Wednesday 14 February 2018

844.THE OUTLAWS(KOREAN,2017)



സിയോളിനെ ഭയപ്പെടുത്തിയ യഥാര്‍ത്ഥ ഗുണ്ടാ സംഘങ്ങളുടെ കഥ:'The Outlaws'


    കൊറിയന്‍-ചൈനീസ് വംശജരുടെ 'Black Dragon Gang' പണത്തിനായി എന്തും ചെയ്യും.ഒരു ദാക്ഷിണ്യവും ഇല്ലാതെ അവര്‍ മരിക്കുന്നത് വരെ മനുഷ്യ ശരീരത്തില്‍ അവരുടെ ആയുധങ്ങള്‍ കയറ്റി ഇറക്കും ഒരു മാതിരി ഉന്മാദാവസ്ഥയില്‍ ഉള്ളവരെ പോലെ.നിലവില്‍ അവരവരുടെ സ്ഥലങ്ങളില്‍ മാത്രം ഒതുങ്ങി കൂടിയിരുന്ന ഗുണ്ടാ സംഘങ്ങള്‍ പ്പോലും ഇവരുടെ ക്രൂരതയ്ക്ക് ഇരയായി.ജാംഗ് ചെന്‍ (Yoon Kye-Sang) ആണ് അവരുടെ സംഘത്തലവന്‍.ക്രൂരതയുടെ പര്യായം എന്നൊക്കെ പറയാവുന്ന കഥാപാത്രം.


   2007 ല്‍ സിയോളില്‍ പോലീസ് ഇത്തരത്തില്‍ ഉള്ള ഗുണ്ടാ സംഘങ്ങളെ തകര്‍ക്കാന്‍ ആയി നടത്തിയ “Heuksapa Incident” നെ ആസ്പദമാക്കിയാണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്.പോലീസ് ഉദ്യോഗസ്ഥന്‍ ആയ മാ സുക് ഡോ(Ma Dong-Seok) ആണ് ചിത്രത്തില്‍ പോലീസിന്റെ നീക്കങ്ങള്‍ക്ക്‌ ചുക്കാന്‍ പിടിക്കുന്നത്‌.മാ ദോംഗ് സിയോക്കിന്റെ മികവുറ്റ,മാസ് എന്നൊക്കെ വിളിക്കാവുന്ന കഥാപാത്രം ആണ് ഈ ചിത്രത്തിലെ പോലീസ് ഉദ്യോഗസ്ഥന്‍.കൊറിയന്‍ വേരുകള്‍ ഉള്ള ചൈനീസ് വംശജര്‍ അവരുടെ വാസസ്ഥലമായി സിയോളില്‍ ഒരു 'ചൈന ടൌണ്‍' തന്നെ നിര്‍മിച്ചിരുന്നു.
പോലീസ് നേരത്തെ ഉള്ള ഗുണ്ടാ സംഘങ്ങളെ തന്ത്രപരമായി തന്നെ അധികം ആക്രമണങ്ങളില്‍ ഏര്‍പ്പെടുത്താതെ നിയന്ത്രിച്ചിരുന്ന സമയം ആണ് എല്ലാവരുടെയും ശത്രു ആയി 'Black Dragon Gang' അവിടേക്ക് വരുന്നത്.അവരുടെ മുന്‍പെങ്ങും കണ്ടിട്ടില്ലാത്ത വിധം ക്രൂരതകള്‍ തുടങ്ങിയപ്പോള്‍ എല്ലാവരുടെയും ഉദ്ദേശം ഒന്ന് മാത്രമായി.ബാധിക്കപ്പെട്ട എല്ലാവരും പുതിയ ഗ്യംഗിന്റെ അവസാനത്തിനായി പരിശ്രമിക്കുന്നു പോലീസുകാരുടെ സഹായത്തോടെയും അല്ലാതെയും.തീര്‍ച്ചയായും രക്തം ധാരാളം ഒഴുകും.ആ രക്തചൊരിച്ചിലിന്റെ കഥയാണ് 'The Outlaws' ബാക്കി അവതരിപ്പിക്കുന്നത്‌.

  ഒരു ഗാംഗ്സ്ട്ടര്‍ ചിത്രം എന്ന നിലയിലുപരി മികച്ച ഒരു ത്രില്ലര്‍ കൂടി ആണ് 'The Outlaws'.പൊതുവേ ക്രൂരതയുടെ പര്യായമായി പലപ്പോഴും ചിത്രീകരിക്കപ്പെട്ട ചൈനീസ് കൊറിയന്‍ വംശജരുടെ പ്രവൃത്തികളുടെ നേര്‍പ്പതിപ്പ് എന്ന നിലയില്‍ ചിത്രത്തിന് നിരൂപക പ്രശംസ ലഭിച്ചിരുന്നു.സ്വതവേ ഗാംഗ്സ്ട്ടര്‍ ചിത്രങ്ങളില്‍ 'ഗോഡ് ഫാദര്‍' സിനിമയുടെ അനുകരണങ്ങള്‍ കാണപ്പെടുമെങ്കിലും ഇവിടെ അത്തരത്തില്‍ ഉള്ള അവസരങ്ങള്‍ പരമാവധി ഒഴിവാക്കിയിട്ടും ഉണ്ട്.ഇടയ്ക്കിടെ കടന്നു പോകുന്ന ബ്ലാക്ക് ഹ്യൂമറിലൂടെ പല കഥാപാത്രങ്ങളെയും അവതരിപ്പിക്കുന്നുണ്ട്.ഒരിക്കല്‍ കണ്ടു മറക്കാവുന്ന ചിത്രങ്ങളില്‍ നിന്നും ഏറെ ദൂരെയാണ് 'The Outlaws'.വയലന്‍സ് രംഗങ്ങള്‍ ഒക്കെ ചിത്രത്തിന്റെ പ്രമേയത്തോട് തീര്‍ച്ചയായും ഒത്തു ചേര്‍ന്ന് പോകുന്നുണ്ട്.

  Finalizando:-സ്ഥിരം കൊറിയന്‍ ഗാംഗ്സ്ട്ടര്‍ ചിത്രങ്ങളില്‍ നിന്നും ഏറെ വ്യത്യസ്തമായി കഥാപാത്രങ്ങളുടെ വ്യക്തിപരമായ അധികം detailing ഇല്ലാതെ പൂര്‍ണമായും അതിഭാവുകത്വം ഏറെ ഇല്ലാതെ ഒരു സിനിമ എന്ന മീഡിയയോട് പരമാവധി നീതി പുലര്‍ത്തിയിട്ടുണ്ട് 'The Outlaws'.തീര്‍ച്ചയായും കാണാന്‍ താല്‍പ്പര്യമുള്ള ചിത്രങ്ങളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്താന്‍ പറ്റിയത്!!


844.The Outlaws
Korean,2017
Thriller,Action,Crime

MHV Rating:✪✪✪✪

Director: Yoon-Seong Kang
Stars: Ma Dong-Seok,Gwi-hwa Choi, Sun-gyu Jin, Jae-yoon Jo

movieholicviews.blogspot.ca

No comments:

Post a Comment

1835. Oddity (English, 2024)