Saturday, 27 June 2015

401.THE BEST EXOTIC MARIGOLD HOTEL(ENGLISH,2011)

401.THE BEST EXOTIC MARIGOLD HOTEL(ENGLISH,2011),|Comedy|Drama|,Dir:-John Madden,*ing:-Judi Dench, Bill Nighy, Maggie Smith.

  Deborah Moggach എഴുതിയ "These Foolish Things" എന്ന നോവലിനെ ആസ്പദം ആക്കി നിര്‍മിച്ച ബ്രിട്ടീഷ് സിനിമയാണ് The Best Exotic Marigold Hotel.നമ്മുടെ നാട്ടില്‍ നിന്നും വിഭിന്നമായി വിദേശികള്‍ അവരുടെ വാര്‍ദ്ധക്യം മുന്നില്‍ കണ്ടാണ്‌ ജീവിക്കുന്നത്.ഉത്തരവാദിത്തം ,കുടുംബം എന്നിവ വരുമ്പോള്‍ മക്കള്‍ വേറെ മാറി താമസിക്കുമ്പോള്‍ വാര്‍ദ്ധക്യം നല്‍കുന്ന വിരസതകളില്‍ നിന്നും അകന്നു മാറാന്‍ പലരും ശ്രമിക്കാറുണ്ട്.ഇത് വിദേശികളുടെ ജീവിത സമീപനം ആയാണ് ഒരു കാലത്ത് കരുതിയിരുന്നതെങ്കില്‍ ഇന്ന് നമ്മുടെ നാട്ടിലും ഇത്തരം അവസ്ഥകള്‍ ഉണ്ടാകാറുണ്ട്.പക്ഷേ  ജീവിതക്കാലം മുഴുവന്‍ കുടുംബത്തിനായി ജോലി ചെയ്തു സ്വന്തമായി ഒന്നും കയ്യില്‍ കരുതാത്ത നമ്മുടെ നാട്ടുകാരെക്കാളും തങ്ങളുടെ വാര്‍ദ്ധക്യം ലോക സഞ്ചാരം നടത്താന്‍ വിദേശികള്‍ക്ക് കഴിയാറുണ്ട്.ഈ ചിത്രത്തിന്‍റെ പ്രമേയവും അതാണ്‌.

   ബ്രിട്ടനില്‍ നിന്നും ഇന്ത്യയിലേക്ക്‌ വരുന്ന കുറച്ചു ആളുകളുടെ കഥയാണ് ഈ ചിത്രം അവതരിപ്പിക്കുന്നത്‌.സണ്ണി എന്ന ഇന്ത്യക്കാരന്റെ തലയില്‍ ഉദിച്ച ബിസിനസ് ചിന്ത ആയിരുന്നു പ്രായമായ വിദേശികള്‍ക്ക് വേണ്ടി പഴയക്കാല കൊട്ടാരം വൃത്തിയാക്കി  അവര്‍ക്കായി താമസ സൗകര്യം ഉണ്ടാക്കി കൊടുക്കുക എന്നത്.അങ്ങനെ ഇന്റര്‍നെറ്റില്‍ ജയ്പൂരിലെ ആ സ്ഥലത്തെ കുറിച്ച് അറിഞ്ഞ ഏഴു വിദേശികള്‍ ഇന്ത്യയിലേക്ക്‌ വരുന്നു.റിട്ടയര്‍മെന്റ് കാലം അധികം ചിലവില്ലാതെ കഴിയാന്‍ ഉള്ള സ്ഥലം നോക്കി വന്ന ജീന്‍-ദഗ്ലാസ് ദമ്പതികള്‍,അടുത്തക്കാലത്ത് വിധവ ആവുകയും ഭര്‍ത്താവിന്റെ കടങ്ങള്‍ തീര്‍ക്കാന്‍ വേണ്ടി താമസിച്ചിരുന്ന വീട് വില്‍ക്കുകയും ചെയ്യേണ്ടി വന്ന ഈവ്ലിന്‍,റിട്ടയര്‍ ചെയ്ത ജഡ്ജ് ഗ്രഹാം,പുതിയ ഭര്‍ത്താവിനെ തേടി ഇറങ്ങിയ മാട്ജ്,അത് പോലെ തന്‍റെ വാര്‍ധക്യത്തില്‍ ചെറുപ്പക്കാലം ആഘോഷിക്കാന്‍ എത്തിയ നോര്‍മാന്‍ എന്നിവരെ  കൂടാതെ വംശീയമായി മറ്റുള്ളവരെ വിദ്വേഷത്തോടെ കാണുന്ന മുറയല്‍ എന്ന സ്ത്രീ ചെലവ് കുറഞ്ഞ ശസ്ത്രക്രീയ നടുവിന് നടത്താന്‍ ആയി ഇന്ത്യയില്‍ എത്തി ചേരുന്നു.

   വ്യത്യസ്തമായ ജീവിത ശൈലിയോട് ചിലര്‍ സന്ധി ചെയ്യാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും പലര്‍ക്കും അതിനു സാധിക്കുന്നില്ല.പ്രത്യേകിച്ചും പരിമിതമായ സൌകര്യങ്ങള്‍ മാത്രം നല്‍കുന്ന ആ ഹോട്ടലില്‍ അവരുടെ ജീവിതം ചിലപ്പോള്‍ എങ്കില്‍ ദുസ്സഹം ആകുന്നു.എന്നാല്‍ ചിലര്‍ അതില്‍ നിന്നും പുതിയ ജീവിതം കണ്ടെത്താന്‍ ശ്രമിക്കുന്നു.പുതിയ ജീവിതം കണ്ടെത്താന്‍ ശ്രമിക്കുമ്പോള്‍ അവര്‍ വീണ്ടും യൌവ്വനത്തിലേക്ക് യാത്ര തിരിക്കുന്നും ഉണ്ട്.എന്നാല്‍ ചിലര്‍ക്കായി ഇന്ത്യ കരുതി വച്ചത് മറ്റൊന്നായിരുന്നു.വളരെയധികം സിമ്പിള്‍ ആയ ഒരു കഥ.കൈ നിറയെ അഭിനേതാക്കള്‍.സാധാരണ പ്രേക്ഷകന് ഒരാളുടെ വാര്‍ദ്ധക്യം എങ്ങനെ ഒക്കെ നേരിടാം എന്ന് കാണിച്ചു തരുന്ന ചിത്രം ആ വര്‍ഷത്തെ അപ്രതീക്ഷിത ഹിറ്റ്‌ ആയിരുന്നു.നല്ലൊരു ചിത്രം ആയിരുന്നു The Best Exotic Marigold Hotel.

  ഒരു കാര്യത്തോട് മാത്രം ആണ് ഇത്തരം സിനിമകളോട് ഈര്‍ഷ്യ തോന്നുന്നത്.ഇന്നും അംബാസിഡര്‍ കാറും കുതിരകളും രാജാക്കന്മാരെ പോലെ വസ്ത്രം ധരിച്ച ഇന്ത്യക്കാരെയും ഇന്ത്യയില്‍ എവിടെ ആണ് കാണാന്‍ കഴിയുക?അത് കേരളം ആണെങ്കില്‍ എല്ലാവരും കസവ് മുണ്ടും തലയില്‍ കുടുമിയും.വിദേശികളുടെ ഇന്ത്യന്‍ ചിന്തകള്‍ ഇപ്പോഴും നാല്‍പ്പതുകളില്‍ തന്നെ ആണ് നില്‍ക്കുന്നത് എന്ന്  തോന്നുന്നു.

No comments:

Post a Comment