Thursday 15 February 2018

846.FORGOTTEN(KOREAN,2017)




'Forgotten': ഓര്‍മകളിലേക്ക് ഉള്ള ഒരു കൊറിയന്‍ സിനിമ യാത്ര.

മഴയുള്ള ആ രാത്രി ആയിരുന്നു സിയോക് യൂവിനെ വാനില്‍ വന്ന ആളുകള്‍ തട്ടിക്കൊണ്ടു പോകുന്നത് സഹോദരന്‍ ആയ സിയോക് ജിന്‍ കാണുന്നത്.അവനെ കൊണ്ട് ശ്രമിക്കാവുന്നത്ര നോക്കിയിട്ടും സഹോദരനെ രക്ഷിക്കാന്‍ കഴിഞ്ഞില്ല.എന്നാല്‍ ദിവസങ്ങള്‍ക്കു ശേഷം സഹോദരന്‍ തിരിച്ചെത്തിയപ്പോള്‍ സിയോക് ജിന്നിന് സംശയങ്ങള്‍ ഏറി.തിരികെ വന്നത് തന്റെ സഹോദരന്‍ ആണോ?തന്റെ ചുറ്റും ഉള്ളവര്‍ക്ക് എന്തെങ്കിലും മാറ്റം ഉണ്ടോ?അതോ എല്ലാം തന്റെ തോന്നല്‍ ആണോ?താന്‍ കഴിക്കുന്ന മരുന്നുകള്‍ ആണോ തന്നെ കൊണ്ട് അങ്ങനെ തോന്നിപ്പിക്കുന്നത്?





    'Forgotten' എന്ന കൊറിയന്‍ ചിത്രത്തിന്റെ മൂല കഥ ഇതാണ്.സന്തോഷകരമായി മുന്നോട്ടു പൊയ്ക്കൊണ്ടിരുന്ന കുടുംബത്തില്‍ ഇളയ പുത്രനായ സിയോക് ജിന്നിന്റെ റോള്‍ മോഡല്‍ മൂത്ത സഹോദരന്‍ ആയ സിയോക് യൂവാണ്.മികവിന്റെ അടയാളമായി അവന്‍ എന്നും നോക്കി കാണുന്നത് എന്നും സ്വന്തം സഹോദരനെ ആണ്.എന്നാല്‍ പുതിയ താമസ സ്ഥലത്ത് എത്തിയതിനു ശേഷം നടന്ന സംഭവങ്ങള്‍ വിചിത്രമായി സിയോക് ജിന്നിന് തോന്നി തുടങ്ങി.ഒരു കൊറിയന്‍ മിസ്റ്ററി ചിത്രത്തെ സംബന്ധിച്ച് പ്രേക്ഷകന്‍ പ്രതീക്ഷിക്കുന്ന എല്ലാം ചിത്രം തുടക്കം നല്‍കുന്നുണ്ട്.

  എന്നാല്‍ ചിത്രം അപ്രതീക്ഷിതമായി വേറെ ഒരു തലത്തിലേക്ക് പിന്നീട് മാറുന്നുണ്ട്.അത് വരെ മുന്നില്‍ കണ്ടു കൊണ്ടിരുന്ന കഥയില്‍ നിന്നും മാറുന്ന അപ്രതീക്ഷിതമായ വഴിത്തിരിവുകള്‍.കഥയിലെ നിഗൂഡതകള്‍ ഏറെയാണ്‌.പലതും അത് വരെ കണ്ടു കൊണ്ടിരുന്ന കഥാപാത്രങ്ങളുടെ വ്യക്തിത്വം പോലും മാറ്റി മറിയ്ക്കുന്നവ.പ്രേക്ഷകനെ ഒരു കറുത്ത തുണി കൊണ്ട് കണ്ണ് മൂടിക്കെട്ടി പിന്നീട് തുറന്നു കാണിക്കുന്ന ഒരു പ്രതീതി.ആ കാഴ്ചകള്‍ സിനിമയുടെ അവസാന പേരുകള്‍ എഴുതി കാണിക്കുന്നത് വരെ തുടരുന്നു.'It seemed predictable at first.But a total changeover in story happened later'


  സിനിമയുടെ അവതരണ രീതികളില്‍ വലിയ വ്യത്യസ്തത ഒന്നും അവകാശപ്പെടാന്‍ 'Forgotten' നു കഴിയില്ല.ഭൂരിഭാഗവും മഴയും ഇരുട്ടും നിരങ്ങ 'ക്ലീഷേ' ആണ്.പക്ഷേ അവതരിപ്പിച്ച കഥ,അപ്രതീക്ഷിതമായ ട്വിസ്റ്റുകള്‍ എല്ലാം ചേര്‍ന്ന് മികച്ച ഒന്നായി മാറ്റിയിരിക്കുന്നു.കൊറിയന്‍ സിനിമയുടെ പ്രേക്ഷകര്‍ക്ക്‌ ഇഷ്ടമാകും!!

846.Forgotten
       Korean,2017
      Mystery

MHV Rating✪✪✪½

Director: Hang-jun Zhang
Writer: Hang-jun Zhang
Stars: Ha-Neul Kang, Mu-Yeol Kim, Seong-kun Mun 

No comments:

Post a Comment

1835. Oddity (English, 2024)