Wednesday, 5 August 2015

452.LA COMUNIDAD(SPANISH,2000)

452.LA COMUNIDAD(SPANISH,2000),|Comedy|Crime|,Dir:-Álex de la Iglesia,*ing:-Carmen Maura, Eduardo Antuña, María Asquerino .

   " COMMON WEALTH-ബ്ലാക്ക് ഹ്യൂമറിലൂടെ അവതരിപ്പിക്കുന്ന അത്യാര്‍ത്തിയുടെ കഥ." 

    മനുഷ്യന് ഏറ്റവും ആര്‍ത്തി ഉള്ളത് പണത്തോട് ആയിരിക്കും എന്ന് തോന്നുന്നു.പേപ്പര്‍ കെട്ടുകള്‍ക്കു മനുഷ്യ ജീവനേക്കാളും വില ഉണ്ടാകുന്നത് അത് കൊണ്ടായിരുന്നിരിക്കാം.മനുഷ്യന്‍റെ ആവശ്യങ്ങള്‍ ഒരിക്കലും തീരുന്നില്ല എന്നത് കൊണ്ട് തന്നെ പണം സമ്പാദിക്കുക എന്നത് ജീവിതത്തിലെ ഒരേ ഒരു ലക്‌ഷ്യം ആയി കരുതുന്നവര്‍ ധാരാളം ഉണ്ട്.പലപ്പോഴും പ്ലാന്‍ ചെയ്ത കുറ്റ കൃത്യങ്ങള്‍ പണത്തിനായി നടക്കുമ്പോള്‍ എളുപ്പത്തില്‍ അവര്‍ നിയമത്തിന്‍റെ കൂച്ച് വിലങ്ങുകളില്‍ അകപ്പെടാറുണ്ട്.പറഞ്ഞത് പ്രൊഫഷണല്‍ ആയ തട്ടിപ്പുക്കാരെ കുറിച്ചല്ല.കുറച്ചു പണം കിട്ടിയാല്‍ അത് ചെയ്യാമായിരുന്നു ഇത് ചെയ്യാമായിരുന്നു എന്നൊക്കെ പറയുന്ന ആളുകളെ കുറിച്ചാണ്.ഈ സിനിമയിലും മുകളില്‍ പറഞ്ഞ പരാമര്‍ശങ്ങളില്‍ ഉള്ള കഥാപാത്രങ്ങള്‍ ആണുള്ളത്.


  ജൂലിയ എന്ന സ്ത്രീ ഒരു റിയല്‍ എസ്റ്റേറ്റ് എജന്റ്റ് ആണ്.പ്രത്യേകിച്ചും വലിയ പരിശ്രമങ്ങള്‍ വേണ്ടാത്ത കാണാതെ പഠിച്ച വാക്കുകള്‍ വീട് വാങ്ങാന്‍ വരുന്നവരെ പറഞ്ഞു കേള്‍പ്പിച്ചു വീട് വില്‍ക്കുന്ന പരിപാടി ആണ് ജൂലിയ നടത്തിയിരുന്നത്.ജൂലിയ അവരുടെ മധ്യവയസ്സു പിന്നിട്ടിരുന്നു.ജീവിതത്തില്‍ ഒന്നും സമ്പാദിച്ചിട്ടില്ല അവരും അവരുടെ ഭര്‍ത്താവും.ഒരു ജോലിയിലും ഉറച്ചു നില്‍ക്കാനാവാത അവരുടെ ഭര്‍ത്താവ് അത്യാവശ്യം ഈഗോയും കോമ്പ്ലക്സും ഉള്ള മനുഷ്യന്‍ ആണ്.അങ്ങനെ ആ ദിവസം അവര്‍ ഒരുമിച്ചു കാണാന്‍ ആയി ആ ഫ്ലാറ്റ്  തിരഞ്ഞെടുക്കുന്നു.വില്കാന്‍ വേണ്ടി ഏജന്‍സി ഏല്‍പ്പിച്ച ഫ്ലാറ്റ് ആയിരുന്നു അത്.എല്ലാ സൌകര്യങ്ങളും ഉള്ള ആ ഫ്ലാറ്റില്‍ അവര്‍ സമയം ചിലവഴിച്ചപ്പോള്‍ ആണ് കിടക്കയുടെ മുകളിലത്തെ സീലിംഗിലെ വിടവിലൂടെ പാറ്റകള്‍ വരുന്നത് കാണുന്നത്.പിന്നീട് ആ ഫ്ലാറ്റ് വാങ്ങാന്‍ വന്ന ദമ്പതികള്‍ അത് കണ്ടു ,ഒപ്പം ചോര്‍ച്ചയും.അവര്‍ ഫയര്‍ ഫോര്‍സിനെ വിളിക്കുന്നു.

  അവിടെ എത്തിയ ഫയര്‍ ഫോര്‍സുകാര്‍ കണ്ടു പിടിച്ചത് മുകളിലത്തെ നിലയിലെ വൃദ്ധന്റെ ജീര്‍ണിച്ചു അഴകിയ ശവ ശരീരം ആണ്.അതോടെ അയല്‍വാസികള്‍ അവരുടെ സ്വഭാവത്തില്‍ മാറ്റങ്ങള്‍ കാണിക്കുന്നതായി ജൂലിയയ്ക്ക് തോന്നുന്നു.ശവ ശരീരം കൊണ്ട് പോകുന്ന വഴിയില്‍ അവര്‍ക്ക് കിട്ടിയ പേഴ്സ് അവരുടെ ജിവിതം മാറ്റി മറിക്കാന്‍ തക്ക കഴിവുള്ളതായിരുന്നു.ഒപ്പം വര്‍ഷങ്ങളായി തങ്ങളുടെ ജീവിതവും സ്വപ്നങ്ങളും വൃദ്ധന്‍റെ വീട്ടിലേക്കു നിക്ഷേപിച്ചു ജീവിക്കുന്ന ആളുകളുടെ ശത്രുതയും .ബ്ലാക്ക് ഹ്യൂമറിലൂടെ മരണങ്ങളെ പോലും തമാശ രീതിയില്‍ അവതരിപ്പിക്കുകയും അത്യാര്‍ത്തിയാണ്‌ ലോകത്തിലെ ഏറ്റവും വലിയ വിപത്ത് എന്ന് പറയാതെ പറയുകയും ആണ് ഈ ചിത്രം.പ്രത്യേകിച്ചും ക്ലൈമാക്സ് രംഗങ്ങള്‍ ഒക്കെ .ബ്ലാക്ക് ഹ്യൂമറിലൂടെ അവതരിപ്പിച്ച മികച്ച ഒരു ക്രൈം ചിത്രം ആണ് La Comunidad അഥവാ Common Wealth എന്ന ഈ സ്പാനിഷ്  ചിത്രം.

വാല്‍ കഷ്ണം :-പ്രിയദര്‍ശന്‍ ഈ ചിത്രം ഇത് വരെ  കണ്ടില്ല എന്ന്  തോന്നുന്നു.അല്ലെങ്കില്‍  ഇത്  മലയാളത്തില്‍  മുംബൈ/ചെന്നൈ   പശ്ചാത്തലം ആക്കി എന്നേ വന്നേനെ  എന്ന്  തോന്നുന്നു.

More movie suggestions @www.movieholicviews.blogspot.com

  

No comments:

Post a Comment