399.THE PLACE BEYOND THE PINES(ENGLISH,2012),|Drama|Crime|Thriller|,Dir:-Derek Cianfrance,*ing:-Ryan Gosling, Bradley Cooper, Eva Mendes.
പരസ്പ്പര ധ്രുവങ്ങളില്‍ ജീവിച്ച രണ്ടു വ്യക്തികളുടെ കഥയാണ് The place Beyond the Pines അവതരിപ്പിക്കുന്നത്.എന്നാല്‍ രണ്ടു പേരുടെയും ജീവിതത്തില്‍ സംഭവിച്ചതിനു എല്ലാം പരസ്പ്പരം ഉത്തരവാദികള്‍ ആകുകയും ചെയ്യുന്നു.എല്ലാ രാജ്യത്തിലും ഉള്ളത് പോലെ പോലീസ് സംവിധാനത്തിന്റെ ചീത്ത വശങ്ങളില്‍ കൂടി പോകാന്‍ സാധ്യത ഉണ്ടായിരുന്നിട്ടും തന്‍റെ കഴിവില്‍ വിശ്വാസം ഉള്ള പോലീസുകാരനും അതിനെക്കാളും വിശ്വാസം താന്‍ മികച്ച പ്രകടനം കാഴ്ച വയ്ക്കുന്ന മോട്ടര്‍ സൈക്കിളിലും അര്‍പ്പിച്ച മറ്റൊരു മനുഷ്യന്‍റെയും കഥയാണ് ഈ ചിത്രം.ഒപ്പം മാനുഷിക ബന്ധങ്ങളുടെ നേര്‍ക്കാഴ്ച ആകുന്നുണ്ട് ഈ ചിത്രം.ഹോളിവുഡ് സിനിമകളില്‍ അന്യം നിന്ന് പോകുന്ന വൈകാരിക തലത്തിലേക്ക് അത് കൊണ്ട് തന്നെ എത്തി ചേരാന്‍ സാധിക്കുന്ന ഒരു ചിത്രം കൂടി ആണിത്.
മരണക്കിണറില്‍ ബൈക്ക് ഓടിച്ച് പ്രശസ്തന്‍ ആണ് ലൂക്ക്.അയാള്‍ ആ നാട്ടിലെ പരിപാടി കഴിഞ്ഞു പോകുന്നതിന്റെ തലേ രാത്രി ആണ് തന്‍റെ മുന്‍ കാമുകി ആയ റൊമിനയെ കാണുന്നത്.അന്ന് രാത്രി അവളെ വീട്ടില്‍ കൊണ്ട് വിട്ടെങ്കിലും അവള്‍ അധികം അടുപ്പം കാണിച്ചില്ല ലൂക്കിനോട്.ലുക്ക് പിറ്റേ ദിവസം അവിടെ വിട്ടു പോകുന്നതിനു മുന്‍പ് അവസാനമായി അവളെ കാണാനായി വീട്ടില്‍ പോകുന്നു.റോമിനയുടെ അമ്മയും ഒരു കൈ കുഞ്ഞും മാത്രം ആയിരുന്നു അവിടെ ഉണ്ടായിരുന്നത്.റോമിനയുടെ അമ്മ ആ കുട്ടി ലൂക്കിന്റെ ആണെന്ന് പറയുന്നു.എന്നാല്‍ കോഫി എന്നയാളുടെ ഭാര്യയായി മാറിയ റോമിന ലൂക്കിന്റെ ഒപ്പം പോകാന്‍ വിസ്സമ്മതിക്കുന്നു.എന്നാല്‍ തന്‍റെ മകനെ വിട്ടു പോകാന്‍ മനസ്സ് വരാത്ത ലൂക്ക് അവിടെ തുടരുന്നു.ആ സമയത്താണ് മെക്കാനിക് ആയ റോബിനെ പരിചയപ്പെടുന്നത്.അയാളുടെ കയ്യില്‍ പണം എളുപ്പത്തില്‍ ഉണ്ടാക്കാന്‍ ഉള്ള ഒരു വഴി ഉണ്ടായിരുന്നു.തന്‍റെ മകനെ നന്നായി നോക്കാന്‍ പണം വേണം എന്ന ചിന്ത ലൂക്കിനെ റോബിന്‍ പറഞ്ഞ ആശയത്തോട് സന്ധി ചെയ്യിക്കാന്‍ നിര്‍ബന്ധിതന്‍ ആക്കുന്നു.
പണം ഉണ്ടാകാന്‍ ഉള്ള ശ്രമത്തില്‍ ആണ് ലൂക്ക് ആ ദിവസം അപ്രതീക്ഷിതം ആയി നടക്കുന്ന സംഭവങ്ങളുടെ അനന്തര്ര ഫലമായി അവറി എന്ന പോലീസ് ഉദ്യോഗസ്ഥനെ കാണുന്നത്.നിയമ ബിരുദം ഉണ്ടായിരുന്നിട്ടും പോലീസില്‍ ജോലി ചെയ്യാന്‍ താല്‍പ്പര്യം ഉള്ള യുവാവായിരുന്നു ആവറി.എന്നാല്‍ അവരുടെ കണ്ടു മുട്ടല്‍ രണ്ടു പേരുടെയും ജീവിതത്തില്‍ വളരെയധികം മാറ്റം ഉണ്ടാക്കുന്നു.അവരുടെ അടുത്ത തലമുറയ്ക്ക് പോലും ആ മാറ്റത്തിന്‍റെ അലയടികള്‍ ഉണ്ടാകാം.വൈകാരികമായി ചിത്രത്തെ സമീപിച്ചാല്‍ ഒരു പക്ഷേ നല്ല ഒരു ഇമോഷണല്‍ ത്രില്ലര്‍ ആയി മാറും ഈ ചിത്രം.അത്രയ്ക്ക് ശക്തി ഉണ്ടായിരുന്നു ചില രംഗങ്ങള്‍ക്ക്.ചിത്രത്തില്‍ രണ്ടു മുന്‍ നിര നായകന്മാര്‍ ഉണ്ടായിരുന്നിട്ടും എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കഥാപാത്രം കോഫി ആയിരുന്നു.അത് എന്ത് കൊണ്ടാണ് എന്ന് ചിത്രം കാണുമ്പോള്‍ മനസ്സിലാകും കുറച്ചു രംഗങ്ങളില്‍ മാത്രമേ ആ കഥാപാത്രം ഉണ്ടായിരുന്നു എങ്കില്‍ പോലും.
More movie suggestions @www.movieholicviews.blogspot.com

No comments:
Post a Comment