Friday, 21 August 2015

477.THE STRANGERS(ENGLISH,2008)

477.THE STRANGERS(ENGLISH,2008),|Thriller|Mystery|,Dir:-Bryan Bertino,*ing:-Scott Speedman, Liv Tyler, Gemma Ward .

  സംവിധായകന്‍ ബ്രയാന്‍ ബെര്‍ടിനോയുടെ കുട്ടിക്കാലത്ത് നടന്ന യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദം  ആക്കിയാണ്  The Strangers നിര്‍മിച്ചിരിക്കുന്നത്.മറിച്ചുള്ള അഭിപ്രായങ്ങള്‍ പലതും വന്നെങ്കിലും വിദേശ സിനിമകളിലെ സ്ഥിരം ഫോര്‍മുല ചിത്രങ്ങളില്‍ ഉള്‍പ്പെടുന്ന ഒന്നാണ് The Strangers.ഒരു വീട്ടില്‍ ആരൊക്കെ ഉണ്ടെന്നു അവിടെ ഉള്ളവര്‍ക്ക് അറിയുന്നത് സ്വാഭാവികം ആണ്.എന്നാല്‍ അവിടെ ഉള്ളവര്‍ അറിയാതെ അജ്ഞാതരായ അതിഥികള്‍ അവിടെ വേറെ ഉണ്ടെങ്കിലോ?വീട്ടില്‍ ഉള്ളവര്‍ക്ക് അവരുടെ കാര്യങ്ങള്‍ അറിയില്ല എങ്കിലും വീട്ടില്‍ ഉള്ളവരുടെ ഓരോ ചലനവും വ്യക്തമായി കണക്കു കൂട്ടുകയും അവരെ നിരീക്ഷിക്കുകയും അവസാനം അവരെ അപകടത്തില്‍ പെടുത്താന്‍ നോക്കുമ്പോഴും എല്ലാം  പ്രേക്ഷകന്‍ അത്തരത്തില്‍ ഒരു അടയ്ക്കപ്പെട്ട വീട്ടില്‍ ഉള്ള ആളുകളുടെ മേല്‍ ഒരു അനുകമ്പ ഉണ്ടാവുക സാധാരണം ആണ്.

   ഇരകളെ വേട്ടയാടാന്‍ വരുന്ന വേട്ടക്കാരില്‍ നിന്നും അവര്‍ രക്ഷപ്പെടുന്നത്  കാണാന്‍ ആണ് എല്ലാവരും ആഗ്രഹിക്കുന്നതും.അത് കൊണ്ടാകാം പല ഭാഷയില്‍ പല വേഷത്തില്‍ വന്ന ഈ പ്രമേയത്തിന് സ്വീകാര്യത ഇപ്പോഴും ഉള്ളത്.ജയിംസിന്റെയും കിര്സ്ടെന്റെയും ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസം ആയിരുന്നു അന്ന്.സുഹൃത്തുക്കള്‍ ആയ അവര്‍ അന്ന് ജീവിതത്തിലെ പ്രധാനപ്പെട്ട തീരുമാനങ്ങളില്‍ ഒന്ന് എടുക്കണ്ട ദിവസം ആയി മാറുന്നു.ജയിംസ് അന്ന് ആണ് കിര്സ്ടെനെ വിവാഹം ചെയ്യാന്‍ ആഗ്രഹിക്കുന്നതായി വെളിപ്പെടുത്തുന്നത്.എന്നാല്‍ കിര്സ്ടന്‍ എടുത്ത തീരുമാനം അന്നത്തെ ദിവസം  ജയിംസിന് നല്‍കിയത് മറിച്ചുള്ള അനുഭവം ആയിരുന്നു.

    ജയിംസിന്‍റെ കുടുംബ സ്വത്തായ ആ ബംഗ്ലാവില്‍ അവര്‍ അന്ന് രാത്രി ചിലവഴിക്കാന്‍ തീരുമാനിക്കുന്നു.വികാര നിര്‍ഭരം  ആയിരുന്നു ജയിംസിന് ആ ദിവസം.രണ്ടു പേരും ജീവിതത്തില്‍ ഒരു  തീരുമാനം എടുക്കാന്‍ ആകാതെ നിന്ന ദിവസം .അന്ന് അവര്‍ക്ക്  അവിടെ കൂട്ടിനായി അജ്ഞാത സുഹൃത്തുക്കള്‍  ഉണ്ടായിരുന്നു.അവരുടെ അപ്പോഴത്തെ പ്രശ്നങ്ങളെല്ലാം ഒന്നും അല്ലായിരുന്നു എന്നവരുടെ സാമീപ്യം തെളിയിക്കുന്നു.The Strangers ന്റെ കഥ ഈ രീതിയില്‍ ആണ് അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്.അന്നത്തെ ആ രാത്രി അവരുടെ ജീവിതത്തില്‍ എന്ത് സംഭവിക്കുന്നു എന്നറിയാന്‍ ഈ ചിത്രം ബാക്കി കാണുക.

More movie suggestions @www.movieholicviews.blogspot.com

No comments:

Post a Comment