446.SEVEN PSYCHOPATHS(ENGLISH,2012),|Crime|Comedy|,Dir:-Martin McDonagh,*ing:-Colin Farrell, Woody Harrelson, Sam Rockwell .
കഥാപാത്ര സൃഷ്ടിയിലും കഥ അവതരിപ്പിക്കുന്ന രീതിയിലും വ്യത്യസ്തതയും അതെ സമയം ഒരു "ക്ലാസിക് കള്‍ട്ട്" entertainer എന്ന രീതിയിലും പുതുമ ഉള്ള ചിത്രം ആണ് Seven Psychopaths.ഭ്രാന്തമായ ഒരു ആശയം ആണ് സിനിമയുടെ കഥയായി അവതരിപ്പിക്കുന്നത്.സാധാരണ ആളുകളില്‍ നിന്നും വ്യത്യസ്ത മനോനില ഉള്ള കഥാപാത്രങ്ങള്‍ ആണ് ചിത്രത്തില്‍.വൈകാരികമായ നിലയിലും അവരുടെ ഓരോ ചുവടുവയ്പ്പിലും ഒരു വ്യക്തിത്വം കാത്തു സൂക്ഷിച്ച ഒരു കൂട്ടം ആളുകളുടെ സ്വഭാവ വൈചിത്ര്യങ്ങള്‍ അവതരിപ്പിക്കുന്ന ചിത്രം അതേ മൂഡില്‍ ആണ് അവതരിപ്പിച്ചിരിക്കുന്നത്.
തന്‍റെ തിരക്കഥ പൂര്‍ത്തിയാക്കാന്‍ ശ്രമിക്കുന്ന മാര്‍ട്ടി തന്‍റെ കഥാപാത്രങ്ങള്‍ ആകാന്‍ 7 ഭ്രാന്തന്മാരെ തിരയുകയാണ്.എഴുത്തുകാരുടെ പേടി സ്വപ്നം ആയ Writers Block ലൂടെ ആണ് അയാളുടെ കഥാ രചന നീങ്ങുന്നത്.ഒരു കഥാപാത്രത്തിന്റെ പോലും സ്വഭാവ സവിശേഷത അയാള്‍ക്ക് കടലാസില്‍ പകര്‍ത്താന്‍ സാധിക്കുന്നില്ല.തന്‍റെ കാമുകിയോടൊപ്പം താമസിക്കുന്ന മാര്‍ട്ടിയുടെ ഉറ്റ സുഹൃത്താണ് ബില്ലി.ഒരു നടന്‍ ആകാന്‍ ഉള്ള ആഗ്രഹത്തില്‍ നടക്കുന്ന ബില്ലി അയാളെ വ്യത്യസ്തമായ സ്വഭാവ വിശേഷതകള്‍ ഉള്ള കഥാപാത്രങ്ങളെ കണ്ടെത്താന്‍ സഹായിക്കാന്‍ ശ്രമിക്കുന്നുണ്ട്.ബില്ലിയുടെ കഥകളില്‍ നിന്നും ഓരോ കഥാപാത്രത്തെയും കണ്ടെത്താന്‍ മാര്‍ട്ടി ശ്രമിക്കുമ്പോള്‍ അവര്‍ പലരും മാര്‍ട്ടിയുടെ ജീവിതത്തിലേക്ക് തനിയെ എത്തി ചേരുന്നു.മാര്‍ട്ടിയുടെ തിരക്കഥ രചനയില്‍ ഈ കഥാപാത്രങ്ങള്‍ എങ്ങനെ സ്വാധീനിക്കുന്നു എന്നാണു ചിത്രത്തിന്‍റെ ബാക്കി കഥ.
കഥാപാത്രങ്ങള്‍ ആയി സ്ക്രീനില്‍ വരുന്നവര്‍ എല്ലാം തന്നെ മികച്ചതായി തോന്നി.ഒരു ഭ്രാന്തന്‍ ചിത്രത്തില്‍ അഭിനയിക്കുന്നവര്‍ എല്ലാം തന്നെ അത് കൊണ്ട് അവരുടെ സ്വഭാവ വൈചിത്ര്യങ്ങള്‍ കാരണം കുറേ ഏറെ ചിരിക്കാന്‍ വക നല്‍കുന്നുണ്ട്.അത് പോലെ തന്നെ മനസ്സില്‍ ദു:ഖം ഉളവാക്കുന്ന കഥാപാത്രങ്ങള്‍ പലപ്പോഴും അവരുടെ വിധി തീരുമാനിക്കുന്നു.ഗയ് റിച്ചി സിനിമകളുടെ ഒരു മൂഡ് ആണ് ഈ ചിത്രത്തിനും ഉള്ളത്.തീര്‍ച്ചയായും കണ്ടിരിക്കണ്ട ചിത്രങ്ങളുടെ ലിസ്റ്റില്‍ ചേര്‍ക്കാവുന്ന ഒരു ചിത്രം.ക്ലൈമാക്സ് ഒക്കെ ഗംഭീരം ആയി മാറി.പ്രേക്ഷകനെയും പല വൈകാരിക തലങ്ങളില്‍ എത്തിക്കാന്‍ ഈ കഥാപാത്രങ്ങള്‍ക്കെല്ലാം സാധിക്കുന്നു.
More movie suggestions @www.movieholicviews.blogspot.com

No comments:
Post a Comment