448.LITTLE MISS SUNSHINE(ENGLISH,2006),|Comedy|Drama|,Dir:-Jonathan Dayton, Valerie Faris,*ing:-Steve Carell, Toni Collette, Greg Kinnear.
കുടുംബ ബന്ധങ്ങളിലെ തീവ്രത വെളിവാകുന്നത് പലപ്പോഴും പ്രശ്നങ്ങളെ അഭിമുഖീകരിക്കേണ്ടി വരുന്ന അവസ്ഥകളില്‍ ആണ്.ചിലപ്പോള്‍ അധികം അടുപ്പം പോലും ഇല്ലാത്തവര്‍ ആ സമയങ്ങളില്‍ ഒരുമിച്ചു പ്രവൃത്തിക്കുമ്പോള്‍ പ്രശ്നങ്ങള്‍ പലതും മാറാറുണ്ട് അല്ലെങ്കില്‍ ആ പ്രശ്നങ്ങളില്‍ നിന്നും മാനസികമായ രീതിയില്‍ ആശ്വാസം തോന്നും.എല്ലാ കുടുംബത്തിലും ഇങ്ങനെ ആണെന്ന് അര്‍ത്ഥം ആക്കുന്നില്ല.എന്നാല്‍ ഹൂവര്‍സ് എന്ന ഈ അമേര്‍ക്കന്‍ കുടുംബത്തിന്‍റെ കഥ അവതരിപ്പിക്കുമ്പോള്‍ മേല്‍ പറഞ്ഞ സംഭവങ്ങള്‍ സാധ്യം ആയിരുന്നോ എന്ന് കാണാം ഈ ചിത്രത്തില്‍.
സംവിധായ ദമ്പതികള്‍ ആയ ജോനാതന്റെയും വലെരിയയുടെയും ആദ്യ സംരഭം ആയിരുന്നു ഈ ചിത്രം.യഥാര്‍ത്ഥ ജിവിത ദമ്പതികള്‍ ആയതു കൊണ്ട് തന്നെ ചില രംഗങ്ങളില്‍ ഒക്കെ നല്ല വിധം നിരീക്ഷിച്ചു ആണ് കഥാപാത്ര സൃഷ്ടി നടത്തിയിരിക്കുന്നതെന്ന് മനസ്സിലാകും.Little Miss Sunshine ഒരു റോഡ് മൂവി കൂടി ആണ്.അത് കൊണ്ട് തന്നെ സിനിമയുടെ മുക്കാല്‍ ഭാഗവും റോഡില്‍ ആണ് സംഭവിക്കുന്നത്.ആത്മഹത്യക്ക് സ്വയം പ്രേരിതന്‍ ആയ ഫ്രാങ്ക് എന്നയാളെ അയാളുടെ സഹോദരി തന്റെ കൂടെ താമസിക്കാന്‍ കൊണ്ട് വരുന്നു.ഷെറില്‍ ഹൂവറിനു രണ്ടു കുട്ടികള്‍ ആണുള്ളത്.പൈലറ്റ് ആകാന്‍ വേണ്ടി ഉള്ള കോഴ്സിനു ചേരുന്നത് വരെ മൂത്ത കുട്ടിയായ ഡ്വെയ്ന്‍ മൌന വൃത്തം എടുക്കുന്നു.ഇളയ പെണ്‍ക്കുട്ടി ഒലിവ് ലിറ്റില്‍ മിസ്സ് സണ്‍ഷൈന്‍ എന്ന സൌന്ദര്യ മത്സരത്തില്‍ പങ്കെടുക്കാന്‍ യാദൃഷികമായി അവസരം ലഭിക്കുന്നു.ആ സമയം തന്‍റെ വിജയത്തിനായുള്ള ക്ലാസുകള്‍ ശ്രദ്ധിക്കപ്പെടാതെ പോകുന്നതിന്റെ നൊമ്പരത്തില്‍ ആണ് പിതാവായ റിച്ചാര്‍ഡ്.
ഏറെ സംസാരത്തിന് ശേഷം അവര്‍ കാലിഫോര്‍ണിയയില്‍ നടക്കുന്ന മത്സരത്തിനു പോകാന്‍ തീരുമാനിക്കുന്നു.ഒപ്പം റിച്ചാര്‍ഡിന്റെ അച്ഛന്‍ എഡ്വിനും പോകുന്നു.അവരുടെ ആല്ബെര്‍ക്യുകെ-കാലിഫോര്‍ണിയ യാത്രയും അതിന്‍റെ ഇടയ്ക്ക് നടക്കുന്ന രസകരമായ സംഭവങ്ങളും യാത്രയുടെ അവസാനം അവരില്‍ എന്താണ് അവശേഷിക്കുന്നതും എന്നതാണ് കഥ.ഈ ചിത്ര, രണ്ടു ഓസ്കാര്‍ അവാര്‍ഡുകള്‍ നേടിയിരുന്നു.മികച്ച സഹ നടനും തിരക്കഥയ്ക്കും ഉള്ള പുരസ്ക്കാരങ്ങള്‍ ആണ് ചിത്രത്തിന് ലഭിച്ചത്.വളരെ നല്ലൊരു ഫീല്‍ ഗുഡ് ചിത്രം ആണ് Little Miss Sunshine.
More movie suggestions @www.movieholicviews.blogspot.com

No comments:
Post a Comment