Thursday, 6 August 2015

454.PEE MAK PHARAKANONG(THAI,2013)

454.PEE MAK PHARAKANONG(THAI,2013),|Horror|Comedy|Romance|,Dir:-Banjong Pisanthanakun,*ing:-Mario Maurer, Davika Hoorne, Nattapong Chartpong.

   തായ് സിനിമകളിലെ ഏറ്റവും വലിയ ഹിറ്റുകള്‍ ആണ് ബന്ജോംഗ് സംവിധാനം ചെയ്ത Alone,Shutter എന്നീ  സിനിമകള്‍.നല്ല രീതിയില്‍ പ്രേക്ഷകനെ ഒരു ഹൊറര്‍ ചിത്രം എന്ന രീതിയില്‍ ഈ രണ്ടു ചിത്രവും ഭയപ്പെടുത്തിയിരുന്നു.അത് പോലെ തന്നെ 4BIA യിലെ ടൂറിനു പോയ സുഹൃത്തുക്കളുടെ ചിത്രം സംവിധാനം ചെയ്തതും ബന്ജോംഗ് ആയിരുന്നു.ഈ ചിത്രങ്ങളിലൂടെ ഒക്കെ ഭയപ്പെടുത്തിയ സംവിധായകന്‍ തന്നെയാണ് PEE MAK PHARAKANONG എന്ന ചിത്രവും സംവിധാനം ചെയ്തത്.

  തായ് പ്രേത കഥകളിലെ പ്രശസ്തമായ Mae Nak Phra Kanong (Lady Nak of Phra Kanong) എന്ന കഥയാണ് anachronistic രീതിയില്‍ അവതരിപ്പിച്ചിരിക്കുന്നത്.അതായത് ഈ ചിത്രം നടക്കുന്നത് നൂറു വര്‍ഷം  മുന്‍പ് ആണെങ്കിലും ഇപ്പോഴത്തെ ടൈം ഫ്രെയിമില്‍ ഉള്ള കാര്യങ്ങള്‍ കൂടി ഉള്‍പ്പെടുത്തി (ഉദാ:Spiderman,Last Samurai,hair style) കാലത്തെ അനുസരിക്കാത്ത രീതിയില്‍ ആണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.നൂറു വര്‍ഷം മുന്‍പ് നടന്ന യുദ്ധത്തില്‍ പങ്കെടുത്ത രസികരായ 5 സുഹൃത്തുക്കള്‍ മാക്,ഏയ്‌,ടെര്‍,പുവാക്,ഷിന്‍ എന്നിവര്‍ ഒരു വിധത്തില്‍  ആണ് യുദ്ധത്തില്‍ ജീവനും കൊണ്ട് രക്ഷപ്പെട്ടു എത്തിയത്.സ്വഭാവം വച്ച് നോക്കുകയാണെങ്കില്‍ ഈ അഞ്ചു പേരും മണ്ടന്മാരാണ്.പ്രേത സിനിമയില്‍ ഇടയ്ക്കിടെ ഭയപ്പെടാന്‍ കാത്തിരിക്കുന്നവര്‍ക്ക് ഇവരുടെ മണ്ടത്തരങ്ങള്‍ തമാശയായി മാറുന്നു.യുദ്ധത്തില്‍ നിന്നും തിരിച്ചെത്തിയ മാക് തന്റെ ഭാര്യയ നാക്കിനെ കാണുന്നു.യുദ്ധത്തിനു മാക് പോയപ്പോള്‍ ഗര്‍ഭിണി ആയിരുന്ന നാക്കിന്റെ ഒപ്പം അവരുടെ കുട്ടിയായ ടാംഗും ഉണ്ട്.മാക് കൂട്ടുകാരോട് അവരുടെ വീടിന്‍റെ അപ്പുറത്തെ കരയില്‍ ഉള്ള വീട്ടില്‍ താമസിക്കാന്‍ ആവശ്യപ്പെടുന്നു.

  പിറ്റേ ദിവസം ചന്തയില്‍ പോയപ്പോള്‍ നാട്ടുകാര്‍ എല്ലാം മാക്കിനോട് അസാധാരണമായ ഭയത്തോടെ പെരുമാറുന്നു.മാക്കിന്റെ ഭാര്യ പ്രേതം ആണെന്ന് അവര്‍ എല്ലാം കരുതുന്നു .എന്നാല്‍ മാക് അത് വിശ്വസിക്കുന്നില്ല.എന്നാല്‍ കൂട്ടുകാര്‍ സത്യം എന്താണെന്ന് അറിയാന്‍ തീരുമാനിക്കുന്നു.പഴയ രീതി അനുസരിച്ച് സ്വന്തം കാലിന്‍റെ അടിയിലൂടെ ഒരാളെ നോക്കിയാല്‍ അയാള്‍ പ്രേതം ആണെങ്കില്‍ അത് മനസ്സിലാക്കാന്‍ കഴിയും എന്നാണ് വിശ്വാസം.സുഹൃത്തുക്കള്‍ സത്യം അന്വേഷിക്കുമ്പോള്‍ മാക്കും നാക്കും തമ്മില്‍ ഉള്ള പ്രണയം ദിവസം തോറും കൂടി വരുന്നു.നാട്ടുകാര്‍ പറയുന്നതില്‍ എന്തെങ്കിലും സത്യമുണ്ടോ എന്നതാണ് ഹാസ്യവും ചേര്‍ത്ത് മേമ്പൊടിയായി പ്രണയവും ചേര്‍ത്ത് ഈ ചിത്രം അവതരിപ്പിച്ചിരിക്കുന്നത്.ശരിക്കും ആ അഞ്ചു സുഹൃത്തുക്കളും നല്ല രീതിയില്‍ ചിരിപ്പിച്ചു അവരുടെ കൌണ്ടറുകളിലൂടെ.  ഹൊറര്‍ സ്പൂഫ് ചിത്രം എന്ന് പറയുന്നതില്‍ ഉപരി വ്യത്യസ്തമായ ചിന്തയാകും ഈ ചിത്രത്തിന്‍റെ ജനനത്തിനു പിന്നില്‍ എന്ന് കരുതുന്നു.

More movie suggestions @www.movieholicviews.blogspot.com

No comments:

Post a Comment