Wednesday, 12 August 2015

464.A COMPANY MAN(KOREAN,2012)

464.A COMPANY MAN(KOREAN,2012),|Action|Thriller|,Dir:-Sang-yoon Lim,*ing:-Ji-seob So, Mi-yeon Lee, Do Won Kwak.

    ആളുകളില്‍ ഭയം ഉണ്ടാക്കി  ചെറിയ തട്ടിപ്പുകള്‍ നടത്തുന്ന ഗുണ്ടകളുടെ സ്ഥാനം സിനിമകളിലെ നായകന്മാര്‍ക്ക് അത്തരം വേഷങ്ങള്‍ ഹീറോ പരിവേഷം നല്‍കിയപ്പോള്‍ പൈസയ്ക്ക് വേണ്ടി എന്തും  ചെയ്യാന്‍ മടിക്കാത്ത ആളുകളില്‍ നന്മ ഏതെങ്കിലും ഒരു മൂലയില്‍ കാണും എന്ന രീതിയില്‍ ആയി ചിത്രങ്ങള്‍.മോശക്കാരനും കൊലപാതകിയും ആയ നായകന്‍ പിന്നീട് നന്മ മരം ആകുന്നതു എത്രയോ സിനിമകളില്‍ കണ്ടിരിക്കുന്നു.എന്നാല്‍ കാലം മുന്നോട്ടു പോയതോടെ രാഷ്ട്രീയം,ബിസിനസ് എന്ന് വേണ്ട സകല മേഘലകളിലും മത്സരം ആരംഭിച്ചതോടെ പണ്ട് സമൂഹത്തിലെ കൊള്ളരുതാത്ത ആളുകള്‍ മാത്രം ചെയ്തിരുന്ന ജോലികള്‍ "പ്രൊഫഷണല്‍" ആയി മാറി.കൊട്ടേഷന്‍ സംഘങ്ങള്‍ പല രൂപത്തില്‍ നമ്മുടെ ഇടയില്‍ തന്നെ കണ്ടിരിക്കുന്നു.സി സി പിടിക്കാന്‍ വരുന്ന ടൈ അണിഞ്ഞ എക്സിക്യൂട്ടീവ് ഒക്കെ ഉദാഹരണം.

  ഇത്തരത്തില്‍ ഉള്ള ഒരു കഥാപാത്രം ആണ് ഈ ചിത്രത്തിലെ നായകന്‍ ആയ ഹയെംഗ് ഡോ.അയാള്‍ മറ്റുള്ള ആളുകളുടെ മുന്നില്‍ ഒരു ഇരുമ്പ് നിര്‍മാണ  കമ്പനിയിലെ ഉദ്യോഗസ്ഥന്‍ ആണ്.എന്നാല്‍ ആ കമ്പനിയുടെ മറവില്‍ നടക്കുന്നത് ഒന്നാന്തരം ഗുണ്ടാ പണി ആണ്.പൊതുജനതിന്റെയും പോലീസിന്റെയും മുന്നില്‍ ഒരു മറ സൃഷ്ടിക്കുന്നു അവര്‍.അവര്‍ തങ്ങള്‍ കമ്പനിക്കു വേണ്ടി ജോലി ചെയ്യുന്നു എന്നാണു പുറത്തു പറയുന്നത്.അത് പോലെ തന്നെ ഒരു സാധാരണ കമ്പനിയിലെ റിസപ്ഷനിസ്റ്റ് മുതല്‍ ചെയര്‍മാന്‍ വരെ ഉള്ള തസ്തികകളും പ്രൊമോഷനും എല്ലാം ഉള്ള ഘടന ആണ് അവര്‍ക്കുള്ളത്.ചിത്രത്തിന്‍റെ ആരംഭം ഹ്യുന്‍-യി എന്ന പുതിയ ജോലിക്കാരന്‍ നടത്തുന്ന ഓപറേഷന്‍ ആണ് അവതരിപ്പിക്കുന്നത്‌.അവന്‍ ആ ഓപറേഷന്‍ മികച്ച രീതിയില്‍ തന്നെ തീര്‍ക്കുന്നു.എന്നാല്‍ താല്‍ക്കാലിക ജീവനക്കാരന്‍ ആയാണ് അവനെ അവിടെ എടുത്തിരുന്നത് കൊണ്ട് അവനെ നിയന്ത്രിച്ച ഹയെംഗ് ഡോ അപായപ്പെടുത്തുന്നു.എന്നാല്‍ താന്‍ മരണത്തിനു കീഴടങ്ങാന്‍ പോവുകയാണെന്ന് മനസ്സിലായ ഹ്യൂന്‍ യി ,ഹയെംഗ് ഡോയോട് ഒരു കാര്യം  ആവശ്യപ്പെടുന്നു.

     തങ്ങളുടെ ജോലിയില്‍ എന്തെങ്കിലും ചതി ചെയ്യുക എന്നത് മരണത്തിനു തുല്യം ആണെന്ന് കരുതുന്ന ഒരു കൂട്ടം മനുഷ്യര്‍.ഹയെംഗ് ഡോ എന്ന സമര്‍ത്ഥന്‍ ആയ അവരുടെ ഉദ്യോഗസ്ഥന്‍ ഒപ്പം ഉണ്ടായിരുന്ന ഒരാളെ ഇതേ കാരണത്താല്‍ വധിക്കാന്‍ ആയി മുകളില്‍ നിന്നും ഉത്തരവ് ലഭിക്കുന്നു.എന്നാല്‍ ഹയെംഗ് ഡോ മാറാന്‍ ശ്രമിക്കുകയായിരുന്നു.എന്തായിരുന്നു അതിനു കാരണം?കൂടുതല്‍ അറിയാന്‍ ചിത്രം കാണുക.ഒപ്പം അയാളുടെ മാറ്റങ്ങള്‍ മൂലം ഉണ്ടാകുന്ന അനന്തരഫലങ്ങളും.പിന്നെ വിശ്വരൂപം ചിത്രത്തിലെ ഗംഭീരമായ ആ ഫൈറ്റിന്റെ ഒരു മിനിയേച്ചര്‍ ഈ ചിത്രത്തില്‍ ഉള്ളതായിരുന്നു.അത്ര ഡീറ്റെയില്‍ ചെയ്തില്ലെങ്കിലും പെട്ടന്ന് ഓര്‍മ വന്നത് വിശ്വരൂപം ചിത്രം ആണ്.അത്യാവശ്യം നല്ല സംഘട്ടന രംഗങ്ങള്‍ ഒക്കെ  ഉള്ള ചിത്രം ആണ് A Company Man.കൊറിയന്‍ ത്രില്ലര്‍ ചിത്രങ്ങളുടെ ആരാധകര്‍ക്ക് കണ്ടു നോക്കാവുന്ന ഒരു ചിത്രം ആണിത്.

More movieholicviews.blogspot.com

No comments:

Post a Comment