481.CREEP(ENGLISH,2014),|Mystery|thriller|,Dir:-Patrick Brice,*ing:-Patrick Brice, Mark Duplass.
Found Footage സിനിമയുടെ രൂപത്തില്‍ ആണ് Creep എന്ന ഈ ചിത്രം ഒരുക്കിയിരിക്കുന്നത്.വെറും രണ്ടു കഥാപാത്രങ്ങള്‍ മാത്രം ആണ് ചിത്രത്തില്‍ ഉള്ളത്.ഇടയ്ക്കിടെ ഫോണിലൂടെ ഒക്കെ വരുന്ന കഥാപാത്രങ്ങള്‍ മാത്രമേ ഉള്ളു വേറെ ആയി.പക്ഷെ അവര്‍ ആരും തന്നെ സ്ക്രീനില്‍ പ്രത്യക്ഷരാകുന്നില്ല.രണ്ടു കഥാപാത്രങ്ങള്‍,അവരിലൂടെ ഒരു ത്രില്ലര്‍/മിസ്റ്ററി ജോണര്‍ ചിത്രം നിര്‍മിക്കുക എന്ന പ്രയാസമേറിയ പണിയാണ് സംവിധായക/കഥാകൃത്ത്/അഭിനേതാക്കള്‍ ആയ പാട്രിക് ബ്രൈസ്-മാര്‍ക്ക് ദുപ്ലാസ് കൂട്ടുക്കെട്ട് നടത്തിയിരിക്കുന്നത്.ശരിക്കും അംഗീകരിക്കണം അവരുടെ കഴിവിനെ.
പ്രത്യേകിച്ചും അപ്രതീക്ഷിതം ആയി പ്രേക്ഷകന് മുന്നില്‍ വരുന്ന അവസാന സീന്‍ ഉണ്ടാക്കുന്ന ഒരു ഭയം.അതിലേക്കുള്ള യാത്ര ആണ് ഈ ചിത്രം തുടക്കം മുതല്‍ അവതരിപ്പിക്കാന്‍ ശ്രമിക്കുന്നത്.പ്രത്യേകിച്ചും ക്യാമറ കണ്ണിലൂടെ മാത്രം അവതരിപ്പിക്കുന്ന കഥാപാത്രങ്ങള്‍,സംഭാഷണങ്ങള്‍ മാത്രം ഉള്ള ഒരു ചിത്രം.ക്യാമറ ഓഫ് ആക്കി വയ്ക്കുമ്പോള്‍ സ്ക്രീനും ഇരുട്ടാണ്.പ്രേക്ഷനില്‍ ഇത്തരം ഒരു ചിത്രം എന്ത് മാത്രം സ്വാധീനിക്കും എന്നത് തിരിച്ചറിയാന്‍ സാധിക്കാത്ത അവസ്ഥയില്‍ ആണ് ഈ ചിത്രം അവര്‍ മുഴുമിപ്പിച്ചത്.
ആരോണ്‍ ഒരു വീഡിയോഗ്രാഫര്‍ ആണ്.അയാള്‍ക്ക് ഒരു ദിവസം ഫോണ്‍ കോള്‍ വരുന്നു.അതനുസരിച്ച് അയാള്‍ മലയില്‍ ഉള്ള ആ വീട്ടിലേക്കു പുറപ്പെടുന്നു.അവിടെ ഉണ്ടായിരുന്ന ജോസഫ് എന്നയാള്‍ ആണ് ആരോണിനെ അങ്ങോട്ട് വിളിക്കുന്നത്.താന്‍ ഒരു ക്യാന്‍സര്‍ രോഗി ആണെന്നും ഏതാനും മാസങ്ങളില്‍ അയാള്‍ മരിച്ചു പോകും എന്നും പറയുന്നു.മൂന്നു മാസത്തില്‍ തനിക്കു ഉണ്ടാകാന്‍ പോകുന്ന മകന് സ്വന്തം പിതാവ് ഇങ്ങനെ ആയിരുന്നു എന്ന് കാണിക്കാന്‍ വേണ്ടി ഒരു വീഡിയോ നിര്‍മിക്കാന്‍ ആണ് അയാളെ വിളിച്ചു വരുത്തിയത്.ജോസഫ് പ്രത്യേക സ്വഭാവം ഉള്ള മനുഷ്യന്‍ ആയിരുന്നു.ആരോണ്‍ പലപ്പോഴും അതില്‍ അസ്വസ്ഥത പ്രകടിപ്പിക്കുന്നു, ഉണ്ട്.എന്നാല്‍ മരണത്തെ നേരിടുന്ന ഒരു മനുഷ്യന്‍ എന്ന പരിഗണന ജോസഫിന് ലഭിക്കുന്നും ഉണ്ട്.എന്നാല്‍ എന്തായിരുന്നു ജോസഫ്?അയാള്‍ ആരോണിന്റെ ജീവിതത്തെ എങ്ങനെ സ്വാധീനിക്കുന്നു?സിനിമയുടെ അവസാന രംഗം വരെ നീളുന്ന ഒരു കഥ.അനുകമ്പ,സ്നേഹം തുടങ്ങിയവ അവനവനു തന്നെ അപകടകരം ആയി മാറുന്ന അവസ്ഥ/ത്രില്ലര്‍ സിനിമകളുടെ പ്രേക്ഷകര്‍ക്ക് ഇഷ്ടം ആകാന്‍ സാധ്യത ഉള്ള ചിത്രം.
More movie suggestions @www.movieholicviews.blogspot.com

No comments:
Post a Comment