400.PSYCHO(ENGLISH,1960),|Thriller|Crime|,Dir:-Alfred Hitchcock,*ing:-Anthony Perkins, Janet Leigh, Vera Miles.
ലോക സിനിമയിലെ മാന്ത്രികന്‍ എന്ന് വിളിക്കാവുന്ന ആല്‍ഫ്രഡ് ഹിച്ച്കോക്കിന്റെ ഏറ്റവും മികച്ച ചിത്രമായി പലരും കണക്കാക്കുന്ന ചിത്രം ആണ് Psycho.നോര്‍മാന്‍ ബേട്സ് എന്ന ആന്റണി പെര്‍ക്കിന്സിന്റെ കഥാപാത്രം പിന്നീട് പ്രശസ്തിയുടെ ഉന്നതങ്ങളില്‍ എത്തി ചേര്‍ന്നത് ചരിത്രം.ആല്‍ഫ്രഡ് ഹിച്ച്കോക്ക് ചിത്രങ്ങള്‍ സ്ഥിരമായി സംവിധാന മികവില്‍ ശ്രദ്ധിക്കപ്പെടുമ്പോള്‍ നോര്‍മാന്‍ ബേട്സ് നേടിയ പ്രശസ്തി ഹിച്ച്കോക്കിയന്‍ സിനിമകളുടെ ചരിത്രത്തില്‍ പതിവില്ലാത്തതാണ്.പതിവ് പോലെ ഹിച്ച്കോക്ക് ഈ ചിത്രത്തിലും വന്നു പോകുന്ന കഥാപാത്രമായി വരുന്നുണ്ട്.ഇത്തവണ ഗ്ലാസ് ഇട്ട വാതിലിന്റെ അപ്പുറം കാണാവുന്ന തരത്തില്‍ നില്‍ക്കുന്ന കഥാപാത്രം ആയിട്ടാണ് അദ്ദേഹം സ്ക്രീനില്‍ അവതരിച്ചിരിക്കുന്നത്.
സൈക്കോ ത്രില്ലര്‍ എന്ന് വിളിക്കുന്നതാകും ഈ ചിത്രത്തിന് കൂടുതല്‍ ചേരുന്ന ജോണര്‍.കാരണം ചിത്രം അവതരിപ്പിക്കുന്ന കണ്സപ്റ്റ് ഇന്നത്തെ കാലത്ത് സര്‍വ സാധാരണം ആണെങ്കില്‍ പോലും അക്കാലത്ത് റോബര്‍ട്ട് ബ്ലോച്ചിന്റെ നോവലില്‍ മാത്രം ആയിരിക്കും ഇത്രയും സങ്കീര്‍ണം ആയ കഥാപാത്രത്തെ കാണാന്‍ ആവുക.മരിയോന്‍ എന്ന സ്ത്രീ സാം എന്നായാലും ആയി ബന്ധത്തില്‍ ആയിരുന്നു.എന്നാല്‍ ആദ്യ ഭാര്യയ്ക്ക് ചിലവിനു കൊടുക്കുന്നത് ഉള്‍പ്പടെ ഉള്ള സാമ്പത്തിക ബാദ്ധ്യതകള്‍ കാരണം സാം അവളെ വിവാഹം ചെയ്യുന്നില്ല.അതില്‍ മരിയോനിന്റെ മാനസിക വിഷമം സാമിനെ അറിയിക്കുന്നും ഉണ്ട്.ഒരു സ്ഥലമിടപാട് സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന മരിയോന്‍ അന്ന് നടന്ന ഒരു ബംഗ്ലാവിന്റെ കച്ചവടത്തില്‍ നിന്നും ലഭിച്ച നാല്‍പ്പതിനായിരം ഡോളര്‍ എന്ന തുകയുടെ ഭാരം അവളുടെ മനസ്സില്‍ ചിന്തകള്‍ ഉണ്ടാക്കുന്നു.ബാങ്കില്‍ ഇടാന്‍ കൊടുത്ത ആ പണം അവളുടെ മനസ്സില്‍ ചെറിയ ചിന്തകള്‍ ഉണ്ടാക്കുന്നു.അവള്‍ ആ ചിന്തകളെ സ്വന്തം ആക്കാന്‍ തീരുമാനിക്കുന്നു.മരിയോന്‍ തന്‍റെ ചിന്തകള്‍ നടപ്പിലാക്കാന്‍ ശ്രമിക്കുമ്പോള്‍ അവളുടെ മനസ്സാക്ഷി ,നിയമം എന്നിവ ഉള്‍പ്പെടുന്ന സാമൂഹിക വ്യവസ്ഥകള്‍ അവളെ വേട്ടയാടുന്നുണ്ട്.
ആ യാത്ര മരിയോനിനെ കൊണ്ടെത്തിച്ചത് അവളുടെ പ്രതീക്ഷകളുടെയും അപ്പുറത്ത് ഉള്ള മരണത്തിന്‍റെ മാലാഖമാരുടെ കയ്യില്‍ ആയിരുന്നു.ചിത്രം ബാക്കി ഉറപ്പായും കാണുക.പറഞ്ഞു തരുന്ന കഥയിലും അപ്പുറം ആണ് ഈ ചിത്രം അനുഭവിച്ചു അറിയാന്‍ ഉള്ളത്.ഒരു പറ്റം തുടര്‍ ഭാഗങ്ങള്‍ ,സീരിയലുകള്‍ ഒക്കെയായി ഈ ചിത്രം വീണ്ടും അവതരിപ്പിക്കപ്പെട്ടെങ്കിലും ആദ്യ ഭാഗം നല്‍കിയ ഒരു അനുഭവം ഒന്നിനും നല്‍കാന്‍ സാധിച്ചില്ല.കാരണം അത് ആ മാന്ത്രികന് മാത്രം അവകാശപ്പെട്ട അത്ഭുത വിദ്യ ആയിരുന്നു.സിനിമകള്‍ മനുഷ്യ മനസ്സില്‍ സംവിധായകന്‍ ഉദ്ദേശിച്ച വികാരം വളര്‍ത്തി എടുക്കുക എന്ന കഴിവ്.ലോകത്തിലെ തന്നെ മികച്ച ചിത്രങ്ങളുടെ പട്ടികയില്‍ എന്നും ഇടം പിടിക്കുന്ന ഈ ചിത്രം പില്‍ക്കാലത്ത് National Film Registry. സൂക്ഷിച്ചു വയ്ക്കണ്ട സിനിമകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി ആദരിച്ചു.
More movie suggestions @www.movieholicviews.blogspot.com

No comments:
Post a Comment