Tuesday, 25 August 2015

482.X+Y(ENGLISH,2014)

482.X+Y(ENGLISH,2014),|Drama|,Dir:-Morgan Matthews,*ing:-Asa Butterfield, Rafe Spall, Sally Hawkins

    X+Y കൈകാര്യം ചെയ്യുന്ന വിഷയം സമൂഹത്തില്‍ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തം ആയ കഴിവ് പ്രകടിപ്പിക്കുന്ന കുട്ടികളുടെ കഥ ആണ് അവതരിപ്പിക്കുന്നത്‌.മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തര്‍ ആകുമ്പോള്‍ അവര്‍ ബുദ്ധി ശക്തിയിലും ഗണിത ശാസ്ത്രത്തിലും അപാരമായ കഴിവുകള്‍ പ്രകടിപ്പിക്കുന്നു.എന്നാല്‍ അതിന്‍റെ പ്രതിഫലമായി അവര്‍ക്ക് നല്‍കേണ്ടി വരുന്നത് സാമൂഹിക ജീവിതത്തില്‍ നിന്നും അകന്നു കഴിയേണ്ടി വരുന്ന അവസ്ഥയാണ്.Nerd,Geek എന്നൊക്കെ വിളിപ്പേരില്‍ പരിഹാസരൂപേണയും അല്ലാതെയും വിളിക്കപ്പെടുന്ന ഇവര്‍ക്ക് അവരുടെ ശരീരവും മനസ്സും നല്‍കുന്ന ചെറിയ കുഴപ്പങ്ങള്‍ കാണാറും ഉണ്ട്."Beautiful Young Minds" എന്ന BBC2 അവതരിപ്പിച്ച ഡോക്യുമെന്‍ററി കൈകാര്യം ചെയ്തതും 2006 ലെ International Mathematical Olympiad ല്‍ പങ്കെടുത്ത Daniel Lightwing എന്ന കുട്ടി ഉള്‍പ്പെടുന്ന പ്രത്യേക കഴിവുകള്‍ ഉള്ളവരെ കുറിച്ചുള്ള ഫീച്ചര്‍ ആയിരുന്നു.Autism എന്ന അവസ്ഥയുടെ പല വകഭേദങ്ങളും ആ അതിബുദ്ധിമാന്മാരായ കുട്ടികളില്‍ കണ്ടെത്തുന്നതിനെ ബന്ധിപ്പിച്ചു കൊണ്ടായിരുന്നു.

   Daniel Lightwing ഈ ചിത്രത്തില്‍ നാഥാന്‍ എലിസ് ആയി മാറുന്നു.ചെറുപ്പത്തില്‍ തന്നെ അസാധാരണമായ ബുദ്ധിവളര്‍ച്ച പ്രകടിപ്പിച്ച അവനു എന്നാല്‍ ഗണിത ശാസ്ത്രത്തോട്‌ ഉള്ള അഭിരുചി കണ്ടെത്തിയതിനോടൊപ്പം അവനു സമൂഹത്തില്‍ ജീവിക്കാന്‍ ബുദ്ധിമുട്ട് ഉണ്ടാകുന്ന അവസ്ഥ ഉള്ളതായും ഡോക്റ്റര്‍ കണ്ടെത്തുന്നു.ഒരു അപകടത്തില്‍ അവനു ഏറെ ഇഷ്ടം ഉള്ള പിതാവ് മരിച്ചതിന് ശേഷം സ്വയം ഉള്‍വലിഞ്ഞ അവന്‍ സാമൂഹിക ജീവിതം ഉപേക്ഷിച്ച് ഗണിത ശാസ്ത്രത്തില്‍ മാത്രം സന്തോഷം കണ്ടെത്തുന്നു.സ്വന്തം അമ്മയായി പോലും ഒരു നല്ല ബന്ധം സൂക്ഷിക്കുന്നതില്‍ അവന്‍ പരാജയപ്പെടുന്നു.നാഥാനെ ചെറുപ്പത്തില്‍ തന്നെ കണക്കില്‍ പ്രത്യേക പരിശീലനത്തിനായി അവന്റെതിനോട് സമാനമായ എന്നാല്‍ ചലനങ്ങളില്‍ പ്രശ്നം ഉള്ള ഹംഫ്രിസിന്റെ അടുക്കല്‍ പരിശീലനത്തിന് വിടുന്നു.ഹംഫ്രീസിന്റെ ജീവിതം ഒരു ദുരിതം ആയിരുന്നു എല്ലാം കൊണ്ടും..International Mathematical Olympiad ല്‍ പങ്കെടുക്കുന്ന ബ്രിട്ടന്‍ ടീമില്‍ അംഗം ആവുകയായിരുന്നു പിന്നീട് ഹംഫ്രീസിന്റെ കീഴില്‍ പരിശീലിച്ച നാഥാന്റെ ഉദ്ദേശം.

   എന്നാല്‍ ഈ തീരുമാനം നാഥാന്റെ ജിവിതത്തിലെ ഏറ്റവും വലിയ വഴിത്തിരിവ് ആവുകയായിരുന്നു.അവനു അന്യമാണെന്ന് കരുതിയ ഒരു ജീവിതം പുറത്തു ഉണ്ടെന്നുള്ള വിശ്വാസം അവനു ഉണ്ടായി.അതെങ്ങനെ എന്നാണ് ബാക്കി ചിത്രം അവതരിപ്പിക്കുന്നത്‌.Keaton Henson എന്ന ബ്രിട്ടീഷ് ഗായകനെ ഈ ചിത്രം കാണുന്നത് വരെ ഒരു അറിവും എനിക്കില്ലായിരുന്നു.എന്നാല്‍  ഈ ചിത്രത്തിലെ അഞ്ചു പാട്ടുകളിലൂടെ ഇഷ്ടപ്പെട്ട ഗായകന്മാരുടെ കൂട്ടത്തില്‍ ആയി ഈ Folk ഗായകനും.

  വൈകാരികം ആയി ഈ ചിത്രം പല സ്ഥലത്തും നൊമ്പരപ്പെടുത്തുകയും സന്തോഷിപ്പിക്കുകയും ചെയ്യുന്നുണ്ട്.നാഥാന്റെ അമ്മയോട് അവന്‍ കാണിക്കുന്ന അവഗണന വേദന ആകുന്നെങ്കിലും അവന്റെ അച്ഛനോടൊപ്പം ഉള്ള ഓര്‍മകള്‍ സിനിമയില്‍ തന്നെ ഒരു പോസിറ്റീവ് എനര്‍ജി ആണ് നല്‍കുന്നത്.കഴിഞ്ഞ വര്‍ഷത്തെ വലിയ പുരസ്ക്കാര വേദികളില്‍ ഒന്നും ഈ ചിത്രത്തെ കുറിച്ചുള്ള പരാമര്‍ശം ഒന്നും ഇല്ലാത്തതു അത്ഭുതം ആയി തോന്നി.പ്രത്യേകിച്ചും ചിത്രം അവസാനം ഇത്തരം പ്രമേയങ്ങളില്‍ കാണുന്ന സ്ഥിരം ക്ലീഷയില്‍ നിന്നും മാറി ചലിക്കുന്നത്‌ തന്നെ ഒരു പുതുമ ആയി തോന്നി.ഈ അടുത്ത് ഇറങ്ങിയവയില്‍ മനസ്സില്‍ തങ്ങി നില്‍ക്കുന്ന കുറച്ചു കഥാപാത്രങ്ങളും രംഗങ്ങളും ഉള്ള ചിത്രം ആണ് X+Y.

More movie views @www.movieholicviews.blogspot.com

   

No comments:

Post a Comment