Tuesday, 18 August 2015

474.REPEATERS(ENGLISH,2010)

474.REPEATERS(ENGLISH,2010),|Thriller|Mystery|,Dir:-Carl Bessai,*ing:-Dustin Milligan, Amanda Crew, Richard de Klerk.

  ടൈം ലൂപ് പ്രമേയം ആയി ധാരാളം സിനിമകള്‍ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്.ഒരു പ്രത്യേക ദിവസത്തില്‍ അകപ്പെട്ടു പോയ കഥാപാത്രങ്ങള്‍ പ്രമേയം ആയ ചിത്രങ്ങള്‍.ആ ദിവസങ്ങള്‍ പിന്നെയും പിന്നെയും ആവര്‍ത്തിച്ചു കൊണ്ടിരിക്കും.Groundhog Day,Los cronocrímene,12:01 തുടങ്ങിയവ അവയില്‍ ചിലത് മാത്രം.അത്തരത്തില്‍ ഉള്ള ഒരു പ്രമേയം ആണ് ഈ ചിത്രത്തിലും ഉള്ളത്.

  Rehab Centre ല്‍ അയക്കപ്പെട്ട കയ്ല്‍,മൈക്കില്‍,സോണിയ എന്നിവര്‍ ആണ് ഈ ടൈം ലൂപ്പില്‍ അകപ്പെട്ടു പോകുന്നത്.ഒരു സ്വപ്നത്തില്‍ നിന്നും എണീറ്റ കയ്ല്‍ Rehab Centre ല്‍ വച്ച് പരിചയപ്പെട്ട സോണിയ ഭക്ഷണം കഴിക്കാന്‍ ഇരുന്ന മെസ് റൂമിലേക്ക്‌ പോകുന്നു.അവിടെ ഇനി എത്ര ദിവസം ബാക്കി അവിടെ കഴിയണം എന്നുള്ളത് മേശയില്‍ രേഖപ്പെടുത്തുന്ന സോണിയയെ കാണുന്നു.അവിടെ ഒരു പാത്രം താഴെ വീഴുന്നു.അല്‍പ്പ സമയം കഴിഞ്ഞു അവിടെ എത്തുന്ന മൈക്കിളിനെ അവിടെ ഉണ്ടായിരുന്ന ഒരാള്‍ കാല്‍ വച്ച് വീഴ്ത്തുന്നു.മൈക്കിളിന്റെ കയ്യിലെ പാത്രം താഴെ വീഴുന്നു.കയ്ല്‍ അതിന്‍റെ പേരില്‍ അടിയുണ്ടാക്കുന്നു.അന്ന് വൈകിട്ട് കൌണ്സിലിംഗ് നടക്കുമ്പോള്‍ അന്നത്തെ സംഭവങ്ങള്‍ വിവരിക്കാന്‍ കൌണ്‍സിലര്‍ ആയ ബോബ് ആവശ്യപ്പെടുന്നു.സഹോദരിയെ കാണാന്‍ പോയ കയലിനോട് സംസാരിക്കാന്‍  സഹോദരി തയ്യാറാകുന്നില്ല.ജയിലില്‍ ആയ പിതാവിനെ കാണാന്‍ പോയ മൈക്കിളിനോട് പിതാവ് ദേഷ്യപ്പെടുന്നു.ആശുപത്രിയില്‍ കിടക്കുന്ന പിതാവിനെ കാണാതെ സോണിയ തിരിച്ചു പോരുന്നു.മൂന്നു പേര്‍ക്കും അവരുടേതായ  പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു.എന്നാല്‍ അത് ഒരു ഗ്രൂപ്പില്‍ പറയാന്‍ കയ്ല്‍ തയ്യാറാകുന്നില്ല.മൈക്കിളിനും സമാന അഭിപ്രായം ആയിരുന്നു.അവര്‍ അവിടെ നിന്നും ഇറങ്ങി പോകുന്നു.

  അന്ന് രാത്രി മഴ ഉണ്ടായിരുന്നു.ടി വിയില്‍ റിസര്‍വോയറില്‍ ചാടി ആത്മഹത്യ ചെയ്യുന്ന ആളെ കുറിച്ചുള്ള വാര്‍ത്ത ടി വി യില്‍ പറയുന്നു.ആ സമയത്താണ് അത് സംഭവിച്ചത്.എങ്ങനെ ആണ് അവര്‍ ടൈം ലൂപ്പില്‍ അകപ്പെട്ടത്??ആ ടൈം ലൂപ്പില്‍ അവര്‍ അകപ്പെട്ടതിന്റെ ഉദ്ദേശം എന്താണ്?ജീവിതത്തില്‍ ഒരു രണ്ടാം അവസരം ആണോ അത്?  അവര്‍ അതില്‍ നിന്നും എങ്ങനെ പുറത്തു കിടക്കും?കൂടുതല്‍ അറിയാന്‍ ചിത്രം കാണുക.സിനിമയുടെ അവസാനം ഉള്ള അപ്രതീക്ഷിത ട്വിസ്റ്റ് കൂടി കാണുമ്പോള്‍ ചിത്രത്തെ കുറിച്ചുള്ള അഭിപ്രായം കൂടും.ഒരിക്കലും സംഭവിക്കാന്‍ സാധ്യത ഇല്ല എന്ന് കരുതുന്ന ടൈം ലൂപ് സിനിമകളിലെ കൗതുകം ഇഷ്ടം ഉള്ളവര്‍ക്ക് ഈ ചിത്രം ഇഷ്ടപ്പെടും.

more movie suggestions @www.movieholicvies.blogspot.com

   

No comments:

Post a Comment