Sunday, 9 August 2015

460.AIRPLANE II:THE SEQUEL(ENGLISH,1982)

460.AIRPLANE II:THE SEQUEL(ENGLISH,1982),|Comedy|,Dir:-Ken Finkleman,*ing:-Robert Hays, Julie Hagerty, Lloyd Bridges.

  Airplane II:The Sequel ആദ്യ ഭാഗം റിലീസ് ആയതിനു രണ്ടു വര്‍ഷം ശേഷം റിലീസ് ആയി.ആദ്യ ഭാഗത്തിലെ സംവിധായക ത്രയം ഈ ചിത്രത്തില്‍ ഉണ്ടായിരുന്നില്ല.പകരം രണ്ടാം ഭാഗത്തിന് പുതിയ സംവിധായകന്‍ ആയിരുന്നു.ആദ്യ ഭാഗത്തിലെ കഥാപാത്രങ്ങള്‍ അവരുടെ വേഷങ്ങള്‍ നിലനിര്‍ത്തുകയും ചെയ്തു.ഇത്തവണ ഒരു സാധാരണ ഫ്ലൈറ്റിന്‍റെ യാത്രയില്‍ നിന്നും മാറി യാത്ര ചന്ദ്രനിലേക്ക് ആണ്.ചിത്രത്തിന്‍റെ തുടക്കം Star Wars മോഡലില്‍ എന്തോ കഥ പറഞ്ഞു തുടങ്ങുന്ന ചിത്രം ഭാവിയില്‍ സംഭവിക്കാന്‍ സാധ്യത ഉള്ള ടെക്നോളജിയുടെ കുതിച്ചു ചാട്ടത്തില്‍ നടക്കുന്ന സംഭവം ആയാണ്  അവതരിപ്പിക്കുന്നത്‌.

  പതിവ് പോലെ യാത്രക്കാര്‍ എയര്‍പ്പോര്‍ട്ടില്‍ കയറുന്ന സ്ഥലം മുതല്‍ ഇവിടെയും തമാശകള്‍ ആരംഭിക്കുന്നു.സുരക്ഷ പരിശോധനകള്‍ മുതല്‍ അന്നത്തെ അന്താരാഷ്‌ട്ര മാധ്യമ  രംഗം ,മതങ്ങള്‍ എല്ലാം ഇത്തവണയും വിഷയം ആകുന്നുണ്ട് അവിടെ.ഒപ്പം അന്ന് വന്‍ തോതില്‍ ആയുധ വില്‍പ്പന നടത്തിയിരുന്ന അമേരിക്കയുടെ നിലപാടിനെ ഒക്കെ ഹാസ്യാത്മകമായി വിമര്‍ശിക്കുന്നുണ്ട്.അതി വേഗത്തില്‍ എയര്‍പ്പോര്‍ട്ടില്‍ കയറാന്‍ ശ്രമിച്ച സ്ത്രീയെ പിടിച്ചു പരിശോധിക്കുന്നതും.മിസൈല്‍ ആയി പോകുന്ന തീവ്രവാദികളുടെ നേരെ കണ്ണടയ്ക്കുന്ന സമീപനം ഒക്കെ അന്നത്തെ സമൂഹത്തില്‍ പ്രസക്തം ആയിരുന്നു.

  ഇത്തവണ ടെഡ് സ്ട്രൈക്കര്‍ മാനസികാരോഗ്യ കേന്ദ്രത്തില്‍ ആണ്.ചന്ദ്രനിലേക്ക് യാത്ര ചെയ്യുന്ന ഫ്ലൈറ്റിന്‍റെ വയറിംഗ് ശരി അല്ല എന്ന് പറഞ്ഞതിന് കോടതി നേരിട്ട് ടെഡ് സ്ട്രൈക്കറെ മാനസികാരോഗ്യ കേന്ദ്രത്തില്‍ ആക്കുകയായിരുന്നു.എലൈന്‍ പുതിയ ആളെ കണ്ടെത്തി കഴിഞ്ഞു.ആദ്യ തവണ അവിചാരിതമായി ഹീറോ ആകേണ്ടി വന്ന ടെഡ് ഇത്തവണ ആശുപത്രിയില്‍ നിന്നും രക്ഷപ്പെട്ട് ആ ഫ്ലൈറ്റില്‍ കരിഞ്ചന്തയില്‍ ടിക്കറ്റ് എടുത്തു കയറുന്നു.ക്ലിന്റ് ഈസ്റ്റ്‌വുഡ്നെ അനുസ്മരിപ്പിച്ച ദി സാര്‍ജ് എന്ന കഥാപാത്രം ഒക്കെ രസികനായിരുന്നു.ചിത്രം ആദ്യ ഭാഗത്തിന്റെ അത്ര നിരൂപക പ്രശംസ പിടിച്ചു പറ്റിയില്ല അന്ന്.എങ്കില്‍ കൂടി മോശം ആക്കിയതായി തോന്നിയില്ല.ആദ്യ ഭാഗത്തിലെ പോലെ സ്ലാപ് സ്ടിക് കോമഡി /സ്പൂഫ് റൂട്ടില്‍ തന്നെ ആണ് ചിത്രം മുന്നേറിയത്.ആദ്യ ഭാഗം കണ്ടവര്‍ക്ക് മുഷിയാതെ കണ്ടിരിക്കാം ഈ ഭാഗം.

More movie suggestions @www.movieholicviews.blogspot.com




No comments:

Post a Comment