433.HAUNTERS(KOREAN,2010),|Fantasy|Thriller|Mystery|,Dir:-Min-suk Kim,*ing:-Dong-won Kang, Duek-mun Choi, Jeong Eun-Chae .
നമ്മുടെ നാട്ടില്‍ കൊറിയന്‍ സിനിമകള്‍ കാണുന്ന ആളുകളില്‍ ഭൂരിപക്ഷവും അവരുടെ ക്രൈം/മിസ്റ്ററി/ത്രില്ലറുകള്‍ കാണാന്‍ ആണ് ആഗ്രഹിക്കുന്നതെന്ന് തോന്നാറുണ്ട്.വ്യക്തിപരമായി എനിക്കും അങ്ങനെയാണ്.അവരുടെ റോം-കോം ചിത്രങ്ങള്‍ കാണാന്‍ അത്ര താല്‍പ്പര്യമില്ല.എന്നാല്‍ അവിടെയുള്ള ഭൂരിഭാഗം പ്രേക്ഷകരും നമ്മുടെ നാട്ടില്‍ മസാല/മാസ് ചിത്രങ്ങള്‍ പോലെ ഉള്ള ആക്ഷന്‍ ,പ്രണയ ചിത്രങ്ങള്‍ ആണ് കൂടുതല്‍ ഇഷ്ടപ്പെടുന്നത്.സര്‍വോപരി ഭൂരിപക്ഷം ആളുകള്‍ക്കും സിനിമ എന്നത് വിനോധോപധി കൂടി ആണല്ലോ?അത് കൊണ്ട് തന്നെ കൊറിയന്‍ സിനിമയില്‍ കുറച്ചു കാലങ്ങളായി ഹോളിവുഡ് ശൈലിയില്‍ ഉള്ള കഥാപാത്രങ്ങള്‍ പ്രമേയം ആക്കി ചിത്രങ്ങള്‍ വരുന്നുണ്ട്.
പേരെടുത്തു പറയാന്‍ കുറെ എണ്ണം ഉണ്ട് ആ ഗണത്തില്‍ .Psychic/Haunters എന്ന ചിത്രവും ഈ ഗണത്തില്‍ പെടുന്നതാണ്.ചെറിയ ഒരു സാദൃശ്യം തോന്നിയിരുന്നു ഹോളിവുഡ് ചിത്രം Jumper നോട്.ആ ചിത്രത്തില്‍ Jumper-Paladin വിഭാഗങ്ങള്‍ തമ്മില്‍ ഉള്ള വിദ്വേഷത്തിന്റെ കഥയും ആയി സാമ്യം ഈ ചിത്രത്തില്‍ കാണാം.രണ്ടു കഥാപാത്ര സൃഷ്ടികള്‍ തമ്മില്‍ ഉള്ള സാമ്യം.ബാക്കി എല്ലാം കൊറിയന്‍ സിനിമയുടെ ചുറ്റുപാട് അനുസരിച്ച് തന്നെ.ഇതൊരു സൂപ്പര്‍ നാച്ചുറല്‍ ചിത്രം ആണ്.ചോ-ഇന്നിന്റെ കുട്ടിക്കാലം ഭീകരം ആയിരുന്നു.അവന്‍റെ കണ്ണുകളുടെ പ്രത്യേക കഴിവ് കാരണം അവന്റെ കാഴ്ച്ചയുടെ പരിധിയില്‍ വരുന്നതിനെ ഒക്കെ അവനു നിയന്ത്രിക്കാന്‍ സാധിക്കുമായിരുന്നു.പിശാചായി സ്വന്തം പിതാവ് പോലും മുദ്ര കുത്തിയ അവന്‍ അമ്മയുടെ ഒപ്പം ആയിരുന്നു താമസം.അതും കണ്ണ് കെട്ടി.ചെറുപ്പത്തില്‍ അവന്റെ ജീവിതത്തില്‍ കുറച്ചു ദുരന്തങ്ങള്‍ സംഭവിക്കുന്നു.
വളര്‍ന്നു വലുതായപ്പോള്‍ ചോ-ഇന്‍ അവന്റെ കഴിവുകള്‍ ഉപയോഗിച്ച് മോഷണം നടത്താന്‍ തുടങ്ങി.അങ്ങനെ ഒരു മോഷണത്തിന്റെ ഇടയില്‍ ആണ് അവന്‍ ക്യു-നാമിനെ പരിചയപ്പെടുന്നത്.ചോ-ഇന്നിന്റെ കണ്ണുകളുടെ ശക്തി ബാധിക്കാത്ത ആളായിരുന്നു ക്യു-നാം.ഇവരുടെ കണ്ടു മുട്ടലുകള്‍ ധാരാളം മരണങ്ങള്‍ക്ക് കാരണം ആകുന്നു.രണ്ടു പേര്‍ക്കും പകരം വീട്ടാന്‍ ഉണ്ട്.അവര്‍ തമ്മില്‍ ഉള്ള പോരാട്ടത്തിന്റെ കഥയാണ് ഈ സൂപ്പര്‍ നാച്ചുറല്‍ ത്രില്ലര്‍ അവതരിപ്പിക്കുന്നത്.ഈ ചിത്രം കൊറിയയില്‍ വന്‍ വിജയം ആയിരുന്നു.അഡ്വാന്‍സ് ടിക്കറ്റ് ബുക്കിങ്ങില്‍ ചരിത്രം സൃഷ്ടിച്ചിരുന്നു ഈ ചിത്രം.2014 ല്‍ ഈ ചിത്രം Monsterz എന്ന പേരില്‍ ജപ്പാനില്‍ രേമെക് ചെയ്തിരുന്നു.ഒരു കൊറിയന്‍ സൂപ്പര്‍ നാച്ചുറല്‍ ത്രില്ലര്‍ കാണണം എന്ന് ആഗ്രഹം ഉള്ളവര്‍ക്ക് ഈ ചിത്രത്തെ സമീപിക്കാം.
more movie suggestions @www.movieholicviews.blogspot.com

No comments:
Post a Comment