Wednesday, 5 August 2015

453.THE BERLIN FILE(KOREAN,2013)

453.THE BERLIN FILE(KOREAN,2013),|Action|Drama|Thriller|,Dir:-Seung-wan Ryoo,*ing:-Jung-woo Ha, Suk-kyu Han, Seung-beom Ryu.

  ഹോളിവുഡ് സിനിമകളിലെ സ്ഥിരം തീം ആണ് സ്പൈ ചിത്രങ്ങള്‍.അതില്‍ പലതും മികച്ച സിനിമകള്‍ ആയി മാറിയിട്ടും ഉണ്ട്.കൊറിയന്‍ സിനിമയിലും ആ ജോനറില്‍ ചിത്രങ്ങള്‍ ഉണ്ട്.പ്രത്യേകിച്ചും ദക്ഷിണ-ഉത്തര കൊറിയകള്‍ തമ്മില്‍ ഉള്ള അസ്വസ്ഥമായ രാഷ്ട്രീയ അന്തരീക്ഷം ആ രാജ്യങ്ങളെ ചാര പ്രവൃത്തി അവരവരുടെ സുരക്ഷയ്ക്കായി ഉപയോഗിക്കാന്‍ നിര്‍ബന്ധിതര്‍ ആക്കുന്നു.ശരിക്കും ഈ ചിത്രത്തിന്‍റെ പ്രമേയവും ഈ രാജ്യങ്ങള്‍ തമ്മില്‍ ഉള്ള പ്രക്ഷുബ്ധം ആയ ചുറ്റുപാടുകള്‍ ആണ്.എന്നാല്‍ സിനിമാറ്റിക് ആയി ചില കാര്യങ്ങള്‍ ഒക്കെ ഉള്‍പ്പെടുത്തി കുറ്റം മൊത്തം ഒരു രാജ്യത്തില്‍ അടിച്ചേല്‍പ്പിക്കാന്‍ സംവിധായകന്‍ ശ്രമിക്കുന്നും ഇല്ല.

  ഈ ചിത്രത്തില്‍ മിക്ക രഹസ്യാന്വേഷണ ഏജന്‍സികളുടെയും പങ്കാളിത്തം കഥാപാത്രങ്ങള്‍ ആയും പരാമര്‍ശങ്ങള്‍ ആയും ഉള്‍പ്പെടുത്തി ഇതിനൊരു അന്താരാഷ്‌ട്ര ഫീല്‍ നല്‍കിയിട്ടുണ്ട്. ബെര്‍ലിനില്‍ നടക്കുന്ന നിയമവിരുദ്ധമായ ഒരു ആയുധ കച്ചവടം നടക്കുന്ന സീനിലൂടെ ആണ് ചിത്രം ആരംഭിക്കുന്നത്.യൂറി എന്ന  റഷ്യന്‍ ബ്രോക്കര്‍ ഇടന്നിലക്കാരന്‍ ആയി നടക്കുന്ന  കച്ചവടത്തില്‍ ഒരു ഭാഗത്ത്‌ അറബ് സ്വദേശിയും മറു ഭാഗത്ത്‌ ഉത്തര കൊറിയയില്‍ നിന്നും ഉള്ള അജ്ഞാതന്‍ ആയ  ആളും ആണ്.ഈ ഓപറേഷന്‍ തകര്‍ക്കാന്‍ ദക്ഷിണ കൊറിയയുടെ രഹസ്യാന്വേഷണ ഏജന്‍സി ആയ NIS ശ്രമിക്കുന്നുണ്ട്.എന്നാല്‍ പെട്ടന്നുണ്ടായ ഒരു ആക്രമണം ആ കച്ചവടം തകര്‍ത്തു.അപ്രതീക്ഷിതമായി അവിടെ എത്തിയ മൊസാദ്, അജ്ഞാതന്‍ ആയ ഉത്തര കൊറിയക്കാരനെ വെറുതെ വിടുകയും അവര്‍ക്ക് ആവശ്യം മറ്റു രണ്ടു പേരെയും ആണെന്ന് പറയുന്നു.

  അവിടെ നിന്നും രക്ഷപ്പെട്ട ഉത്തര കൊറിയയില്‍ നിന്നും ഉള്ള ആ അജ്ഞാതന്‍ ആരായിരുന്നു?NIS ലെ ജുംഗ് ജിന്‍ സൂ അയാളെ അന്വേഷിച്ച് ഇറങ്ങുന്നു.അയാള്‍ക്ക്‌ മറ്റു ഏജന്‍സികളില്‍ സുഹൃത്തുക്കള്‍ ഉണ്ട്.അജ്ഞാതനെ എന്തിനു മൊസാദ് വെറുതെ വിട്ടു എന്ന് അന്വേഷിച്ച് നടക്കുമ്പോള്‍ ആണ് അപകടകരമായ മറ്റൊരു ഗൂഡാലോചന വെളിപ്പെടുന്നത്.രണ്ടു രാജ്യങ്ങള്‍ തമ്മില്‍ ഉള്ള സംഘര്‍ഷം മാത്രം ആയിരുന്നോ അവിടെ ഉള്ളത്?സ്ഥിരം ഒരു പ്ലോട്ടില്‍ നിന്നും അവിടെ ആണ് ചിത്രം മാറുന്നത്.സ്പൈ ത്രില്ലര്‍ ചിത്രങ്ങള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് ഈ ചിത്രം ഇഷ്ടം ആകും.അമേരിക്കന്‍ റിലീസ് കൂടി പ്രതീക്ഷിച്ചു നിര്‍മിച്ച ചിത്രം ആയതിനാല്‍ ഇംഗ്ലീഷിലും ധാരാളം ഡയലോഗ് ഉണ്ട് ഏ ചിത്രത്തില്‍.ഈ ചിത്രം മികച്ച വിജയം ആയിരുന്നു കൊറിയന്‍ ബോക്സോഫീസില്‍.

More movie suggestions @www.movieholicviews.blogspot.com

No comments:

Post a Comment