442.THE MAN WHO COULD WORK MIRACLES(ENGLISH,1936),|Fantasy|Comedy|,Dir:-Lothar Mendes,*ing:-Roland Young, Ralph Richardson, Edward Chapman .
H G Wells എഴുതിയ അതേ പേരില്‍ ഉള്ള ചെറു കഥയെ ആസ്പദം ആക്കിയാണ് ഈ ചിത്രം അവതരിപ്പിച്ചിരിക്കുന്നത്.നാസികള്‍ ഉയര്‍ത്തിയ ഭീഷണിയും ബ്രിട്ടന്റെ ഒപ്പം ലോക ശക്തി ആകാന്‍ നടക്കുന്ന മറ്റു രാജ്യങ്ങളിലെ ഭരണാധികാരികളും അവരുടെ സാമ്രാജ്യത്തിന്റെ വിസ്തീര്‍ണം കൂട്ടാന്‍ നോക്കുന്ന ഒരു കാലഘട്ടത്തില്‍ ഇറങ്ങിയ സിനിമ ആയതു കൊണ്ട് തന്നെ അക്കാലത്തെ സാധാരണ മനുഷ്യന്‍ ചിന്തിക്കുന്ന രാഷ്ട്രീയം ഒക്കെ ഫാന്റസിയുടെ മേമ്പൊടി ചേര്‍ത്ത് ആണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്.അത് സിനിമയുടെ രാഷ്ട്രീയ വശം .എന്നാല്‍ ഈ സിനിമയുടെ ആശയം ആണ് രസകരം.ആഗ്രഹിക്കുന്നതെന്തും സാധ്യം ആക്കാന്‍ കഴിവുള്ള ഒരു മനുഷ്യന്‍ ഉണ്ടെങ്കില്‍ അയാള്‍ അത് കൊണ്ട് എന്തൊക്കെ ചെയ്യുമായിരുന്ന എന്ന ചിന്തയാണ് ഈ ചിത്രം നല്‍കുന്നത്.ആ മനുഷ്യന്‍ നല്ല മനസ്സുള്ള ഒരു സാധാരണക്കാരന്‍ ആണെങ്കിലോ??
മൂന്നു ദേവന്മാര്‍ മനുഷ്യന്‍റെ ജീവിതത്തെ കുറിച്ചും അവര്‍ പരിണമിച്ച വഴികളെ കുറിച്ചും ഉള്ള സംസാരത്തില്‍ ആണ് ചിത്രം ആരംഭിക്കുന്നത്.രണ്ടു പേര്‍ മനുഷ്യന്‍റെ കഴിവുകളെ പരിഹസിച്ചപ്പോള്‍ മൂന്നാമത്തെ ആള്‍ മനുഷ്യന് ശക്തികള്‍ കൊടുത്താല്‍ അവന്‍ ഇനിയും പുരോഗമിക്കും എന്ന അഭിപ്രായം ആണുള്ളത്.അത് കൊണ്ട് മനുഷ്യര്‍ക്ക് മുഴുവന്‍ താന്‍ അത്തരം കഴിവ് നല്‍കാന്‍ പോവുകയാണെന്ന് പറഞ്ഞു.എന്നാല്‍ മറ്റു രണ്ടു ദേവന്മാരും അതിനെ എതിര്‍ക്കുന്നു.സാമ്പിള്‍ ആയി ഒരു മനുഷ്യനെ തിരഞ്ഞെടുക്കാന്‍ അവര്‍ ആവശ്യപ്പെടുന്നു.അതിനു സമ്മതിച്ച മൂന്നാമത്തെ ദേവന്‍ അതിനായി തിരഞ്ഞെടുക്കുന്നത് ജോര്‍ജ് ഫോതരിന്ഗേ എന്ന നിഷ്ക്കളങ്കനും സാധാരണക്കാരനും ആയ മനുഷ്യനെ ആയിരുന്നു.
ഒരു മദ്യ ശാലയിലേക്ക് പ്രവേശിക്കാന്‍ ഒരുങ്ങുമ്പോള്‍ ആണ് അയാള്‍ക്ക് ഈ കഴിവ് ലഭിക്കുന്നത്.ആഗ്രഹിക്കുന്നതെന്തും,മനുഷ്യന്‍റെ മനസും ചിന്തയും ഒഴികെ നിയന്ത്രിക്കാന്‍ ഉള്ള കഴിവ് ലഭിച്ച ഫോതരിന്ഗേ എന്ന സാധാരണക്കാരന്‍ അതെങ്ങനെ വിനിയോഗിച്ചു എന്നാണു ഈ ചിത്രം ബാക്കി അവതരിപ്പിക്കുന്നത്.ഒരു പക്ഷെ അന്നത്തെ ടെക്നോളജി ഉപയോഗിച്ചുള്ള ഏറ്റവും മികച്ച അത്ഭുതങ്ങള്‍ ആയിരിക്കും സ്ക്രീനില്‍ കാണിച്ചിട്ടുണ്ടാവുക.കാരണം ഇന്നത്തെക്കാലത്ത് ഒരു വലിയ ബട്ജറ്റ് ചിത്രത്തിന് വേണ്ടുന്ന അത്ര ഗ്രാഫിക്സ് വര്‍ക്കുകള്‍ ആ ചിത്രത്തില്‍ ഉണ്ട്.എന്നാല്‍ അവതരിപ്പിച്ചിരിക്കുന്നത് അന്നത്തെ ലഭ്യമായ മികച്ച രീതിയില്‍ ആയിരുന്നിരിക്കണം എന്ന് അനുമാനിക്കുന്നു .
More movie suggestions @www.movieholicviews.blogspot.com

No comments:
Post a Comment