451.ORANGE MITTAI(TAMIL,2015),|Drama|Comedy|,Dir:-Biju Viswanath,*ing:-Vijay Sethupathi,Ramesh Tilak.
വിജയ് സേതുപതി എന്ന നടന്‍ പതിവ് തമിഴ് മസാല ചിത്രങ്ങള്‍ ഉപേക്ഷിച്ചു ഭാഗമായ ചിത്രങ്ങള്‍ മിക്കതും തമിഴ് സിനിമ മേഘലയ്ക്ക് ഉണര്‍വ് നല്‍കി.ചെറിയ ബഡ്ജറ്റില്‍ ഒരുക്കുന്ന ചിത്രങ്ങള്‍ പലതും ലാഭകരം ആയിരുന്നതും നിരൂപക പ്രശംസ ലഭിച്ചതും ആയിരുന്നു.സൂപ്പര്‍ ഹീറോ പരിവേഷം ഉള്ള "ജനങ്ങളുടെ രക്ഷകന്‍" എന്ന ക്ലീഷേ തമിഴ് കഥാപാത്രങ്ങളെ ഉപേക്ഷിച്ചു കൊണ്ട് ചിത്രങ്ങള്‍ ചെയ്ത ആള്‍ എന്ന നിലയില്‍ തന്നെ വിജയ് സേതുപതിയുടെ ചിത്രങ്ങള്‍ കാത്തിരിക്കുന്നവര്‍ ന്യൂനപക്ഷം ആയെങ്കിലും പ്രേക്ഷകര്‍ ആയുണ്ട്.ആ കോമഡി/മെലോ ഡ്രാമ ജോനറില്‍ ഉള്‍പ്പെടുന്ന ചിത്രങ്ങളുടെ കൂട്ടത്തിലേക്ക് വിജയ് സേതുപതിയുടെ പുതിയ ചിത്രമാണ് ഓറഞ്ചു മിട്ടായി.അമ്പതു വയസ്സിനു മുകളില്‍ പ്രായമുള്ള തലമുടി ആകെ നരച്ച കഥാപാത്രമായ കൈലാസം ആയാണ് വിജയ് സേതുപതിയുടെ ഇത്തവണത്തെ വരവ്. ചെറിയ ഒരു കഥ,40 മിനിറ്റില്‍ ഇടവേള.ഒന്നര മണിക്കൂറിനും അല്‍പ്പം കൂടുതല്‍ ഉള്ള മുഴുവന്‍ സിനിമ ആണ് ഓറഞ്ചു മിട്ടായി.ഈ കഥ രസകരമായി അവതരിപ്പിക്കാന്‍ ഈ സമയം തന്നെ ധാരാളം.
ആംബുലന്‍സില്‍ ജോലി ചെയ്യുന്ന സത്യ എന്ന യുവാവ് അയാളുടെ അച്ഛന്‍ മരിച്ചു ഒരു വര്‍ഷം കഴിഞ്ഞ ദിവസം മുതല്‍ ഉള്ള കഥയാണ് ഈ ചിത്രത്തില്‍ ഉള്ളത്.അറുമുഖം എന്ന സുഹൃത്താണ് ആംബുലന്‍സ് ഡ്രൈവര്‍.തന്‍റെ ജീവിതത്തിലെ ഒരു പ്രധാന കാര്യത്തില്‍ തീരുമാനം എടുക്കണ്ട ദിവസം ആണ് സത്യയ്ക്ക് അയാളെ പരിചയപ്പെടേണ്ടി വന്നത്.ഹൃദയ സ്തംഭനം ഉണ്ടാകാന്‍ സാധ്യത ഉണ്ടെന്നു പറയുന്ന ഒരു രോഗിയെ വണ്ടി പോലും കടക്കാത്ത സ്ഥലത്ത് നിന്നും അവര്‍ കൊണ്ട് വരന്‍ ശ്രമിക്കുന്നു.എന്നാല്‍ കൈലാസം പ്രത്യേക സ്വഭാവം ഉള്ള ആളായിരുന്നു.വാര്‍ദ്ധക്യം മനസ്സിനെയും ബാധിച്ചു തോന്നിയ അയാളുടെ സ്വഭാവം അറുമുഖത്തെ ദേഷ്യം പിടിപ്പിക്കുന്നും ഉണ്ട്.എന്നാല്‍ സത്യ സമന്വയം പാലിക്കുന്നു.ആ ഗ്രാമത്തില്‍ നിന്നും അവരുടെ യാത്രയാണ് സിനിമ.
ഒരു റോഡ് മൂവി ആയി കണക്കാക്കാം ഈ ചിത്രത്തെ.അതിനൊപ്പം പലപ്പോഴും ജീവിതത്തില്‍ മനപ്പൂര്‍വം പലരും മറക്കാന്‍ ശ്രമിക്കുന്ന ഒരു ബന്ധം ഉണ്ട്.അച്ഛന്‍-മകന്‍ ബന്ധങ്ങള്‍ അങ്ങനെ വര്‍ണപ്പകിട്ടില്‍ പൊതിഞ്ഞ് അധികം ആഘോഷിക്കപ്പെടാറില്ല.കാരണങ്ങള്‍ പലതാകാം.ഒരു തലമുറ അടുത്ത തലമുറയെ മനസ്സിലാക്കാതെ വരുമ്പോള്‍ അത് പിന്നീടുള്ള തലമുറയിലേക്കും മാറ്റപ്പെടുന്നു.അധികം ആഡംബരം ഇല്ലാതെ ആ വിഷയം കൈ കാര്യം ചെയ്തിട്ടുണ്ട്.ഇടയ്ക്ക് ചെറു ചിരികളും അല്ലാത്തപ്പോള്‍ ചെറു നൊമ്പരങ്ങളും നല്‍കുന്നു കൈലാസം.അതിനോടൊപ്പം പ്രായം ആയതിന്‍റെ കഷ്ടപ്പാടുകള്‍ അവതരിപ്പിക്കുമ്പോള്‍ പോലും അടുത്ത തലമുറയോടുള്ള ധാര്‍ഷ്ട്യം കൂടി ആ കഥാപാത്രം കൈകാര്യം ചെയ്യുന്നു. ചിത്രത്തിന്‍റെ സംവിധായകന്‍ ബിജു വിശ്വനാഥ് കുറച്ചധികം വിദേശ ഭാഷ ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട് അല്‍പ്പം ബുദ്ധിജീവി ചായവു ഉള്ള ഇന്ത്യന്‍ ചിത്രങ്ങള്‍ക്കൊപ്പം.അത് കൊണ്ട് തന്നെയാകും തമിഴ് സിനിമയില്‍ അപരിചിതമായ ശൈലി വ്യത്യസ്തം ആയി മാറ്റുന്നതും.മൊത്തത്തില്‍ കണ്ടിരിക്കാവുന്ന ഒരു കൊച്ചു ചിത്രം ആണ് "ഓറഞ്ചു മിട്ടായി".
more movie suggestions @www.movieholicviews.blogspot.com

No comments:
Post a Comment