457.EBAR SHABOR(BENGALI,2015).|Mystery|Thriller|Crime|,Dir:-Arindam Sil,*ing:-Abhishek Bagchi, Rahul Banerjee, Ritwick Chakraborty .
സ്രീശേന്ദു മുഖോപദ്യയുടെ Rwin എന്ന കഥയെ ആസ്പദം ആക്കിയാണ് എബാര്‍ ശബോര്‍ നിര്‍മിച്ചിരിക്കുന്നത്.പോലീസ് ഉദ്യോഗസ്ഥന്‍ ആയ ശബോര്‍ ദാസ്ഗുപ്ത സര്‍വീസില്‍ വളരെയധികം എക്സ്പീരിയന്‍സ് ഉള്ള ആളാണ്.ആ സീനിയോരിറ്റി ആകാം മിതാലി ഘോഷ് കൊല്ലപ്പെട്ടപ്പോള്‍ ആ കേസ് അദ്ധേഹത്തെ ഏല്‍പ്പിക്കാന്‍ കാരണം.മിതാലി ഘോഷിന്റെ മരണം നടക്കുന്നതിനു മുന്‍പ് മിതാലി ഒരാള്‍ മരിച്ചു വഴിയില്‍ കിടക്കുന്നതായി കാണുന്നുണ്ട്.പ്രഭാതത്തില്‍ ഉള്ള ഓട്ടത്തിന്റെ ഇടയില്‍ ആണ് അവള്‍ അത് കാണുന്നത്.അത് കണ്ടു അവള്‍ ഭയപ്പെടുന്നു.
പിന്നീട് നടക്കുന്നത് അവളുടെ കൊലപാതകം ആണ്.വളരെയധികം ദുരൂഹം ആയ ജീവിതം ആണ് അവള്‍ക്കുള്ളത്.അസാധാരണമായ വൈവാഹിക ജീവിതം.സ്വന്തം സ്വാതന്ത്ര്യത്തിനു മേല്‍ പിതാവ് അടിച്ചേല്‍പ്പിക്കാന്‍ നോക്കിയ ബന്ധം അവള്‍ ഉപേക്ഷിക്കുന്നു.പിന്നെ പലരുമായും ബന്ധം ഉണ്ടായിരുന്ന അവള്‍ സ്വതന്ത്ര ആയി പറന്നു നടക്കാന്‍ ആഗ്രഹിച്ചിരുന്നു.അതായിരിക്കാം അവള്‍ പോണ്ടിച്ചേരിയില്‍ താമസിക്കാന്‍ കാരണം.അവളുടെ തിരിച്ചു വരവില്‍ അവള്‍ സുഹൃത്തുക്കള്‍ക്ക് നല്‍കിയ പാര്‍ട്ടിയുടെ അന്ന് രാത്രി ആണ് അവള്‍ കൊല്ലപ്പെടുന്നത്.ആന്റി-ആല്‍ക്കഹോളിക്ക് പ്രസ്ഥാനങ്ങളും ആയി പോണ്ടിച്ചേരിയില്‍ വച്ച് സഹകരിച്ചിരുന്ന അവള്‍ എന്നാല്‍ ആ പാര്‍ട്ടിയില്‍ വച്ച് പതിവില്ലാത്ത വിധത്തില്‍ മദ്യപിക്കുന്നു.
മിതാലി ഘോഷിന്റെ മരണം കൊലപാതകം ആണെന്ന് മനസ്സിലാക്കിയതോടെ ശബോര്‍ ദാസ്ഗുപ്തയുടെ മുന്നില്‍ സംശയത്തിന്‍റെ കണ്ണുകള്‍ എത്തുന്നത് അവളുമായി ബന്ധം ഉള്ളവരിലേക്ക് ആയിരുന്നു.അവര്‍ ഓരോരുത്തരും ആയുള്ള കൂടിക്കാഴ്ചകള്‍ മിതാലിയുടെ ജീവിതത്തെ കുറിച്ചുള്ള ഏകദേശ ധാരണ ശബോറിന് ലഭിക്കുന്നു.ഓരോരുത്തര്‍ക്കും പറയാന്‍ ഉള്ളത് അവര്‍ക്കറിയാവുന്ന മിതാലിയെ കുറിച്ചായിരുന്നു.ശബോറിന്റെ ബാക്കി ഉള്ള മിതാലിയെ കുറിച്ചുള്ള അന്വേഷണം ആണ് ചിത്രം.സംശയത്തിന്‍റെ മുനയില്‍ ധാരാളം ആളുകളെ നിര്‍ത്തി പ്രേക്ഷകനെ കണ്ഫ്യൂസ് ചെയ്യുന്ന രീതിയില്‍ ആണ് ഈ ചിത്രവും നിര്‍മിച്ചിരിക്കുന്നത്.തരക്കേടില്ലാത്ത ഒരു ബംഗാളി ക്രൈം/ത്രില്ലര്‍ ആണ് എബാര്‍ ശബോര്‍.
More movie suggestions @www.movieholicviews.blogspot.com

No comments:
Post a Comment