Wednesday, 3 June 2015

375.DETECTIVE BYOMKESH BAKSH!(HINDI,2015)

375.DETECTIVE BYOMKESH BAKSH!(HINDI,2015),|Mystery|Thriller|,Dir:-Dibakar Banerjee,*ing:-Sushant Singh Rajput, Anand Tiwari, Divya Menon .

  ആര്‍തര്‍ കൊനാന്‍ ഡോയലിന്റെ സൃഷ്ടി ആയ ഷെര്‍ലോക്ക് ഹോംസ് കഥകളായും സിനിമ,സീരിയലുകളിലൂടെ എല്ലാം പ്രേക്ഷക പ്രീതി നേടിയ കഥാപാത്രം ആണ്.അത്തരത്തില്‍ ബംഗാളി കുറ്റാന്വേഷണ കഥകളുടെ ഇടയില്‍ ജനിച്ച കുറ്റാന്വേഷകന്‍ ആണ് ശരദിന്ദു ബന്ദോപാധ്യായ സൃഷ്ടിച്ച ബ്യോംകേഷ് ബക്ഷി.ഡി ഡി  നാഷണല്‍ ചാനലില്‍ 1993 കാലഘട്ടത്തില്‍ സീരിയല്‍ ആയി വന്നപ്പോള്‍ രജിത് കപൂര്‍ ആയിരുന്നു ബ്യോംകേഷ് ആയി വേഷമിട്ടത്.അന്ന് ആ സീരിയല്‍ ജനപ്രീതി പിടിച്ചു പറ്റിയിരുന്നു.എന്നാല്‍ പിന്നീട് ബംഗാളില്‍ മാത്രം ഒതുങ്ങി പോയ ഈ കഥാപാത്രം ബോളിവുഡ് എന്ന സിനിമ ഭീകരന്‍റെ ലേബലില്‍ ദിബാകര്‍ ബാനര്‍ജീ അവതരിപ്പിച്ചിരിക്കുകയാണ്.

   സുശാന്ത് സിംഗ് രാജ്പുട്ട് ആണ് ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.രണ്ടാം ലോക മഹായുദ്ധത്തിന്റെ സമയത്തുള്ള ബംഗാള്‍ ആണ് സിനിമയുടെ പശ്ചാത്തലം.ജപ്പാനില്‍ നിന്നുള്ള ഒപ്പിയം കച്ചവടം നടത്തുന്ന ഗ്യാങ്ങുകള്‍ സജീവം ആയതോടെ ലോക മഹായുദ്ധത്തില്‍ അവരും ജപ്പാന്റെ ഒപ്പം ഉള്ള നിര്‍ണായക ശക്തി ആകുന്നു.ഈ രാഷ്ട്രീയ പശ്ചാത്തലം നില നില്‍ക്കുന്ന ബംഗാളിലെ ഒരു യുവാവാണ് ബ്യോംകേഷ് ബക്ഷി,മികച്ച നിരീക്ഷണ പാടവം ഉള്ള ബ്യോംകേഷ് സ്വകാര്യ ഡിറ്റക്ട്ടീവ് എന്ന നിലയില്‍ ആളുകളുടെ ഇടയില്‍ പ്രശസ്തന്‍ ആണ്.എന്നാല്‍ പഠനത്തിനു ശേഷം സ്ഥിര വരുമാനം ഉള്ള ജോലി നേടി എടുക്കുന്നതില്‍ പരാജയപ്പെട്ട ബ്യോംകേഷിനു അയാള്‍ ഇഷ്ടപ്പെട്ട പെണ്‍ക്കുട്ടിയെ പോലും നഷ്ടം ആകുന്നു.ആ സമയത്താണ് തന്‍റെ പിതാവിനെ കാണാതായി എന്ന കേസുമായി അജിത്‌ ബ്യോംകേഷിനെ സമീപിക്കുന്നത്.ആദ്യം ആ തിരോധാനത്തെ കുറിച്ച് സ്വന്തമായ തിയറികള്‍ മെനഞ്ഞ ബ്യോംകേഷ് എന്നാല്‍ പിന്നീട് കേസിനെ  ഗൗരവം ആയി കാണുന്നു.

   ബ്യോംകേഷിന്റെ അന്വേഷണം എന്നാല്‍ തുടക്കം മുതല്‍ കുഴപ്പിക്കുന്നതായിരുന്നു.വേട്ടക്കാര്‍ എന്ന് കരുതിയവര്‍ ഇരകളായി മാറുകയും ഇരകള്‍ വേട്ടയാടപ്പെടുകയും ചെയ്യുന്ന അവസ്ഥ.ബ്യോംകെഷിന്റെ ആ കേസ് അന്വേഷണത്തിന്റെ കഥയാണ് ബാക്കി ചിത്രം അവതരിപ്പിച്ചിരിക്കുന്നത്.കുറ്റാന്വേഷണ ചിത്രങ്ങളില്‍ ഹിന്ദിയില്‍ പുതിയ ബെഞ്ച്‌ മാര്‍ക്ക് ആകാന്‍ ഈ ചിത്രത്തിന് കഴിഞ്ഞിട്ടുണ്ട്.പ്രത്യേകിച്ചും  ക്ലൈമാക്സ്.അത്യുഗ്രന്‍ ആയിരുന്നു.ചിത്രത്തിന്‍റെ പശ്ചാത്തലത്തില്‍  വരുന്ന ഹാര്‍ഡ് മെറ്റല്‍ പാട്ടുകളും ബംഗാളിന്റെ മഴ നഞ്ഞ ഇരുണ്ട പശ്ചാത്തലവും ചിത്രത്തെ കൂടുതല്‍ ആകര്‍ഷണീയം ആക്കുന്നു.ഈ ചിത്രം വിജയിക്കുമെങ്കില്‍ ബ്യോംകേഷ് ബക്ഷി ഒരു ഫ്രാഞ്ചൈസീ ആയി കൂടുതല്‍ ഭാഗങ്ങള്‍ വരും എന്ന് സിനിമയുടെ റിലീസ് സമയത്ത് സംവിധായകന്‍ പറഞ്ഞത് കേട്ട് അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

More movie suggestions @www.movieholicviews.blogspot.com

No comments:

Post a Comment