചിത്രത്തിന് എങ്കിലും Hurt Locker കടുത്ത എതിരാളി ആയി മാറുക ആണുണ്ടായത്.
More movie suggestions @www.movieholicviews.blogspot.com

No comments:
Post a Comment