Thursday, 25 June 2015

397.DISCONNECT(ENGLISH,2012)

397.DISCONNECT(ENGLISH,2012),|Thriller|Drama|Crime|,Dir:-Henry Alex Rubin,*ing:- Jason Bateman, Jonah Bobo, Haley Ramm.

  ഇന്ന് ലോകം ഒരു ക്ലിക്കില്‍ ഒതുങ്ങുമ്പോള്‍ അടുത്തുള്ളത് പലതും കാണാന്‍ ഉള്ള സമയവും ക്ഷമയും ഈ തലമുറയ്ക്ക് കൈ മോശം വന്നിരിക്കുന്നു.ലോകത്തുള്ള രാജ്യങ്ങളില്‍ ഉള്ളവരുമായി ബന്ധപ്പെടാന്‍ പാസ്പ്പോര്‍ട്ടും വിസയും ഇല്ലാതെ മനുഷ്യനെ സഹായിക്കുന്ന ശക്തി ആണ് ഇന്റര്‍നെറ്റ്‌‌.എന്നാല്‍ അത് പോലെ തന്നെ ഇരു തല മൂര്‍ച്ച ഉള്ള വാളും ആകാറുണ്ട് ഇന്റര്‍നെറ്റ്‌.വെര്‍ച്ച്വല്‍ ആയുള്ള ഒരു ലോകത്തില്‍ അകപ്പെട്ടു പോകുമ്പോള്‍ പലപ്പോഴും ചില ആളുകള്‍ക്കെങ്കിലും യഥാര്‍ത്ഥ ജീവിതം ആയുള്ള കണക്ഷന്‍ നഷ്ടം ആകുന്നു.അത്തരത്തില്‍ ഉള്ള മൂന്നു കൂട്ടം ആളുകളുടെ കഥയാണ് നോണ്‍-ലീനിയര്‍ ആഖ്യാന ശൈലിയില്‍ ഈ ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്.

   ഈ ചിത്രത്തില്‍ അവതരിപ്പിച്ച മൂന്നു കൂട്ടം ആളുകളെ പരിചയപ്പെടാം.ആദ്യത്തേത് ടി വി പ്രവര്‍ത്തക ആയ നീന.തനിക്കായി കാത്തിരിക്കുന്ന ആ വലിയ വാര്‍ത്തയ്ക്കായി അവള്‍ തിരഞ്ഞെടുക്കുന്നത് വെബ്കാമിലൂടെ ചൂടന്‍ സംഭാഷണങ്ങളും പ്രവര്‍ത്തികളും ചെയ്യുന്ന കൈല്‍ എന്ന പതിനെട്ടുവയസ്സുകാരനില്‍ ആണ്.പ്രായപൂര്‍ത്തി ആകാത്ത കുട്ടികളെ ഇത്തരത്തില്‍ ഉള്ള പ്രവൃത്തികള്‍ ഏര്‍പ്പെടുത്തുന്ന മാഫിയ ആയിരുന്നു അവളുടെ വാര്‍ത്ത.രണ്ടാമത്തെ കഥാപാത്രങ്ങള്‍ ജേസന്‍,ഫ്രൈ എന്നീ ടീനേജ് കുട്ടികള്‍ ആണ്.ബെന്‍ എന്ന അധികം കൂട്ടുകാര്‍ ഒന്നും ഇല്ലാത്ത ,പണക്കാരന്‍ ആയ അച്ഛന് അവന്റെ സംഗീതത്തോടുള്ള അഭിനിവേശം പുച്ചമായി തോന്നുമ്പോള്‍ അതില്‍ വിഷമത്തില്‍ ആണ്.അപ്പോഴാണ്‌ അവനെ പറ്റിക്കാന്‍ ആയി ജേസനും ഫ്രയും ശ്രമിക്കുന്നു.അതിനായി അവര്‍ ഇന്റെര്‍നെറ്റിന്റെ കൂട്ട് പിടിക്കുന്നു.മൂന്നാമത്തെ കഥാപാത്രങ്ങള്‍ സിണ്ടി-ടെറിക് ദമ്പതികള്‍ ആണ്.തങ്ങള്‍ക്കുണ്ടായ കുട്ടി മരിച്ചതിന്റെ വിഷമത്തില്‍ നിന്നും അവര്‍ വിമുക്തര്‍ ആയില്ല.പരസ്പ്പരം ഉള്ള വിശ്വാസം നഷ്ടപ്പെട്ട അവരുടെ ജീവിതത്തില്‍ ഇന്റര്‍നെറ്റ്‌ മുഖ്യ കഥാപാത്രം ആയി മാറുന്നു.

  ഈ മൂന്നു കൂട്ടം ആളുകളുടെ ഇടയിലും ഇന്റര്‍നെറ്റ്‌ എന്ന മായിക വലയത്തില്‍ നടക്കുന്ന പൊള്ളത്തരങ്ങള്‍ ആണ് കാണിച്ചു തരുന്നത്.ഒരു മനുഷ്യന് മറ്റൊരാളെ നശിപ്പിക്കാന്‍ ഉള്ള മാര്‍ഗം ആയി ഇന്റര്‍നെറ്റ്‌ എങ്ങനെ മാറുന്നു എന്ന് ചിലയിടത്തെങ്കിലും പരസ്പ്പര ബന്ധം ഉള്ള ഈ കഥാപാത്രങ്ങളുടെ ജീവിതങ്ങളിലൂടെ അവതരിപ്പിക്കുന്നു.അത് പോലെ തന്നെയാണ് മാറിയ ലോകത്തിലെ ബന്ധങ്ങളുടെ ബലക്ഷയം.അതിനെ കുറിച്ചും ചിത്രത്തില്‍ പരാമര്‍ശങ്ങള്‍ വരുന്നുണ്ട്.മികച്ച സിനിമകളുടെ കൂട്ടത്തില്‍ പെടുത്താവുന്ന ഒരു ചിത്രം ആണ് Disconnect.

More movie suggestions @www.movieholicviews.blogspot.com

No comments:

Post a Comment