376.Al FEEl Al AZRAK(ARABIC,2014),|Mystery|Thriller|,Dir:-Marwan Hamed,*ing:-Karim Abdel Aziz, Khaled El Sawy, Nelly Karim .
ഇജിപ്റ്റില്‍ നിന്നും ഇറങ്ങിയ ഈ അറബിക് ചിത്രത്തിന്‍റെ പ്രത്യേകത ആയി തോന്നിയത് ഈ ചിത്രം അവതരിപ്പിച്ച തീം ആണ്.പ്രത്യേകിച്ചും യാഥാസ്ഥികമായ കാഴ്ചപ്പാടുകള്‍ വച്ച് പുലര്‍ത്തുന്ന പ്രദേശത്ത് നിന്നും വന്ന ഈ ചിത്രം മികച്ച ആയ സൈക്കോ ത്രില്ലര്‍ കൂടി ആകുമ്പോള്‍ അതിനു ഒരു പുതുമ അനുഭവപ്പെടും."Shutter Island" നെ ഇടയ്ക്കൊക്കെ ഓര്‍മിപ്പിച്ചു എങ്കിലും അത് എന്‍റെ തോന്നല്‍ മാത്രം ആണെന്ന് മനസ്സിലാക്കുമ്പോള്‍ ചിത്രം ഭീകരമായ ഒരു അനുഭവം ആയി മാറി.ഭാര്യയും മകളും തന്‍റെ തെറ്റ് കാരണം അപകടത്തില്‍ അഞ്ചു വര്‍ഷം മുന്‍പ് മരിച്ചത് മുതല്‍ യഹിയാ എന്ന ഡോക്റ്റര്‍ തന്‍റെ പ്രഫഷണല്‍ ജീവിതം ഏറെക്കുറെ അവസാനിപ്പിച്ചു അജ്ഞാത വാസത്തില്‍ ആയിരുന്നു.
തിരികെ ജോലിക്ക് പ്രവേശിക്കാന്‍ വന്ന യാഹിയയോടു അയാളുടെ തീസിസിനെ കുറിച്ചും ഇനി സര്‍വീസില്‍ തുടരാനും ഉള്ള ബുദ്ധിമുട്ടിനെ കുറിച്ച് മേലധികാരി ആയ സഫ പറയുന്നു.എന്നാല്‍ യഹിയയ്ക്ക് രക്ഷപ്പെടാന്‍ ഉള്ള ഏക അവസരം ജോലിയില്‍ ഉടനടി പ്രവേശിക്കുക എന്നതായിരുന്നു.വാര്‍ഡ് 8 എന്ന കുറ്റവാളികള്‍ എന്ന് കണ്ടെത്തുകയും എന്നാല്‍ മാനസിക രോഗം ആരോപിക്കുകയും ചെയ്യുന്ന രോഗികളെ ചികിത്സിക്കുന്ന സ്ഥലത്താണ് യഹിയ തന്‍റെ തിരിച്ചു വരവിനു വേദി ആക്കുന്നത്.അയാളുടെ തീസിസും സമാനമായ വിഷയം ആയിരുന്നു.യഹിയയ്ക്ക് നേരത്തെ തന്നെ ആളുകളുടെ ശരീര ഭാഷ വച്ച് ഒരു സാഹചര്യം വിശദീകരിക്കാന്‍ ഉള്ള കഴിവും കൂടി ഉണ്ടായിരുന്നത് കൊണ്ട് സ്മൂത്ത് ആയിരിക്കും ആ ജോലി എന്നാണു എല്ലാവരും കരുതിയത്.മദ്യത്തിനും മയക്കുമരുന്നിനും സ്ത്രീകള്‍ക്കും അടിമയായ യഹിയയുടെ കാഴ്ചപ്പാടുകള്‍ എന്നാല്‍ തന്‍റെ മുന്‍ കാമുകിയുടെ സഹോദരനും യാഹിയുടെ സീനിയറും ആയ മന ശാസ്ത്ര വിദഗ്ധന്‍ ആയ ഷെരിഫിനെ വാര്‍ഡ് 8 ല്‍ എത്തിക്കുന്നതോടെ മാറുന്നു.
വിചിത്രമായ ചേഷ്ടകള്‍ കാണിക്കുന്ന ഷരീഫ് ക്രൂരമായ രീതിയില്‍ അയാളുടെ ഭാര്യയെ കൊന്നതിനു ശേഷം ആണ് മാനസിക രോഗം ഉണ്ടോ എന്നറിയാന്‍ അവിടെ എത്തിക്കുന്നത്.ഷരീഫിന്റെ കേസ് യഹിയ ഏറ്റെടുക്കുന്നു.എന്നാല്‍ ഷരീഫും ആയുള്ള കൂടി കാഴ്ചകള്‍ യഹിയയെ ആകെ കുഴപ്പത്തില്‍ ആക്കുന്നു.എന്ത് ചോദിച്ചാലും അപരിചിതമായ ഒരു കൂട്ടം അക്കങ്ങള്‍ മാത്രം ആയിരുന്നു ഷരീഫിന്റെ മറുപടി. താന്‍ താനല്ലാതായി മാറുന്നത് പോലെ യഹിയയ്ക്ക് പലപ്പോഴും തോന്നുന്നു.ആ സമയം ആണ് മായ എന്ന യാഹിയുടെ കാമുകി ആ അത്ഭുത മരുന്നും ആയി എത്തുന്നത്.Blue Elephant എന്ന പേരില്‍ ഉള്ള മയക്കു മരുന്ന് യാഹിയക്ക് തുറന്നു കൊടുത്തത് മായാ ലോകം ആണ്.മൂന്നു തുമ്പിക്കൈ ഉള്ള ആനയും ഭൂത ഭാവി കാര്യങ്ങള്‍ കലര്‍ന്ന് ചേരുന്ന മായാ ലോകം.യഹിയയുടെ അത്ഭുത ലോകവും ശരീഫും എല്ലാം ചേരുമ്പോള്‍ ചിത്രം മികച്ച സൈക്കോളജിക്കല്‍ ത്രില്ലര്‍ ആയി മാറുന്നു.
More movie suggestions @www.movieholicviews.blogspot.com

No comments:
Post a Comment