417.STRANGERLAND(2015,ENGLISH),|Drama|Mystery|,Dir:-Kim Farrant,*ing:-Nicole Kidman, Hugo Weaving, Joseph Fiennes |.
ചില സിനിമകള്‍ ഇങ്ങനെയാണ്.ഏതു വഴിക്കും പോകാവുന്ന കഥ.എന്നാല്‍ പ്രേക്ഷകന്‍ പ്രതീക്ഷിക്കുന്നത് നല്‍കാതെ സിനിമയുടെ മൊത്തവും ഊഹിച്ചെടുക്കാന്‍ കൊടുക്കുക.Strangerland എന്ന ഓസ്ട്രേലിയന്‍-ഐറിഷ് സംരംഭം ആയ ചിത്രവും ഇങ്ങനെയാണ് അവതരിപ്പിച്ചിരിക്കുന്നത്.ബ്രയിന്‍ ട്വിസ്ട്ടര്‍ ഒന്നും അല്ല ഈ ചിത്രം.പക്ഷേ സത്യം എന്താണ് എന്ന് പലവിധ സംശയങ്ങള്‍ പ്രേക്ഷകനില്‍ ഉളവാക്കും എന്ന് തീര്‍ച്ച.
ഓസ്ട്രേലിയന്‍ മരുഭൂമി പ്രദേശം ആയ നാത്ഗരിയില്‍ ആണ് പാര്‍ക്കര്‍ ദമ്പതികള്‍ അവരുടെ രണ്ടു മക്കളായ ലില്ലി,ടോം എന്നിവരോടൊപ്പം പുതിയ ജീവിതം തേടി എത്തുന്നത്.ജീവിതത്തില്‍ നടന്ന ദു:ഖകരമായ സംഭവ വികാസങ്ങള്‍ ആണ് അവരെ അവിടെ എത്തിച്ചത്.വളരെയധികം ചൂടുള്ള ആ ഭൂ പ്രദേശം അവരുടെ ജീവിതത്തില്‍ പല പ്രശ്നങ്ങളും ഉണ്ടാക്കുന്നു.ടോം രാത്രി ഉറക്കം വരാതെ ഇറങ്ങി നടക്കും.മാത്യുവും കാതറിനും അസ്വസ്ഥര്‍ ആണ്.എന്നാല്‍ പതിനഞ്ചു വയസ്സുള്ള ലില്ലി ആ സ്ഥലത്ത് സുഹൃത്തുക്കളെ ഉണ്ടാക്കാന്‍ നോക്കുന്നു.അവളുടെ പ്രായത്തിന്റെ ചപലതകള്‍ ഏറെ ആണ്.അത് കൊണ്ട് തന്നെ അവള്‍ക്കു കിട്ടിയതൊക്കെ പുരുഷ സുഹൃത്തുക്കളും.മാത്യു ഇതില്‍ അസ്വസ്ഥന്‍ ആണ്.ഒരു ദിവസം രാത്രി മാത്യൂ ഉറക്കത്തില്‍ നിന്നും എണീറ്റ് രാത്രി നോക്കുമ്പോള്‍ ടോം പതിവ് പോലെ രാത്രി നടക്കാന്‍ പോകുന്നു.പുറകെ നടന്നു പോകുന്ന ലില്ലിയെയും കാണുന്നു.എന്നാല്‍ പിറ്റേ ദിവസം രാവിലെ മുതല്‍ രണ്ടു പേരെയും കാണാതെ ആകുന്നു.
\
മണല്‍ക്കാറ്റ് ആഞ്ഞടിക്കുന്ന ആ ദിവസങ്ങള്‍ അവര്‍ക്ക് പുറത്തു ജീവിക്കാന്‍ സാധിക്കില്ല അധിക നാള്‍.പോലീസ് കേസ് അന്വേഷിച്ചു തുടങ്ങുന്നു.പെണ്‍ക്കുട്ടികളെ പിടിച്ചു കൊണ്ട് പോകുന്ന മരുഭൂമിയിലെ ഭീകരനായ പാമ്പ് മുതല്‍ ഒരു പെണ്‍ക്കുട്ടിയുടെ ജീവിതത്തിലെ ഏറ്റവും ഞെട്ടിപ്പിക്കുന്ന കഥകള്‍ വരെ അഭ്യൂഹങ്ങള്‍ ആയി വരുമ്പോള്‍ പോലീസ് അന്വേഷണവും ഇരുട്ടില്‍ ആകുന്നു.വളരെയധികം സാധ്യതകള്‍ അങ്ങനെ ഉണ്ടാക്കി എടുത്ത ചിത്രം എന്നാല്‍ അവസാനിക്കുമ്പോള്‍ സാധ്യതകള്‍ എല്ലാം തന്നെ മുന്നില്‍ തുറന്നു വച്ച പ്രതീതി.പൂര്‍ണമായും കുറ്റാന്വേഷണ നിരീക്ഷണ ചിത്രം എന്നതിലുപരി ഇമോഷണല്‍ മെലോ ഡ്രാമയ്ക്കാണ് സിനിമയില്‍ അവസാനം മേല്‍ക്കൈ കൊടുത്തിരിക്കുന്നത്.അത് കൊണ്ട് തന്നെ ക്രൈം ജോണര്‍ സിനിമ മാത്രം പ്രതീക്ഷിക്കുന്ന പലര്‍ക്കും നിരാശ ആകും ഈ ചിത്രം.
More movie suggestions @www.movieholicviews.blogspot.com

No comments:
Post a Comment