386.GET HARD(ENGLISH,2015),|Comedy|,Dir:-Etan Cohen,*ing:-Will Ferrell, Kevin Hart, Alison Brie .
അത്യാവശ്യം വില്‍ ഫാരല്‍ ഒക്കെ അഭിനയിച്ച സിനിമകള്‍ ഇഷ്ടമുള്ളവര്‍ ഈ ചിത്രം കണ്ടാല്‍ ഇഷ്ടപ്പെടാന്‍ സാധ്യതയുണ്ട്.വില്‍ ഫാരലിന്റെ സിനിമകള്‍ ഇഷ്ടപ്പെടുന്ന എനിക്ക് ഈ ചിത്രവും ഇഷ്ടമായി.അതാണ് ഒരു പോസ്റ്റ് ആയി ഈ ചിത്രം ഇടുന്നത്.അമേരിക്കന്‍ കോമഡി ചിത്രങ്ങള്‍ ഇന്ത്യന്‍ തമാശ ചിത്രങ്ങളില്‍ നിന്നും വളരെയധികം അകലെയാണ്.സാമൂഹികമായ വ്യത്യാസം ശരിക്കും നിഴലിക്കുന്ന ഒരു മേഖലയാണ് അത്.ദ്വയാര്‍ത്ഥം,നഗ്നത എന്നിവയിലൂടെ ഒക്കെ കോമഡി സൃഷ്ടിക്കുന്ന ഹോളിവുഡ് സിനിമകളെ അനുകരിക്കാന്‍ ചില പ്രാദേശിക ചിത്രങ്ങള്‍ നമ്മുടെ നാട്ടില്‍ ശ്രമിച്ചു എങ്കിലും ഭൂരിഭാഗം പ്രേക്ഷകരും സഭ്യതയുടെ അതിര്‍വരമ്പുകള്‍ നല്‍കി അവയെ തള്ളുക ആണുണ്ടായത്.ഈ ചിത്രവും അതില്‍ നിന്നും വിഭിന്നമല്ല.
അമേരിക്കയിലെ സമ്പന്ന വര്‍ഗ്ഗത്തിന്റെ പ്രതിനിധി ആണ് ജെയിംസ് കിംഗ്.പ്രശസ്തമായ ഒരു പണമിടപാട് കമ്പനിയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥന്‍.കമ്പനി ഉടമയുടെ മകള്‍ ഭാവി വധു.ജെയിംസിന്റെ കഴിവുകളില്‍ മതിപ്പ് തോന്നിയ കമ്പനി ഉടമ അയാളെയും തന്‍റെ പാര്‍ട്ണര്‍ ആക്കുന്നു.മറ്റൊരു ഭാഗത്ത് കറുത്ത വര്‍ഗക്കാരന്‍ ആയ ടാര്നല്‍ ലൂയിസ് തന്‍റെ മകള്‍ക്ക് സമാധാനപൂര്‍വ്വം ആയ നല്ല വിദ്യാഭ്യാസം വേണം എന്ന് ആഗ്രഹിക്കുന്നു.അതിനായി അയാള്‍ക്ക് കുറ്റവാളികള്‍ കൂടുതല്‍ ഉള്ള ആ സ്ഥലത്ത് നിന്നും മാറണം .പുതിയ വീടിനു വേണ്ടു 30000 ഡോളര്‍ ചെലവ് വരും.എന്നാല്‍ ഒരു ബേസ്മെന്റില്‍ ചെറിയ രീതിയില്‍ കാര്‍ വാഷ് കമ്പനി നടത്തുന്ന ലൂയിസിന് തന്‍റെ ആഗ്രഹം അത്യാഗ്രഹം മാത്രം ആയി മാറുന്നു.വര്‍ഷങ്ങളായി ജെയിംസിന്റെ കാര്‍ കഴുകുന്ന ലൂയിസ് അയാളോട് സഹായം ചോദിക്കുകയും ഉണ്ടായി.എന്നാല്‍ ജെയിംസ് ലൂയിസിനെ അവഗണിക്കുന്നു . ജീവിതത്തിലെ വഴിത്തിരിവ് ഉണ്ടാകുന്നത് പെട്ടന്നാണ്.ജെയിംസിനു തന്‍റെ ജീവിതത്തില്‍ ഇനി നില നില്‍ക്കാന്‍ ലൂയിസിന്റെ സഹായം വേണം.ലൂയിസിന് ജീവിതത്തില്‍ രക്ഷപ്പെടാന്‍ ലഭിച്ച ഒരു അവസരം ആയി അത് മാറുമോ?ബാക്കി ചിത്രം കാണുക.
പ്രവചിക്കാവുന്ന കഥാതന്തു ആണ് ചിത്രത്തിന് ഉള്ളത്.ഒരു കോമഡി ചിത്രം എന്ന നിലയില്‍ ചിലയിടത്തൊക്കെ ചിരിപ്പിച്ചിരുന്നു.എന്നാല്‍ മികച്ച കോമഡി ചിത്രങ്ങളുടെ നിരയില്‍ ഈ ചിത്രം ഉണ്ടാകില്ല.തല പുകയ്ക്കാതെ ലഘുവായി ഒരു പ്രാവശ്യം മടുപ്പില്ലാതെ കാണാവുന്ന ചിത്രം ആണ് Get Hard.
More movie suggestions @www.movieholicviews.blogspot.com

No comments:
Post a Comment