Tuesday 27 February 2018

854.MUSUDAN(KOREAN,2016)


"അജ്ഞാത കൊലയാളിയെ തേടി ദക്ഷിണ കൊറിയന്‍ സേനയുടെ ദൌത്യം":Musudan


അജ്ഞാതമായ എന്തോ ഒന്ന് തങ്ങളുടെ പട്ടാളക്കാരെ അപകത്തില്‍പ്പെടുത്തി എന്ന വിവരം വച്ച് മാത്രമാണ് പുതിയ ടീം അവരെ രക്ഷിക്കാന്‍ ആയി തിരിക്കുന്നത്.വെറും 24 മണിക്കൂറില്‍ തീര്‍ക്കേണ്ട ദൌത്യം.എന്നാല്‍ തങ്ങള്‍ നേരിടാന്‍ പോകുന്നത് എന്തിനെ ആയിരുന്നു എന്ന് അവര്‍ക്ക് ഒരു വ്യക്തതയും ഇല്ലായിരുന്നു.അതൊരു പക്ഷെ വടക്കന്‍ കൊറിയയുടെ പട്ടാളക്കാരെ ആകാം.ദക്ഷിണ കൊറിയന്‍ പട്ടാളക്കാരെ അവര്‍ കഴിയാവുന്നത്ര ക്രൂരമായി ആണ് വധിക്കാറും ഉള്ളത്.ക്യാപ്റ്റന്‍ ജോ ജിന്‍ ഹോയുടെ നേതൃത്വത്തില്‍ ഉള്ള അഞ്ചംഗ സംഘം രാവിലെ തന്നെ തങ്ങളുടെ രഹസ്യ ദൌത്യത്തിനായി ഇറങ്ങി.


  ശത്രുവിനെ തിരഞ്ഞു ഇറങ്ങിയ അവര്‍ എന്നാല്‍ അല്‍പ്പ ദൂരം കഴിഞ്ഞപ്പോള്‍ തന്നെ തങ്ങളുടെ കൂട്ടത്തില്‍ മുന്‍പ് ഉണ്ടായിരുന്നവരുടെ വൈകൃതമാക്കപ്പെട്ട ശരീര ഭാഗങ്ങള്‍ ആണ് കാണുന്നത്.അല്‍പ്പം ഭയം അവരുടെ ഉള്ളിലും വന്നു തുടങ്ങി.കാരണം ശത്രു ആരാണെന്ന് ഉള്ള ഒരു വിവരവും ഇല്ല എന്നത് തന്നെ.ഇതേ സമയം മറ്റൊരു കൂട്ടരും എന്തിനെയോ അന്വേഷിച്ചു ദക്ഷിണ-വടക്കന്‍ കൊറിയയുടെ അതിര്‍ത്തിയില്‍ ഉള്ള ആ കാടുകളില്‍ ഉണ്ടായിരുന്നു.എന്നാല്‍ ഇതിന്റെ പിന്നിലെ രഹസ്യം അറിയാവുന്ന ചിലരും ഉണ്ട്.എന്താണ് ആ രഹസ്യം?ആരാണ് ഇവരുടെ അജ്ഞാത ശത്രു?പ്രേക്ഷകനും ഒരു കൌതുകം തോന്നി തുടങ്ങും.

  "Predator" ന്റെ ആദ്യ ഭാഗം വളരെ അധികം സ്വാധീനിച്ചിട്ടുണ്ടാകാം 'Musudan' ന്‍റെ അണിയറ പ്രവര്‍ത്തകരെ.തുടക്കത്തില്‍ ഉള്ള കൊലപാതകങ്ങള്‍ എല്ലാം അജ്ഞാത കൊലയാളിയുടെ PoV യില്‍ ആണ് അവതരിപ്പിക്കുന്നത്‌ പോലും.എന്നാല്‍ പിന്നീട് യഥാര്‍ത്ഥത്തില്‍ കൊലയാളിയെ കാണിക്കുമ്പോള്‍ അത്ര ഒരു impact ഉണ്ടാകുന്നില്ല.സിനിമയുടെ ഭൂരിഭാഗവും ഈ ദൌത്യം മാത്രം അവതരിപ്പിച്ചു പ്രേക്ഷകനെ ഒരു മൂഡില്‍ ആക്കിയ ചിത്രത്തിന് അവിടെ ത്രില്‍ അടിപ്പിക്കാന്‍ അധികം സാധിച്ചില്ല.അത് പോലെ ഇത്തരം ചിത്രങ്ങളിലെ അതീവ സാഹസിക രംഗങ്ങള്‍ ഒക്കെ താരതമ്യേന കുറവും ആയിരുന്നു.അത് പോലെ ചിത്രത്തിന് മൊത്തത്തില്‍ ഒരു പൂര്‍ണത കിട്ടിയതായി തോന്നിയില്ല.ഒരു പക്ഷെ രണ്ടാം ഭാഗം വരും എന്ന പ്രതീക്ഷ നല്‍കുന്ന സ്ഥലത്താണ് ചിത്രം നിര്‍ത്തുന്നത്.

Finalizando:-മികച്ച കൊറിയ ത്രില്ലര്‍ ചിത്രം എന്ന അവകാശ വാദം ഒന്നും ഈ ചിത്രത്തിന് യോജിക്കില്ല,പ്രത്യേകിച്ചും ക്ലൈമാക്സിലേക്ക് പോകുമ്പോള്‍ പ്രേക്ഷകരില്‍ നിന്നും കൂടുതല്‍ കാര്യങ്ങള്‍ ഒളിപ്പിച്ചിരിക്കുന്നതായി തോന്നി.നേരത്തെ പറഞ്ഞ പോലെ മികച്ച ത്രില്ലര്‍ എന്ന ഫീല്‍ നല്കുന്നില്ലെങ്കിലും ശരാശരിക്കു മുകളില്‍ നില്‍ക്കുന്ന ഒന്നാണ് ' Musudan'


854.Musudan
Korean,2016
Thriller,Mystery
MHV Rating:✪✪✪

Director: Goo Mo
Writer: Goo Mo
Stars: Ji-han Do, Lee Ji-ah, Dong-yeong Kim

No comments:

Post a Comment

1835. Oddity (English, 2024)