Friday, 5 June 2015

380.AMDAVAD JUNCTION(HINDI,2013)

380.AMDAVAD JUNCTION(HINDI,2013),|Mystery|,Dir:-Apurv Bajpai,*ing:-Rohan Jardosh, Ishita Salot, Gunjan Vyas .


  സിനിമകള്‍ പതിവായി കാണുന്നവര്‍ക്ക് പറ്റുന്ന അബദ്ധം ആണ് സിനിമയുടെ പ്രമേയം,ട്രെയിലര്‍,മറ്റു ഹൈപ്പുകള്‍ എന്നിവ നോക്കി സിനിമ കണ്ടു അബദ്ധം പറ്റുക എന്നുള്ളത്.അത്തരത്തില്‍ സിനിമയുടെ പ്ലോട്ട് കണ്ട് ഡൌണ്‍ലോഡ് ചെയ്ത പടം ആയിരുന്നു "അമ്ദവാദ് ജങ്ക്ഷന്‍".സിനിമയുടെ ആദ്യ സീനില്‍ മാത്രം ആയിരുന്നു വായിച്ച കഥയുടെ പ്ലോട്ടിന്റെ പ്രസക്തി.ശ്രദ്ധിക്കപ്പെടാതെ പോയ അന്വേഷണ ചിത്രം ആയിരിക്കും എന്നാണു ഈ ചിത്രത്തെ കുറിച്ച് ആദ്യം കരുതിയത്‌.അത് കൊണ്ട് തന്നെ പ്രിന്റ്‌ വന്നപ്പോള്‍ ഡൌണ്‍ലോഡ് ചെയ്തു എടുക്കുകയും ചെയ്തു. ഗുജറാത്തില്‍ നടക്കുന്ന സംഭവങ്ങള്‍ ആണ് സിനിമയുടെ പ്രമേയം.

   അഹമദാബാദ് റെയില്‍വേ  സ്റ്റേഷനില്‍ കാണപ്പെട്ട പെണ്‍ക്കുട്ടിയുടെ ശവ ശരീരം ആളുകളെ ഭീതിയിലാഴ്ത്തി.പോലീസ് കേസ് അന്വേഷണം ക്രൈം ബ്രാഞ്ചിനെ ഏല്‍പ്പിക്കുന്നു.അപ്പോഴാണ്‌ സര്‍വീസില്‍ പുതിയതായി ജോയിന്‍ ചെയ്ത ഗുന്ജന്‍,സൌരഭ് എന്നീ പോലീസുകാര്‍ക്ക് ആദ്യ കേസ് ആയി ഈ കൊലപാതക കേസ് നല്‍കുന്നത്.ഇതേ സമയം കേസ് അന്വേഷണം മുഴുവന്‍ ആയി റിപ്പോര്‍ട്ട് ചെയ്യാന്‍ രോഹന്‍ എന്ന പത്രപ്രവര്‍ത്തകനെ പത്ര സ്ഥാപനം ഏല്‍പ്പിക്കുന്നു.ഇതിന്റെ ഇടയില്‍ പത്രപ്രവര്‍ത്തനം കൊണ്ട് എന്താണ് ഉദേശിക്കുന്നത് എന്ന് മനസ്സിലാകാതെ രോഹന്‍ കഷ്ടപ്പെടുന്നു.സെന്‍സേഷനല്‍ സ്റ്റോറി എങ്ങനെ മസാലയില്‍ മുക്കാം എന്ന് രോഹന് അറിയില്ല.ഇത്രയൊക്കെ ആണ് കഥയുടെ പ്ലോട്ട്.

  എന്നാല്‍ സിനിമയില്‍ മുഴച്ചു നിന്നത് അഭിനയിക്കാന്‍ അറിയാത്ത അഭിനേതാക്കളും എന്ന് വേണ്ട ആവറേജ് എന്ന് പോലും പറയാന്‍ പറ്റാത്ത ടെക്നീഷ്യന്മാരും ആണ് ഈ ചിത്രത്തില്‍ അണി നിരന്നത്.പോലീസ് അന്വേഷണം ദുഷ്ക്കരം ആണെന്ന് പറയുമ്പോഴും അന്വേഷണം ഒന്നും സിനിമയില്‍ കാണിക്കുന്നുമില്ല.വളരെ ബാലിശമായ കഥയാണ് സിനിമയില്‍.അവസാനം ചിമ്പുവിന്‍റെ  "മന്മഥന്‍"  ഒക്കെ ആയി ഡബിള്‍ ക്ലൈമാക്സില്‍ ചിത്രം അവസാനിക്കും.

നല്ല സിനിമകളെ കുറിച്ച് മാത്രം പോസ്റ്റ്‌ ഇടണം എന്നാണ് കരുതിയിരുന്നത്.എന്നാല്‍ ഇത്രയും മോശം സിനിമയ്ക്ക് ടോറന്റില്‍ സീഡ് ഒക്കെ കുറേ ഉണ്ട്.രണ്ടു പ്രിന്റ്‌ മാത്രമേ ഉള്ളു എങ്കിലും ഡൌണ്‍ ലോഡ് നല്ല രീതിയില്‍ നടക്കുന്നുണ്ട്.അത് കൊണ്ട് ആ കണക്കില്‍ അകപ്പെട്ടു കഥയുടെ പ്ലോട്ടും വായിച്ചു ആരും സിനിമ കാണരുത് എന്ന് കരുതി ആണ് ഈ പോസ്റ്റ്‌.

More movie suggestions @www.movieholicviews.blogspot.com

No comments:

Post a Comment