Monday 12 February 2018

841.THE LUCKY MAN(ENGLISH,2018)




'The Lucky Man' ,ഫാന്ടസിയില്‍ പൊതിഞ്ഞ ക്രൈം സിനിമ.


    'ദൈവ വിളി' ലഭിച്ചു എന്ന് പറഞ്ഞു പലരും നടത്തുന്ന പൊള്ളയായ അത്ഭുത പ്രവൃത്തികള്‍ അല്‍പ്പം ലോജിക്കിലൂടെ ചിന്തിക്കുമ്പോള്‍ അതിന്റെ എല്ലാം അര്‍ത്ഥ ശൂന്യത മനസ്സിലാകും.എന്നാല്‍ ഇത്തരം അത്ഭുത പ്രവൃത്തികള്‍ വിശ്വസിക്കുന്ന ധാരാളം ആളുകള്‍ ,അതും അത്യാവശ്യം വിദ്യാഭ്യാസം നേടിയവരില്‍ പോലും ഉണ്ടെന്നുള്ളത് ആണ് ഏറ്റവും വലിയ അത്ഭുതം.ഈ അടുത്ത് മരണപ്പെട്ടു പോയ ഒരു കുഞ്ഞിനെ ജീവിപ്പിക്കുന്ന ദൈവത്തിന്റെ പ്രതിനിധിയുടെ വീഡിയോ കണ്ടിരുന്നു.മുന്ക്കാലത്ത് അന്തരീക്ഷത്തില്‍ നിന്നും ഭസ്മം,ടൈറ്റന്‍ വാച് എന്നിവ ഒക്കെ മാജിക് പോലെ ആയിരുന്നു അവര്‍ 'സൃഷ്ടിചിരുന്നതെങ്കില്‍',ഇന്ന് മനുഷ്യ ജീവന്‍ വരെ കൊടുക്കുന്നത്ര ഫ്രോഡ് പരിപാടി ആയി മാറിയിട്ടുണ്ട്.അന്നും ഇന്നും ഇതിനെല്ലാം ഉള്ള മറുപടി ഒന്ന് മാത്രം.അവര്‍ക്ക് ഈ അത്ഭുത പ്രവൃത്തികള്‍ ഏതെങ്കിലും ആശുപത്രിയില്‍ ചെയ്തു കൂടെ?

  എന്തായാലും 'The Lucky Man' ഇത്തരം ഒരു പ്രമേയം ആണ് കൈകാര്യം ചെയ്യുന്നത്.Indie സിനിമകളുടെ വിഭാഗത്തില്‍പ്പെടുന്ന 'The Lucky Man' ,മയക്കുമരുന്നിനു അടിമയായ ഒരു പാസ്റ്ററിന്റെ കഥയാണ് അവതരിപ്പിക്കുന്നത്‌.Rev.Johnny James (Jesse James) എന്ന പേരില്‍ അധികം ശ്രദ്ധിക്കപ്പെടാതെ കിടക്കുന്ന പള്ളികളില്‍ ഗേള്‍ ഫ്രണ്ട് ആയ റെബേക്കയുടെ (Mariana Paola Vicente) ഒപ്പം ആണ് ജോണി തന്റെ തട്ടിപ്പുകള്‍ക്കായി ഇറങ്ങുന്നത്.ആഡംബര ജീവിതം ആഗ്രഹിക്കുന്ന റെബേക്കയും മയക്കു മരുന്നിനു അടിമയായ ജോണിയും അവരുടെ 'അത്ഭുത'പ്രവൃത്തികളും ആയി പല സ്ഥലങ്ങളും സഞ്ചരിക്കുന്നതിന്റെ ഇടയില്‍ ഒരു ദിവസം ജോണിക്ക് യഥാര്‍ത്ഥത്തില്‍ അത്ഭുത പ്രവൃത്തികള്‍ ചെയ്യാന്‍ ഉള്ള കഴിവ് ലഭിക്കുന്നു.എന്നാല്‍ ആ കഴിവ് അവരെ ധാരാളം പ്രശ്നങ്ങളില്‍ കൊണ്ട് എത്തിക്കുന്നു.


   ജോണിയ്ക്ക് പുതുതായി ലഭിച്ച കഴിവ് എന്തിനു വേണ്ടി ഉപയോഗിക്കണം എന്ന് പോലും അറിയാത്ത അത്ര അപക്വമായ മനസ്സിന് ഉടമ ആയിരുന്നു.ജോണിയുടെ ജീവന് പോലും അപകടകരമായി പുതിയ കഴിവ് മാറുന്നതാണ് ചിത്രത്തിന്റെ ബാക്കി കഥ.ഒരു ഫാന്റസി സിനിമ എന്ന നിലയില്‍ കഥയുടെ പ്രമേയത്തിന് ഇളവു കൊടുക്കാം.പ്രത്യേകിച്ചും ചിത്രം പറയാന്‍ ഉദ്ദേശിച്ചത് അത്തരം കഴിവുകള്‍ ഒരു മനുഷ്യന് ലഭിച്ചാല്‍ ഉള്ള അപകടത്തെ കുറിച്ചും ആകും.'ടൈം ട്രാവല്‍' സിനിമകളില്‍ ഏതെങ്കിലും ഒരു സാഹചര്യം മാറ്റുമ്പോള്‍ പിന്നീട് ഉണ്ടാകുന്ന മാറ്റം പോലെ ഒന്ന് ചിത്രത്തിന്റെ മുഖ്യമായ ഒരു ഭാഗം ആകുന്നും ഉണ്ട്.

 Finalizando:വന്‍കിട ഹോളിവുഡ് ചിത്രങ്ങളുടെ വര്‍ണപ്പകിട്ട് ഒന്നുമില്ലാതെ അവതരിപ്പിച്ച ഒരു കൊച്ചു ചിത്രം ആണ് 'The Lucky Man'.തീര്‍ച്ചയായും കണ്ടിരിക്കേണ്ട ചിത്രങ്ങളില്‍ ഒന്നും ഇടം പിടിക്കുന്നില്ലെങ്കിലും പ്രേക്ഷകന് ശരാശരി തൃപ്തി നല്‍കുന്ന ഒന്നാണ്'.


841.The Lucky man
 English,2018
Crime,Fantasy

MHV rating:✪✪½

Director: Norman Gregory McGuire
Writer: Norman Gregory McGuire
Stars: Mariana Paola Vicente, Jesse James, Burton Gilliam



No comments:

Post a Comment

1835. Oddity (English, 2024)