ദക്ഷിണ കൊറിയയില്‍ ഇറങ്ങുന്ന മിസ്റ്ററി/ത്രില്ലര്‍ ചിത്രങ്ങള്‍ അധികം ബോക്സോഫീസ് ചലനങ്ങള്‍ ഉണ്ടാക്കാറില്ല അവിടെ.അവിടെ സിനിമ പ്രേക്ഷകരില്‍ ഒരു വലിയ വിഭാഗം ടീനേജ് പ്രായത്തില്‍ ഉള്ളവരാണ്.കൊറിയന്‍ ROM-COM ചിത്രങ്ങള്‍ അത് കൊണ്ട് തന്നെ ബിസിനസ് എന്ന രീതിയില്‍ കൊറിയയില്‍ ലാഭം ആണ്.അത്തരം സിനിമകള്‍ അവര്‍ക്ക് ഒരു പിടി ചോക്ലേറ്റ് നായകന്മാരെയും നല്‍കിയിട്ടുണ്ട്.Secretly,Greatly എന്ന ഈ ചിത്രം കൊറിയയിലെ തന്നെ ഏറ്റവും വലിയ പണം വാരി ചിത്രങ്ങളില്‍ ഒന്നാണ്.പ്രത്യേകിച്ചും ആദ്യ ദിന കളക്ഷന്‍ റെക്കോര്‍ഡില്‍ ഈ ചിത്രം ഉണ്ട് .അത് പോലെ തന്നെ കോടികളുടെ മണിക്കിലുക്കം പെട്ടന്ന് തികച്ച ചിത്രം എന്ന ഖ്യാതിയും.എല്ലാ രാജ്യത്തും ഇത് തന്നെയാണ് സിനിമയുടെ അവസ്ഥ എന്ന് തോന്നുന്നു.Entertainer എന്നതിന് ഭൂരി ഭാഗം വരുന്ന പ്രേക്ഷകര്‍ കൊടുത്തത് ഒരേ നിര്‍വചനം ആണെന്ന് തോന്നുന്നു.
എന്നാല്‍ Secretly,Greatly സ്ഥിരം ടീനേജ് ചിത്രങ്ങളില്‍ നിന്നും അല്‍പ്പം വ്യത്യസ്തം ആണ്.പ്രത്യേകിച്ചും നായക കഥാപാത്രങ്ങള്‍ അവതരിപ്പിക്കുന്ന വേഷം ശത്രു രാജ്യമായ ഉത്തര കൊറിയയുടെ സ്ലീപ്പര്‍ സെല്‍ പോലെ ഉള്ള ചാരന്മാരായാണ്.അതിനായി അവര്‍ ദക്ഷിണ കൊറിയയിലെ ഒരു ചെറിയ ഗ്രാമത്തില്‍ വ്യത്യസ്ത വേഷങ്ങളില്‍ ,പേരുകളില്‍ ജീവിക്കുന്നു.അവര്‍ അധികം ദിവസം കഴിയുന്നതിനു മുന്‍പ് തന്നെ അവിടത്തെ ജന ജീവിതത്തിന്റെ ഭാഗം ആയി തീരുന്നു.ബാംഗ് ദോംഗ് ഗൂ എന്ന മണ്ടന്‍ ആയി ഒരാള്‍,കിം സുന്‍ എന്ന ഗായകന്‍ ആയി ഒരാള്‍ പിന്നെ ഹേ ജിന്‍ എന്ന വിദ്യാര്‍ഥി ആയി മറ്റൊരാള്‍.അവരുടെ ജിവിതം രസകരമായി പോകുമ്പോള്‍ ആണ് അവര്‍ക്ക് ദുരന്തം ആയി ആ വാര്‍ത്ത വന്നത്.രാജ്യ സ്നേഹം നടപ്പിലാക്കണോ അതോ തങ്ങളുടെ ജീവിതത്തോട് നീതി കാട്ടണോ എന്ന സംശയത്തില്‍ ആകുന്നു അവര്‍.
സൌഹൃദങ്ങള്‍,ആക്ഷന്‍,ഇത്തരത്തില്‍ ഒരു ചിത്രത്തില്‍ സംഭവിക്കാന്‍ സാധ്യത ഇല്ലാത്ത ക്ലൈമാക്സ് കൂടി ആയപ്പോള്‍ ചിത്രം മികച്ചതായി മാറി.കൊമേര്‍ഷ്യല്‍ ചിത്രങ്ങളുടെ എല്ലാ ചേരുവക ഉണ്ടെങ്കിലും ഒരു രസം ഒക്കെ ഉണ്ട് ഈ ചിത്രം കാണുമ്പോള്‍.അവരുടെ അവസാന ഓര്‍ഡര്‍ പിതൃരാജ്യം നല്‍കുമ്പോള്‍ അവരുടെ ജീവിതത്തില്‍ എന്തൊക്കെ സംഭവിക്കുന്നു എന്നാണു ചിത്രം അവതരിപ്പിക്കുന്നത്.Covertness എന്ന Webtoon നെ ആസ്പദം ആക്കി ആണ് ഈ ചിത്രം നിര്‍മിച്ചിരിക്കുന്നത്.
More movie suggestions @www.movieholicviews.blogspot.com
No comments:
Post a Comment