Sunday 11 February 2018

838.THE BLUEBERRY HUNT(ENGLISH,2016)


'The Blueberry Hunt' ഗ്രാഫിക്സ് നോവല്‍ രീതിയില്‍ പാകപ്പെടുത്തിയ ദൃശ്യാവിഷ്ക്കാരം, സിനിമ എന്ന കലയോട് നീതി പുലര്‍ത്തിയിരുന്നോ?



സ്വന്തം വളര്‍ത്തു നായ്ക്കു 'കുട്ടപ്പന്‍ പട്ടി' എന്ന വ്യത്യസ്തമായ പേര് തിരഞ്ഞെടുത്ത അയാളെ എല്ലാവരും 'കേണല്‍' എന്നാണു വിളിച്ചിരുന്നത്‌.നാട്ടുകാര്‍ക്ക് അതില്‍ കൂടുതല്‍ വിവരം അയാളെ കുറിച്ചില്ലായിരുന്നു.എന്നാല്‍ ഒറ്റപ്പെട്ട സ്ഥലത്ത്,CCTV ക്യാമറകളുടെ സഹായത്തോടെ ശത്രുക്കളെ നേരിടാന്‍ അയാള്‍ ഒരുങ്ങിയിരുന്നു.അയാള്‍ക്ക്‌ വിലപെട്ട ഒന്ന് സംരക്ഷിക്കാനായി.


     തന്റെ ഏകാന്തമായ ജീവിതം,അതിനു ഒരു വലിയ വില ഇട്ടു 'കേണല്‍' ആ തോട്ടത്തില്‍ സംരക്ഷിക്കാന്‍ ശ്രമിക്കുന്നു.സ്വതവേ പരുക്കന്‍ ആയിരുന്നുവെങ്കിലും ഭയം അയാളെ അലട്ടിയിരുന്നു.ഒരു പക്ഷെ ജീവിതത്തില്‍ ഇനി പ്രതീക്ഷിക്കുന്ന വിരമിക്കല്‍ മുംബയില്‍ തന്റെ പ്രിയപെട്ടവളുടെ ഒപ്പം പങ്കു വയ്ക്കാന്‍ അയാള്‍ ആഗ്രഹിച്ചിരുന്നു.ആ സമയമാണ് ഒരു പെണ്‍ക്കുട്ടിയെ കൂടി  അയാള്‍ക്ക്  സംരക്ഷിക്കേണ്ടി വരുന്നത്.കേണലിന്റെ  കച്ചവടത്തില്‍ യാദ്രിഛികമായി വരുന്ന വന്നെത്തിയ അവള്‍ക്ക് താന്‍ അവിടെ എത്താന്‍ കാരണം ആയ ബീഹാറി രാഷ്ട്രീയക്കാരന്‍ പിതാവിനേക്കാളും ഒറ്റയ്ക്കായ അമ്മ ആയിരുന്നു വിഷയം.പതുക്കെ 'Stockholm Syndrome' ബാധിച്ചത് പോലും അവള്‍ കേണലുമായി യോജിച്ചു പോകുന്നു.ഒരു പക്ഷെ അവിടെ നിന്നും രക്ഷപ്പെടാന്‍ വേറെ വഴിയില്ലതിരുന്നത് കാരണം അവള്‍ സ്വീകരിച്ച ഉപായം ആകാനും മതി.

   'The Blueberry Hunt',ഗ്രാഫിക്സ് നോവല്‍ പോലെയുള്ള തുടക്കം ചിത്രത്തെ കുറിച്ചുള്ള പ്രതീക്ഷകള്‍ കൂട്ടി.കാരണം,അത്തരത്തില്‍ ഉള്ള ഒരു ട്രീട്മെന്റ്റ് ആണ് പ്രതീക്ഷിച്ചത്."Atomic Blonde' ഒക്കെ പോലെ.കഥയില്‍ മൊത്തത്തില്‍ ഉള്ള നിഗൂഡമായ ചുറ്റുപ്പാടും എല്ലാം  ത്രില്ലര്‍ സിനിമ പ്രേക്ഷകനെ മോഹിപ്പിക്കും.എന്നാല്‍ ആ അവസരം ഉപേക്ഷിച്ച മട്ടായിരുന്നു സിനിമയില്‍ ഉടന്നീളം.തുടക്കത്തില്‍ കേണലിനെ തിരക്കി വരുന്ന ചെറുപ്പക്കാരന്‍ നല്‍കിയ ഒരു കൗതുകം പോലും ചിത്രത്തിന് പിന്നീട് കാത്തു സൂക്ഷിക്കാന്‍ ആയില്ല.വെറുതെ ഒരാളുടെ അവസാന സമയത്തെ കഥ പറഞ്ഞു പോകുന്നതായി തോന്നി.നസരുധീന്‍ ഷാ യ്ക്ക് പോലും പ്രത്യേകിച്ച് ഒന്നും ചെയ്യാന്‍ ഉണ്ടായിരുന്നതായി തോന്നിയില്ല.


 Finalizando:- പക്ഷെ വിശ്വസിക്കുക!!ചിത്രത്തിന്റെ പ്രമേയത്തിന് നല്ല സാധ്യതകള്‍ ഉണ്ട്,മികച്ച ഒരു ഡാര്‍ക്ക് ത്രില്ലര്‍ ആകാന്‍.കഥാപാത്രങ്ങള്‍ക്കും അപ്പുറം സംഭവങ്ങള്‍ കൂടി വികസിപ്പിച്ചിരുന്നെങ്കില്‍ ചിത്രം വലിയ രീതിയില്‍ സംസാര വിഷയം ആയേനെ.കേരളത്തിലെ കാടുകളുടെ പ്രകൃതി ഭംഗിയില്‍ മാത്രം ഒതുങ്ങേണ്ട ഒന്നായിരുന്നില്ല 'The Blueberry Hunt'

838.The Blueberry Hunt
      English,2016
      Thriller

MHV Rating:✪✪½

Director: Anup Kurian
Writer: Anup Kurian
Stars: Kartik Elangovan, Vinay Forrt, Aahana Kumra

movieholicviews.blogspot.ca

No comments:

Post a Comment

1835. Oddity (English, 2024)