437.THE TOWN THAT DREADED SUNDOWN(ENGLISH,2014),|Crime|Mystery|,Dir:-Alfonso Gomez-Rejon,*ing:-Addison Timlin, Veronica Cartwright, Anthony Anderson .
അറുപത്തി ഏഴു വര്‍ഷം കഴിഞ്ഞുള്ള റ്റെക്സര്‍ക്കാനയുടെ കഥയാണ് ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.ഈ ചിത്രം ആദ്യ ഭാഗം ആസ്പദം ആക്കി ആണെങ്കിലും യഥാര്‍ത്ഥ സംഭവങ്ങളെ കുറിച്ച് പഠനം നടത്തി എന്ന നിലയില്‍ ഉള്ള പ്രാധാന്യം ആണ് ഈ ചിത്രത്തിന്‍റെ കഥയില്‍ നല്‍കിയിരിക്കുന്നത്.അന്നത്തെ കേസ് അന്വേഷണം ഒക്കെ നടക്കുന്നത് പത്രത്താളുകളെ ഒക്കെ ആശ്രയിച്ചും ആയിരുന്നു.ഒരു വിധത്തില്‍ 1976 ല്‍ ഇറങ്ങിയ സിനിമയോടുള്ള ആദര സൂചകം ആയി ഇറക്കിയ ഈ ചിത്രം ആദ്യ ഭാഗം അവശേഷിപ്പിച്ച കടങ്കഥയില്‍ നിന്നും ഒരു കഥ കുഴിച്ച് എടുക്കുന്നതായി തോന്നി.
എല്ലാ വര്‍ഷവും താങ്ക്സ് ഗിവിംഗ് ഡേയുടെ അന്ന് റ്റെക്സര്‍ക്കാനയില്‍ നാല്‍പ്പതോളം വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇറങ്ങിയ ആദ്യ ഭാഗം സ്ക്രീനില്‍ വീണ്ടും പ്രദര്‍ശനത്തിനു എത്താറുണ്ട്.ആ ചെറിയ പട്ടണത്തിനു ആ കൊലപാതകിയോടു ബഹുമാനം തോന്നി തുടങ്ങിയോ എന്ന് പോലും സംശയിച്ചു പോകും.ആ പട്ടണത്തിന്‍റെ ചരിത്രത്തിലെ തന്നെ ഏറ്റവും ക്രൂരമായ ,തെളിവുകള്‍ അവശേഷിപ്പിക്കാത്ത പരമ്പര കൊലയാളി ആയ ഫാന്റാത്തിനെ അനുകരിച്ചു അന്ന് രാത്രി വീണ്ടും കൊലപാതകം നടക്കുന്നു.ഇത്തവണ സ്ക്കൂള്‍ ജീവിതം അവസാനിച്ചതിന്റെ ആഘോഷം കഴിഞ്ഞിറങ്ങിയ കമിതാക്കളില്‍ ആണ്‍ക്കുട്ടി ആണ് കൊല്ലപ്പെട്ടത്.
പെണ്‍ക്കുട്ടി ആയ ജാമിയെ വെറുതെ വിട്ട കൊലപാതകി "അത് മേരിയെ മറന്നതിനുള്ള ശിക്ഷ ആണെന്ന്" എല്ലാവരും അറിയണം എന്ന് അവളോട് പറയുന്നു.ജനങ്ങള്‍ വീണ്ടും ഭീതിയില്‍ ആയി.എന്നാല്‍ പോലീസ് അന്വേഷണം ആരംഭിച്ചു എങ്കിലും കൊലയാളി വളരെ വേഗം പ്രവര്‍ത്തിക്കുന്ന ആളായിരുന്നു.ആരാണ് ആ കൊലയാളി?ഫാന്‍റം കൊലപാതകത്തോട് അഭിനിവേശം തോന്നിയ ആരെങ്കിലും നടത്തുന്ന കോപ്പി ക്യാറ്റ് കൊലപാതകങ്ങള്‍ ആയിരിക്കുമോ?അതോ ആ കൊലപാതകങ്ങളുടെ പുറകില്‍ വേറെ എന്തെങ്കിലും ലക്‌ഷ്യം ഉണ്ടോ?കൂടുതല്‍ അറിയാന്‍ ഈ ചിത്രം കാണുക.The Town That Dreaded Sundown ചില രംഗങ്ങളില്‍ ആദ്യ ഭാഗത്തെ ഓര്‍മിപ്പിച്ചു.അതെ രീതികള്‍ പിന്തുടരുന്ന കൊലപാതകങ്ങള്‍.പിന്നെ ആധുനിക രീതിയില്‍ ഉള്ള ചലച്ചിത്ര നിര്‍മാണവും.ആദ്യ ഭാഗം പറയാന്‍ ശ്രമിക്കാത്തത് നാടകീയമായ ഉദ്ധേശ്യത്തോടെ അവതരിപ്പിക്കുകയാണ് ഈ ചിത്രം,
More movie suggestions @www.movieholicviews.blogspot.com

No comments:
Post a Comment