438.THE WRESTLER(ENGLISH,2008),|Drama|Sports|,Dir:-Darren Aronofsky,*ing:-Mickey Rourke, Marisa Tomei, Evan Rachel Wood.
ഡാരന്‍ അരനോഫ്സ്ക്കിയുടെ ചിത്രങ്ങള്‍ എല്ലാം തന്നെ വളരെയധികം ചിന്തിക്കാന്‍ ഉള്ള വക തരുന്നവയാണ്.സങ്കീര്‍ണം ആയ ഫിലോസഫികള്‍ ആണ് അരനോഫ്സ്ക്കി സിനിമകളില്‍ ഉള്ളത്.എന്നാല്‍ The Wrestler എന്ന ചിത്രം കുറച്ചു വ്യത്യസ്തം ആണ്.ഈ ചിത്രത്തില്‍ അതി സങ്കീര്‍ണം ആയ തീമുകള്‍ സംവിധായകന്‍ പ്രേക്ഷകന്‍റെ മുന്നില്‍ വയ്ക്കുന്നില്ല.പകരം ചെറിയ ഒരു ചോദ്യം പ്രേക്ഷകന്‍റെ മനസ്സില്‍ കൊണ്ട് വരുന്നുണ്ട്.ഒരു മനുഷ്യ ജീവന് ബയോളജിക്കല്‍ ആയ വസ്തുക്കള്‍ അല്ലാതെ ജീവിക്കാന്‍ ഉള്ള ഊര്‍ജം നല്‍കുന്നത് എന്താണെന്ന്.ചോദ്യത്തില്‍ ഉള്ള സങ്കീര്‍ണത എന്നാല്‍ അദ്ദേഹം അവതരിപ്പിച്ച സിനിമയില്‍ ഇല്ല.പ്രേക്ഷകന്‍റെ മുന്നില്‍ തന്നെ അതിനുള്ള ഉത്തരം നല്‍കുന്നുണ്ട്.അല്‍പ്പം നൊമ്പരത്തോടെ മാത്രമേ സിനിമയുടെ അവസാന രംഗങ്ങള്‍ കാണാന്‍ സാധിക്കൂ എന്ന് മാത്രം.
മിക്കി റൂര്‍ക്കിയുടെ മികച്ച വേഷങ്ങളില്‍ ഒന്നാണ് അദ്ദേഹം അവതരിപ്പിച്ച പ്രൊഫഷനല്‍ ഗുസ്തിക്കാരന്‍ ആയ "റാന്റി 'ദി റാം ' റോബിന്‍സണ്‍ "എന്ന കഥാപാത്രം.മുന്‍ക്കൂട്ടി തയ്യാറാക്കിയ തിരക്കഥ ആണ് പ്രൊഫഷനല്‍ ഗുസ്തിയില്‍ ഉള്ളത്.ആര് ജയിക്കും എന്നും അവരുടെ നീക്കങ്ങള്‍ എങ്ങനെ ആയിരിക്കും എന്നൊക്കെ ആദ്യം തന്നെ തീരുമാനിച്ചിരിക്കും.തിരക്കഥ ആണെങ്കില്‍ പോലും അപകടങ്ങള്‍ ഉണ്ടാകാന്‍ ഉള്ള സാധ്യത വളരെ കൂടുതല്‍ ആണ്.റാന്റി 'ദി റാം' പ്രൊഫഷനല്‍ ഗുസ്തിയിലെ ലെജന്‍ഡ് ആണ്.ആരാധകരും ഒപ്പം മത്സരിക്കുന്നവരും എല്ലാം ബഹുമാനിക്കുന്ന വ്യക്തിത്വം.എന്നാല്‍ അയാളുടെ ജീവിതം ആകെ കുത്തഴിഞ്ഞതായിരുന്നു ചെറുപ്പത്തില്‍.അത് കൊണ്ട് തന്നെ പ്രായം ആയപ്പോള്‍ അയാള്‍ ഒറ്റയ്ക്കായി .എന്നാല്‍ അയാള്‍ ജീവിച്ചിരുന്നത് വിജയത്തിന്റെയും കാണികളുടെ ആര്‍പ്പുവിളികളും നിറഞ്ഞ ജീവിതത്തില്‍ ആയിരുന്നു,ആകെ അയാള്‍ ആ ലോകത്തില്‍ നിന്നും പുറത്തു വരുമ്പോള്‍ കാണുന്നത് ഒരു ബാറിലെ സ്ട്രിപ്പര്‍ ആയ കാസിടിയെ ആയിരുന്നു.
എന്നാല്‍ ആ ഒരു ദിവസം അയാള്‍ തളരുന്നു.ജീവിതത്തിലെ ദുസഹമായ നിമിഷങ്ങള്‍.താന്‍ മികച്ചത് എന്തില്‍ ആയിരുന്നോ അത് ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതന്‍ ആകുന്നു.ഒരു പുതിയ ജീവിതം.അയാള്‍ക്ക് പരിചിതം അല്ലാത്തത് അയാള്‍ തിരഞ്ഞെടുക്കാന്‍ നിര്‍ബന്ധിതന്‍ ആകുന്നു.എന്നാല്‍ അയാളെ കാത്തിരുന്നത് മുന്‍ ജീവിതത്തിലെ നിഴലുകള്‍ ആയിരുന്നു.ആ ജീവിതം അയാളെ വേട്ടയാടുന്നു .റാന്റി അവിടെ മുതല്‍ പ്രേക്ഷകന് ഒരു നൊമ്പരം ആകുന്നുണ്ട്.ക്ലൈമാക്സ് രംഗം ഒക്കെ മനസ്സില്‍ ചെറിയ ഒരു വേദന ഉണ്ടാക്കും.ഒപ്പം സ്വന്തമായി ഒരു ചോദ്യം ചോദിക്കാനും തോന്നും."ഒരാളെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്നത് എന്താണ് ?"
തീര്‍ച്ചയായും കണ്ടിരിക്കണ്ട ചിത്രങ്ങളില്‍ ഒന്നാണ് The Wrestler.
More movie suggestions @www.movieholicviews.blogspot.com

No comments:
Post a Comment