403.YUDDHAM SEI(TAMIL,2011),|Thriller|Crime|,Dir:-Myshkin,*ing:-Cheran,Jayaprakash,Y G Mahendra.
മിഷ്കിന്‍ സിനിമകള്‍ ഒരു ഐടന്റിറ്റി കാത്തു സൂക്ഷിക്കുന്നുണ്ട്.അവതരണ രീതിയില്‍ തന്നെ വ്യത്യസ്ഥത കാത്തു സൂക്ഷിക്കുന്ന മിഷ്ക്കിന്‍ പരാജയപ്പെട്ടത് മുഖമൂടി എന്ന ചിത്രത്തില്‍ മാത്രം ആണെന്ന് തോന്നുന്നു.ത്രില്ലര്‍ സിനിമകള്‍ക്ക് പതിവായുള്ള ഇന്ത്യന്‍ സിനിമകളില്‍ നിന്നും വ്യത്യസ്തം ആയ അനുഭവം ആക്കി മാറ്റുന്നത് മിഷ്ക്കിന്‍ മാജിക് തന്നെ ആണ്.മിശ്ക്കിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച ചിത്രം എന്താണെന്ന് എന്നോട് ചോദിച്ചാല്‍ ഉത്തരം ഈ ചിത്രം ആണ് "യുദ്ധം സെയ്".ഓനായും ആട്ടിന്‍ക്കുട്ടിയും മോശം ആണെന്നല്ല.ഒരു പൊടിക്കെങ്കിലും പ്രിയപ്പെട്ട മിഷ്ക്കിന്‍ ചിത്രം ഇതാണ്. മിശ്ക്കിന്റെ മറ്റു ചിത്രങ്ങളില്‍ നിന്നും വ്യത്യസ്തം ആകുന്നതു ക്രൈം ത്രില്ലര്‍ ജോനറില്‍ നിന്നും അധികം വ്യതിചലിക്കാതെ (ഐറ്റം സോംഗ് ഒഴിവാക്കിയാല്‍ ) ആ ജോനരിനോട് നീതി പുലര്‍ത്തിയ ചിത്രം എന്ന നിലയില്‍ ആകും.
തമിഴ് സിനിമ കേട്ട് മടുത്ത മാസ് എന്ന് ആരാധകര്‍ വിളിക്കുന്ന സിനിമകളില്‍ നിന്നും വ്യത്യസ്ഥമായ എന്നാല്‍ മലയാളം പോലെ ഉള്ള ഭാഷകളില്‍ ഒരു കാലത്ത് ഉണ്ടായിരുന്ന സിനിമ രീതികളിലൂടെ ചിന്തിക്കാന്‍ തുടങ്ങിയതില്‍ ഈ സംവിധായകന്‍റെ പങ്കും പ്രശംസനീയം ആണ്.ഈ ചിത്രം അവതരിപ്പിക്കുന്നത് ജെ കെ എന്ന സി ബി സി ഐ ഡി ഉദ്യോഗസ്ഥന്‍റെ ജീവിതത്തിലും ജോലിയിലും സങ്കീര്‍ണമായ സംഭവങ്ങള്‍ സംഭവിക്കുന്ന സമയത്തെ കഥയാണ്.മുറിച്ച് മാറ്റപ്പെട്ട രീതിയില്‍ ജന സാന്ദ്രത ഉള്ള സ്ഥലങ്ങളില്‍ കാണപ്പെടുന്ന വെട്ടി മാറ്റിയ കൈകള്‍ പോലീസിനു തലവേദന ആകുന്നു.ആരുടെ കൈകള്‍ ആണെന്നോ ആരാണ് ഇത് ചെയ്തതെന്നോ ഒരു തെളിവും ഇല്ലാത്ത അവസ്ഥ.ജനങ്ങള്‍ പതിവായി ഉപയോഗിക്കുന്ന സ്ഥലങ്ങളില്‍ തന്നെ ഈ കൈകള്‍ കണ്ടെത്തിയതിനാല്‍ ആരോ ആര്‍ക്കു വേണ്ടി എന്തോ സന്ദേശം നല്‍കാന്‍ ആണ് എന്നുള്ളത് ഊഹിച്ചെടുക്കാം.അടുത്ത കാലത്ത് സ്വന്തം അനുജത്തിയെ കാണാതായ ജെ കെ അവധി എടുത്തു അവളെ അന്വേഷിക്കാന്‍ പോകാന്‍ തീരുമാനിച്ച സമയം ആണ് ഈ കേസ് മുന്നിലേക്ക് വരുന്നത്.മേല്‍ ഉദ്യോഗസ്ഥന്‍ നല്‍കിയ ചില ഉറപ്പുകളുടെ മേല്‍ പ്രകാശ്,തമിഴ് സെല്‍വി എന്നീ പുതുതായി ജോലിക്ക് ചേര്‍ന്നവരുടെ ഒപ്പം ജെ കെ കേസ് അന്വേഷണം തുടങ്ങി.
കേസ് അന്വേഷിച്ചു കൊണ്ടിരിക്കുന്ന സമയം വീണ്ടും സമാനമായ സംഭവങ്ങള്‍ നടക്കുന്നു ചെന്നൈയില്‍.ജെ കെ യുടെ അന്വേഷണം കൊണ്ടെത്തിക്കുന്നത് സമൂഹത്തിലെ ഉന്നതരില്‍ ആണ്.പക്ഷേ എന്താണ് ഈ കൊലപാതകങ്ങളുടെ പിന്നില്‍ ഉള്ള രഹസ്യം?ഒരു സീരിയല്‍ കില്ലര്‍ ആണ് ഈ കൊലപാതകങ്ങളുടെ പിന്നില്‍ എന്ന് വിശ്വസിക്കേണ്ടി വരുമോ?Hotel പരമ്പര പോലെയുള്ള ചിത്രങ്ങളില്‍ ഉള്ള സംഭവങ്ങള്‍ അവിടെ നിന്നും ഈ ചിത്രത്തില്‍ ഉപയോഗിച്ചിട്ടുണ്ടെങ്കിലും ചിത്രത്തിന്‍റെ മര്‍മ പ്രധാനമായ് ഭാഗങ്ങളുമായി ഇതിനൊന്നും ബന്ധമില്ല.
More movie suggestions @www.movieholicvies.blogspot.com

No comments:
Post a Comment