Monday 12 February 2018

842.THE EXCLUSIVE:BEAT THE DEVIL's TATTOO(KOREAN,2015)



The Exclusive:Beat the Devil's Tattoo,സ്ക്കൂപ്പുകളുടെ പിന്നാലെ പായുന്ന മാധ്യമ ലോകത്തിന്റെ കഥ 'പരമ്പര കൊലപാതകത്തിലൂടെ'.

മ്യൂ-ഹ്യുക്കിനു(Jung-suk Jo) അവസാനം ഒരു സ്ക്കൂപ് ലഭിക്കുന്നു.  വാര്‍ത്താ മാധ്യമങ്ങളുടെ നവ ലോകത്തിലെ പ്രസക്തി വെറുതെ സാധാരണ വാര്‍ത്തകള്‍ ജനങ്ങളുടെ ഇടയില്‍ എത്തിക്കുക എന്നതില്‍ നിന്നും മാറിയ സാഹചര്യത്തില്‍ വാശിയോടെ 'ബ്രേകിംഗ് ന്യൂസ്'/'എക്സ്ക്ലൂസിവുകള്‍' നല്‍കുക എന്നതായി മാറിയിട്ടുണ്ട്.ഓരോ പത്രപ്രവര്‍ത്തകനും രാവിലെ സ്വപ്നം കാണാന്‍ ശ്രമിക്കുക ഇത്തരം 'സ്കൂപ്പ്'കള്‍ ആയിരിക്കും എന്ന് കരുതുന്നു.കച്ചവട താല്‍പ്പര്യങ്ങള്‍ക്ക് അനുസരിച്ചുള്ള നിലനില്‍പ്പിനു ഏറ്റവും ആവശ്യമായ ഘടകം ആണ് ഇത്.

  പത്രപ്രവര്‍ത്തകന്‍ ആയിരുന്നുവെങ്കിലും ജോലിയില്‍ മാറിയ സാഹചര്യങ്ങള്‍ അനുസരിച്ചുള്ള ഫലങ്ങള്‍ കൊണ്ട് വരുന്നതില്‍ മ്യൂ-ഹ്യൂക് ഒരു പരാജയം ആയിരുന്നു.ഒരു അവസരത്തില്‍ അയാളുടെ കടും പിടുത്തം കാരണം ജോലി പോലും പോകും എന്ന അവസ്ഥ ഉണ്ടായി.ആ സമയത്താണ് കൊറിയയില്‍ 7 ആളുകളുടെ എങ്കിലും മരണത്തിനു കാരണം എന്ന രീതിയില്‍ ഉള്ള ഒരു പരമ്പര കൊലപാതകിയെ കുറിച്ചുള്ള ഭീതി പടരുന്നത്‌.ഒരു ദിവസം അയാളെ കുറിച്ച് അറിയാമെന്നു പറഞ്ഞു മ്യൂ-ഹ്യൂക്കിനു ഒരു ഫോണ്‍ കോള്‍ ലഭിക്കുന്നു.നിയമപരമായ രീതിയില്‍ അല്ലാതെ രാജ്യത്ത് കഴിയേണ്ടി വരുന്ന ഒരു യുവതി ആണ് കോള്‍ വിളിച്ചത്.അവള്‍ക്കു വെളിപ്പെടുത്താന്‍ ഉള്ളത് ആ കൊലപാതകിയെ കുറിച്ചുള്ള വിവരങ്ങളും.പ്രാഥമിക അന്വേഷണത്തില്‍ അവിടെ താമസിക്കുന്ന ആള്‍ ആണ് കൊലപാതകി എന്ന് മ്യൂ-ഹ്യൂക് വിശ്വസിക്കുന്നു.



  അയാള്‍ അത് റിപ്പോര്‍ട്ട് ചെയ്യുകയും പെട്ടെന്ന് തന്നെ അയാളുടെ ഔദ്യോഗിക ജീവിതത്തിനു താരത്തിളക്കം ലഭിക്കുകയും ചെയ്തു.കേസന്വേഷണം പോലും അയാളുടെ റിപ്പോര്‍ട്ടുകളെ ആസ്പദമാക്കി മാറി.എന്നാല്‍ മ്യൂ-ഹ്യൂക്കിന്റെ ചിന്തകള്‍ ശരി ആയിരുന്നോ?അയാള്‍ ഒരു കുരുക്കില്‍ അകപ്പെടുക ആയിരുന്നോ?ബാക്കി ചിത്രം ആ കഥ ആണ് അവതരിപ്പിക്കുന്നത്‌.

കോമഡിയില്‍ തുടങ്ങിയ ചിത്രം പിന്നീട് അല്‍പ്പം സീരിയസ് ആയി മാറുകയും ഒരു കുറ്റാന്വേഷണ ചിത്രമായി പരിണമിക്കുകയും ചെയ്യുന്നു.ഇതിന്റെ ഒപ്പം ജീവിതത്തില്‍ പരാജയം ആയി മാറുമായിരുന്ന ഒരു മനുഷ്യനെ ആ ചിന്തയില്‍ അയാളുടെ ഭാര്യയില്‍ ഉണ്ടാക്കിയ മാറ്റങ്ങളും അവതരിപ്പിച്ചിരിക്കുന്നു.ഇമോഷണല്‍ രംഗങ്ങളിലേക്ക് ആ സന്ദര്‍ഭങ്ങള്‍ സിനിമയെ മാറ്റുന്നു.സ്ഥിരം പരമ്പര കൊലയാളികളെ കുറിച്ചുള്ള സിനിമകളില്‍ നിന്നും ഈ ചിത്രത്തെ വ്യത്യസ്തം ആക്കുന്നത് ഇത്തരം ചില ഘടകങ്ങള്‍ ആണ്.പ്രത്യേകിച്ചും ന്യൂസ് റൂമുകളിലെ പിന്നാമ്പുറ കഥകള്‍ എല്ലാം രസകരമായിരുന്നു ഒപ്പം കേസില്‍ ഓരോ വാക്കിലും അതിനനുസരിച്ച് ഓടുന്ന പത്രപ്രവര്‍ത്തകരും.വാര്‍ത്തകള്‍ക്ക് പിന്നിലെ വിമര്‍ശനം ആണ് ഈ ചിത്രം പലപ്പോഴും, ഒപ്പം നല്ലൊരു ക്രൈം ചിത്രവും.

 Finalizando:പൊതുവേ ഇത്തരം തീമുകള്‍ അവതരിപ്പിക്കുമ്പോള്‍ ഉള്ള ഇരുണ്ട അന്തരീക്ഷവും മഴയും ഒക്കെ ചിത്രത്തിന് അന്യമാണ്.എങ്കിലും എല്ലാ ചേരുവകകളും നന്നായി ചേര്‍ത്ത ഒരു വിമര്‍ശനാത്മക ചിത്രം എന്ന നിലയിലും മികവു അര്‍ഹിക്കുന്നു.കാണാന്‍ മറക്കണ്ട.!!

842.Exclusive:Beat The Devil's Tattoo
 Korean,2015
Thriller,Crime,Comedy

MHV Rating:✪✪✪½
Director: Deok Noh
Stars: Seong-woo Bae, Jung-suk Jo, Eui-sung Kim

movieholicviews.blogspot.ca

No comments:

Post a Comment

1835. Oddity (English, 2024)